ഇടമലയാർ ഡാം തുറന്നു; പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം - ഭൂതത്താൻകെട്ട്
🎬 Watch Now: Feature Video
എറണാകുളം: മൂന്ന് വർഷത്തിന് ശേഷം ഇടമലയാർ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതം തുറന്നത്. ഒരു മണിക്കൂറിന് ശേഷം 80 സെൻ്റിമീറ്റർ ആയി ഷട്ടർ വീണ്ടും ഉയർത്തി. ഏകദേശം രണ്ട് മണിക്കൂർ സമയം കൊണ്ട് ഡാമിലെ വെള്ളം കുട്ടമ്പുഴയിലെ ആനക്കയം, കൂട്ടിക്കൽ വഴി ഭൂതത്താൻ കെട്ടിലെത്തി. ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻഷട്ടറുകളും നേരത്തെ തന്നെ തുറന്നിട്ടിരിക്കുകയാണ്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.