വെടിയുണ്ട വിവാദം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം - വെടിയുണ്ട വിവാദം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6326513-thumbnail-3x2-march.jpg)
എറണാകുളം : പൊലീസിന്‍റെ തോക്കും തിരകളും കാണാതായ സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘര്‍ഷം. റോഡിന് കുറുകെ ഇരുന്ന് വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. കോതമംഗലം ആലുംചുവട്ടിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷന് മുൻഭാഗത്ത് വെച്ച് പൊലീസ് തടയുകയായിരുന്നു. വെടിയുണ്ട വിവാദത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് മാര്‍ച്ച് നടന്നത്.