യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം - പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക
🎬 Watch Now: Feature Video
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു. തുടർന്ന് റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലവധി നീട്ടുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.