ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപൊലീത്ത ചുമതലയേറ്റു - കത്തോലിക്കാ സഭ
🎬 Watch Now: Feature Video
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ആയി ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപൊലീത്ത ചുമതലയേറ്റു. പത്തനംതിട്ട സെൻറ് പീറ്റേഴ്സ് പള്ളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. സഭ അധ്യക്ഷൻ ബസേലിയോസ് മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികത്വം വഹിച്ചു. രാവിലെ തുടങ്ങിയ സ്ഥാനാരോഹണ ചടങ്ങുകൾ ഉച്ചയോടെ സമാപിച്ചു.