പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശം ; യോഗം ചേർന്ന് നിലപാടെടുക്കുമെന്ന് കേരള കോൺഗ്രസ് എം - ബിജെപി
🎬 Watch Now: Feature Video

കോട്ടയം : പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശത്തിൽ നിലപാട് പറയാതെ കേരള കോൺഗ്രസ്(എം). ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ആരെയും നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് അറിയിച്ചിരുന്നു. ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ അനുവാദമില്ലെന്നും താമസിയാതെ പാർട്ടി യോഗം ചേർന്ന് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.