വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധം; 'അച്ചാ ദിന്‍' തിരഞ്ഞ് ക്രെയിനിന് മുകളില്‍ കയറി - Protest
🎬 Watch Now: Feature Video
ബതിന്‍ഡ: വിലക്കയറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചാബിലെ ബതിന്ദ മുനിസിപ്പാലിറ്റിയിലെ മുന്‍ കൗണ്‍സിലര്‍. വിജയ് കുമാർ ശർമ്മയാണ് പ്രതിഷേധത്തിന് പിന്നില്‍. 51 അടി ഉയരമുള്ള ക്രയിനിന് മുകളില്‍ കയറിയ അദ്ദേഹം 'അച്ചാ ദിന്‍' എവിടെയാണെന്ന് തിരഞ്ഞു.
ഇന്ത്യ ഫോര്‍ സെയില്‍ (ഇന്ത്യ വില്‍പ്പനക്ക്) എന്ന ബാനറും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2014 തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത 'അച്ചാ ദിന്‍ ആയോഗാ' (നല്ലദിനം വരും) എന്ന വാഗ്ദാനത്തേയും അദ്ദേഹം പരിഹസിച്ചു.