ഷൂ നനയാതിരിക്കാൻ മത്സ്യത്തൊഴിലാളിയുടെ ചുമലിലേറി തമിഴ്‌നാട് മന്ത്രി - TN Minister carried by fishermen
🎬 Watch Now: Feature Video
ചെന്നൈ: ഷൂ നനയാതിരിക്കാൻ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത് കരയ്‌ക്കെത്തിക്കുന്ന ദൃശ്യം വൈറലായതോടെ വിവാദത്തിലായിരിക്കുകയാണ് തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണൻ. തീരദേശ മണ്ണൊലിപ്പ് സംബന്ധിച്ച് പരിശോധിക്കാൻ തിരുവല്ലൂരിലെ പാലവർകാട് സന്ദർശിക്കുന്നതിനിടെയാണ് സംഭവം. പരിശോധന നടത്തി മടങ്ങിയെത്തിയ ശേഷം തീരത്തേക്ക് ഇറങ്ങാൻ മടിച്ച് നിന്ന മന്ത്രിയെ മത്സ്യത്തൊഴിലാളി എടുത്ത് കരയിലെത്തിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. തന്നോടുള്ള മത്സ്യത്തൊഴിലാളികളുടെ കരുതലാണ് ഇതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.