സിത്തർക്കാട് ഉണക്കമീൻ മാർക്കറ്റ് തുറന്നു - Curfew Relaxation in Tamilnadu
🎬 Watch Now: Feature Video
നാഗപട്ടണം: 60 ദിവസത്തെ അടച്ചിടലിന് ശേഷം സിത്തര്‍ക്കാട് ഉണക്കമീൻ മാർക്കറ്റ് വീണ്ടും തുറന്നു. 100 വർഷത്തിലേറെ പഴക്കമുള്ള മാർക്കറ്റില്‍ നിന്നാണ് കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലേക്ക് ഉണക്കമീൻ എത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് മാർക്കറ്റ് അടച്ചിട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം നാഗപട്ടണം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. പിന്നാലെയാണ് മാർക്കറ്റ് തുറന്നത്. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞ കേരളത്തില്‍ ഉണക്കമീന് ആവശ്യക്കാരേറിയതിനാല്‍ മികച്ച കച്ചവടം ലഭിക്കുമെന്നാണ് വില്‍പ്പനക്കാരുടെ പ്രതീക്ഷ.