ബർദ്ധമാൻ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണു; രണ്ട് പേർക്ക് പരിക്ക് - വെസ്റ്റ് ബംഗാൽ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5597585-435-5597585-1578159634781.jpg)
കൊൽക്കത്ത: ബർദ്ധമാൻ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന് വീണു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിസാരമായി പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.അപകടത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊൽക്കത്തയിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള തിരക്കേറിയ ഹൗറ-ന്യൂഡൽഹി പാതയിലാണ് ബർദ്ധമാൻ റെയിൽവേ സ്റ്റേഷൻ.