വയോധികരായ ഭിക്ഷാടകര്‍ക്ക് പൊലീസുകാരന്‍റെ ക്രൂര മര്‍ദനം- ദൃശ്യം - ഭിക്ഷാടകരെ പൊലീസുകാരൻ മര്‍ദിച്ചു
🎬 Watch Now: Feature Video
നാഗൗർ (രാജസ്ഥാന്‍): റെയിൽവേ സ്‌റ്റേഷനിൽ രണ്ട് വയോധികരായ ഭിക്ഷാടകരെ പൊലീസുകാരൻ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യം വൈറല്‍. നാഗൗർ ജില്ലയിലെ മക്രാന റെയിൽവേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യം. ആർപിഎഫിലെ കോൺസ്റ്റബിളാണ് ദൃശ്യത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിലൊരാളാണ് ദൃശ്യം പകര്‍ത്തിയത്. റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ഭക്ഷണത്തിനടക്കമുള്ള കാര്യങ്ങളില്‍ യാചകർ ശല്യം സൃഷ്ടിക്കുന്നതായി ജിആർപി ഔട്ട്‌പോസ്റ്റ് ഇൻചാർജ് ലാൽചന്ദ് പരേവ വീഡിയോയോട് പ്രതികരിച്ചു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്നെ പകര്‍ത്തെയന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങളുടെ ആധികാരികത ഇടിവി ഭാരത് സ്ഥിരീകരിക്കുന്നില്ല.