45 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി നായയെ രക്ഷപ്പെടുത്തി പെൺകരുത്ത് - 5 അടി താഴ്ചയുള്ള കിണറ്റിൽ കയർ കെട്ടി ഇറങ്ങി
🎬 Watch Now: Feature Video
മംഗലാപുരം: 45 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി നായയെ രക്ഷപ്പെടുത്തി പെണ്‍കരുത്ത്. മംഗലാപുരം സ്വദേശിയും നായ സ്നേഹിയുമായ രജനി ഡി ഷെട്ടിയാണ് വീടിനടുത്തുള്ള കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തിയത്. 45 അടി താഴ്ചയുള്ള കിണറ്റിൽ കയർ കെട്ടി ഇറങ്ങിയാണ് രജനി നായയെ കരക്കെത്തിച്ചത്. രജനി കയർ കെട്ടി ഇറങ്ങി മറ്റൊരു കയറിൽ നായയെ കെട്ടി കരയിലെത്തിക്കുന്ന വീഡിയോ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ബല്ലാൽ ബാഗിനടുത്തുള്ള ദോദാഹിത്ലു പ്രദേശത്തെ വാടക വീട്ടിൽ കഴിയുന്ന രജനി നിരവധി നായകൾക്ക് അഭയം നൽകിയിട്ടുണ്ട്. ഇതിന് മുമ്പ് നഗരത്തിലെ ബല്ലാൽ ബാഗിലെ ഒരു കിണറ്റിൽ ഇറങ്ങി രജനി നായയെ രക്ഷിച്ചിരുന്നു. ആ സമയത്തും രജനിയുടെ വീഡിയോ വൈറലായിരുന്നു.