ശ്രീനിവാസിന്‍റെ പരീക്ഷണം ; ഒരു മാവില്‍ 20 തരം മാങ്ങ - ഹോർട്ടികൾച്ചർ ഓഫീസറായ ശ്രീനിവാസ്
🎬 Watch Now: Feature Video
ബാംഗ്ലൂര്‍: ഒരേയൊരു മാവ്, അതില്‍ 20 വ്യത്യസ്ത മാങ്ങകള്‍. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ. കര്‍ണാടകയിലെ ഷിമോഗയില്‍ താമസിക്കുന്ന കെ ശ്രീനിവാസിന്‍റെ വീട്ടുമുറ്റത്തെ മാവില്‍ വിളഞ്ഞിരിക്കുന്നത് 20 വ്യത്യസ്ത മാങ്ങകളാണ്. അസിസ്റ്റന്‍റ് ഹോർട്ടികൾച്ചർ ഓഫീസറായ ശ്രീനിവാസ് സേവനത്തിൽ നിന്ന് വിരമിച്ച ശേഷം വീട്ടുപറമ്പില്‍ ഒരു മാവ് നട്ടു. കൂടാതെ 20 വ്യത്യസ്ത മാവുകളുടെ തൈ അതില്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുകയും ചെയ്തു. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലുമൊക്കെ പോകുമ്പോള്‍ അവിടെ കാണുന്ന പലതരം മാവിന്‍റെ തൈകള്‍ കൊണ്ട് വന്ന് അദ്ദേഹം മാവില്‍ ഗ്രാഫ്റ്റ് ചെയ്തു. നിലവില്‍ രത്‌നഗിരി, ടോട്ടാപുരി, ബൈഗാൻ, മല്ലിക തുടങ്ങി പലതരം മാങ്ങകള്‍ അദ്ദേഹത്തിന്‍റെ മാവിലുണ്ട്. എല്ലാവര്‍ക്കും ഇത്തരത്തിലുള്ള കൃഷികള്‍ എളുപ്പത്തില്‍ ചെയ്യാമെന്നും, ഇതുവഴി നല്ല വരുമാനം നേടാന്‍ സാധിക്കുമെന്നും ശ്രീനിവാസ് പറയുന്നു.