അർഹിച്ച ജോലി നല്‍കിയില്ല; വ്യത്യസ്ത പ്രതിഷേധവുമായി അസം സ്വദേശി - A man struggling without government facilities
🎬 Watch Now: Feature Video
ദിസ്‌പൂർ (അസം): യോഗ്യതകളുണ്ടായിട്ടും അര്‍ഹിച്ച അധ്യാപക ജോലി നല്‍കാത്ത അസം സര്‍ക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അസം സ്വദേശി. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഒരു സേവനവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് അസമിലെ നല്‍ബാരി ജില്ലയിലുള്ള രാമേന്ദ്ര നാരായണ ശർമ. റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍, സര്‍ക്കാര്‍ അനുവദിച്ച വീട് തുടങ്ങി എല്ലാ സൗജന്യങ്ങളും ഉപേക്ഷിച്ചാണ് ഇദ്ദേഹത്തിന്‍റെ ജീവിതം. ഒരു മകളും രാമേന്ദ്ര നാരായണ ശർമയ്ക്കൊപ്പമുണ്ട്. മകളെയും ഇയാള്‍ സ്കൂളില്‍ അയക്കുന്നില്ല.