Video| ബൈക്ക് സവാരിക്കിടെ സോപ്പുതേച്ച് കുളി; യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ - youngsters taking bath while riding bike
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16844398-thumbnail-3x2-bath.jpg)
കൊല്ലത്ത് സോപ്പുതേച്ച് കുളിച്ചുകൊണ്ട് ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. ഗതാഗത നിയമം ലംഘിച്ചതിനാണ് ഭരണിക്കാവ് സ്വദേശികളായ അജ്‌മലിനും ബാദുഷയ്‌ക്കുമെതിരെയാണ് കേസ്. വാഹനം ഓടിക്കുന്നതിനിടെ ഷര്‍ട്ട് ധരിക്കാത്ത യുവാക്കള്‍ ദേഹത്തും തലയിലും സോപ്പ് തേക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ വ്യക്തമാണ്. നവംബർ ഒന്നിന് ഭരണിക്കാവ് ജങ്‌ഷനിലാണ് സംഭവം. വീഡിയോ വൈറലായതോടെ റോഡിൽ അപകടകരമായി വാഹനമോടിച്ചതിന് പൊലീസ് 5,000 രൂപ പിഴയിട്ടു. കായിക മത്സരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നെന്നും മഴയുള്ളതിനാൽ തമാശയ്‌ക്കായാണ് ഇത് ചെയ്‌തതെന്നുമാണ് യുവാക്കളുടെ വിശദീകരണം.
Last Updated : Feb 3, 2023, 8:31 PM IST