പെട്ടന്ന് വെട്ടിച്ച് കാർ, അമിത വേഗതയിലെത്തി ബൈക്ക്; കൂട്ടിയിടിയിൽ മൂന്ന് യുവാക്കൾക്ക് പരിക്ക് - അമിത വേഗതയിലെത്തി ബൈക്ക്
🎬 Watch Now: Feature Video
ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ അമിത വേഗതയിലെത്തിയ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. മുഖാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കമൽവാഗഞ്ച റോഡിൽ തിങ്കളാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. കാർ പെട്ടന്ന് വലത് വശത്തേക്ക് തിരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് കാറിലേക്ക് വന്നിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂന്ന് യുവാക്കളും ദൂരേക്ക് തെറിച്ചുവീണു. യുവാക്കളുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.
Last Updated : Feb 3, 2023, 8:35 PM IST