മനോഹരം ഈ കാഴ്ച: കുഞ്ഞുങ്ങളെയും ചുമലിലേറ്റി റോഡ് മുറിച്ച് കടക്കുന്ന അമ്മക്കരടി - കരടി വീഡിയോ
🎬 Watch Now: Feature Video
ഭുവനേശ്വര്‍: പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന കരടിക്കുട്ടന്മാരെയും കൊണ്ട് തിരക്ക് പിടിച്ച് റോഡ് ക്രോസ് ചെയ്യുന്ന അമ്മക്കരടി. അമ്മയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും കടന്നു പോകാന്‍ ഇരു വശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കാത്തു കിടക്കുന്ന യാത്രക്കാര്‍.
ഒഡീഷയിലെ നന്ദഹന്ദി സിന്ദിഗുഡ റോഡില്‍ നിന്നുള്ള ഈ കൗതുക കാഴ്‌ച സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെയും കൊണ്ടും അനായാസം അമ്മക്കരടി റോഡ് ക്രോസ് ചെയ്‌ത് കാട്ടിലേക്ക് ഓടി മറഞ്ഞു.
Last Updated : Feb 3, 2023, 8:21 PM IST