ETV Bharat / sukhibhava

world population day | ലോക ജനസംഖ്യ ദിനം: ഇത്തവണ മുന്നോട്ട് വെയ്ക്കുന്നത് ലിംഗസമത്വത്തിന്‍റെ ശക്തി - ഇന്ത്യ ജനസംഖ്യ

1989ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയിരുന്നു. ഇതിന്‍റെ ഓർമപ്പെടുത്തലായാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നത്. ജനസംഖ്യ വർധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.

world population day theme  world population day  world population day 2023  equality  prosperity  population day  ലോക ജനസംഖ്യ ദിനം  ലോക ജനസംഖ്യ ദിനം 2023  ലോക ജനസംഖ്യ ദിനം സന്ദേശം  population  ജനസംഖ്യ  ജൂലൈ 11  july 11  ജനസംഖ്യ ദിനം  ലോക ജനസംഖ്യ  ഇന്ത്യ ജനസംഖ്യ  india population
world population day
author img

By

Published : Jul 11, 2023, 9:37 AM IST

ഇന്ന് ലോക ജനസംഖ്യ ദിനം (world population day). 1989-ൽ ലോക ജനസംഖ്യ ഏകദേശം 5 ബില്യൺ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഓർമപ്പെടുത്തൽ എന്നോണം ജനസംഖ്യ വർധനവ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കാകുലരായ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം (United Nations Development Programme) എല്ലാ വർഷവും ജൂലൈ 11 ന് (July 11) ലോകമെമ്പാടും 'ലോക ജനസംഖ്യ ദിന'മായി ആചരിക്കാൻ മുൻകൈയെടുത്തു.

അധിക ജനസംഖ്യയുടെ (Overpopulation) പ്രശ്‌നത്തിന്‍റെ ഗൗരവവും അത് ലോകത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഈ ദിനം ഉയർത്തിക്കാട്ടുന്നു. ഈ ഭൂമുഖത്ത് ഒന്നിലധികം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതാണ് അമിത ജനസംഖ്യ എന്നത് നിസ്സംശയം പറയാം. 2023-ൽ ലോകജനസംഖ്യ ഏകദേശം 8 ബില്യൺ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.

ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് അനുകൂലമായ നടപടികൾ കൈക്കൊള്ളണം. കൂടാതെ, ജനസംഖ്യ നിയന്ത്രണത്തിലാക്കാൻ അതത് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ പാലിച്ചുകൊണ്ട് പൗരന്മാർ അതിനോട് സഹകരിക്കണം. റിപ്പോർട്ട് അനുസരിച്ച്, ജനസംഖ്യയുടെ കാര്യത്തിൽ 1.4 ബില്യണിലധികം ആളുകളുള്ള ചൈനയെ (China) മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യ (India).

ജനസംഖ്യ നിയന്ത്രണത്തിനായി ഫാമിലി പ്ലാനിംഗ്, വെൽഫെയർ പ്രോഗ്രാമുകൾ തുടങ്ങിയ നിരവധി സംരംഭങ്ങൾ ഇന്ത്യ ഗവൺമെന്‍റ് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഫലപ്രദമായി വിനിയോഗിച്ചാൽ വർധിച്ചുവരുന്ന ജനസംഖ്യയിൽ ചില ഗുണങ്ങളും ഉണ്ടായേക്കാം. അമിതമായ ജനസംഖ്യ നിരവധി കഴിവുള്ള ആളുകളെ നമുക്ക് പ്രദാനം ചെയ്യുന്നു, ഇത് ഒരു രാജ്യത്തിന്‍റെ വികസനത്തിലേക്ക് സംഭാവന ചെയ്യാൻ സഹായിക്കും. അതായത് മനുഷ്യബുദ്ധിയും അധ്വാനവും രാജ്യത്തിന്‍റെ വളർച്ചക്കായി വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയും.

2023-ൽ, ൽ ലിംഗസമത്വത്തിന്‍റെ ശക്തി തുറന്നുകാട്ടുന്നതാണ് ഇത്തവണത്തെ ലോക ജനസംഖ്യ ദിനത്തിന്‍റെ പ്രമേയം. നമ്മുടെ ലോകത്തിന്‍റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്‌ദം ഉയർത്തുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ഇത് സ്ത്രീകൾക്ക് തുല്യാവകാശത്തിന്‍റെ പ്രാധാന്യവും ലിംഗസമത്വത്തിന്‍റെ അടിത്തറയ്ക്ക് ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തിന്‍റെ കാര്യത്തിൽ സ്ത്രീകളുടെ ആവശ്യങ്ങൾ തിരിച്ചറിയേണ്ടത് എത്ര പ്രധാനമാണെന്നും എടുത്തുകാണിക്കുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിന് അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാനും തുറന്നുകാട്ടാനും ഈ ദിനം ഒരു വേദി നൽകും.

ഒരു ഗവൺമെന്‍റ് ജനസംഖ്യ വർധനവിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും അവസരങ്ങൾ നൽകുകയും മനുഷ്യശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ ഭരണകൂടം കണ്ടെത്തുകയും ചെയ്‌താൽ ലോകത്തിന്‍റെ സാമ്പത്തിക വളർച്ചയ്‌ക്കും (economic growth) മറ്റും സഹായകമാകുന്ന കണ്ടുപിടിത്തങ്ങളിലേക്കും അധ്വാനത്തിലേക്കും അത് നയിക്കും. അമിതമായ ജനസംഖ്യയെക്കുറിച്ച് പരാതിപ്പെടുന്നതിനുപകരം മനുഷ്യബുദ്ധിയും അധ്വാനവും (human intelligence and labor) ഉപയോഗപ്പെടുത്താനുള്ള വഴികൾ രാജ്യങ്ങൾക്ക് കണ്ടെത്താനായാൽ സുസ്ഥിര ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നത് വളരെ എളുപ്പമായിരിക്കും.

Also read : 'ജനസംഖ്യ നിയന്ത്രണ നിയമം അടിച്ചേൽപ്പിക്കേണ്ടതില്ല'; വിഷയത്തില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.