ETV Bharat / sukhibhava

ഇതത്ര മധുരിക്കില്ല, ലോക പ്രമേഹ തലസ്ഥാനമായി ഇന്ത്യ - പ്രമേഹ പരിചരണം

14th November 2023 World Diabetes Day| "എല്ലാവർക്കും പ്രമേഹ പരിചരണം ലഭ്യമാക്കണം" എന്ന സന്ദേശവുമായി ഇന്ന് ലോക പ്രമേഹ ദിനം ആചരിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം പ്രമേഹ രോഗികളുള്ള ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുന്നു.

diabetes  World Diabetes Day 2023  World Diabetes Day  World diabetes capital  India World diabetes capital  diabetes in india  theme of world diabetes day  history of world diabetes day  Curbing diabetes  symptoms of diabetes  how to cure diabetes  ഇന്ന് ലോക പ്രമേഹ ദിനം
world-diabetes-day-history-theme-diabetes-in-india
author img

By ETV Bharat Kerala Team

Published : Nov 14, 2023, 3:03 PM IST

ഹൈദരാബാദ്: ഇന്ന് ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് പ്രമേഹ രോഗം. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പാൻക്രിയാസിന് കഴിയാതെ വരുമ്പോഴോ, ശരീരം ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുമ്പോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ആഗോളതലത്തിൽ നേരിടുന്ന വലിയ വെല്ലുവിളിയായ പ്രമേഹത്തെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങളെ അവബോധരാക്കാനാണ് എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന വിട്ടുമാറാത്ത രോഗമായ പ്രമേഹം പലപ്പോഴും മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും നിയന്ത്രിക്കാവുന്നതാണ്.

ചരിത്രം :

ചാൾസ് ബെസ്റ്റിനൊപ്പം 1922ൽ ഇൻസുലിൻ കണ്ടുപിടിച്ച സർ ഫ്രെഡറിക് ബാന്‍റിങിന്‍റെ ജന്മദിനമായ നവംബർ 14നാണ് ലോകമെങ്ങും പ്രമേഹ ദിനം ആചരിക്കുന്നത്. 1991ൽ ഇന്‍റർ നാഷണൽ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിച്ചിരുന്നു. തുടർന്നാണ് ആഗോള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്.

പ്രമേഹ പരിചരണം എല്ലാവർക്കും: "എല്ലാവർക്കും പ്രമേഹ പരിചരണം ലഭ്യമാക്കൽ" എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്‍റെ സന്ദേശം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യമായ പ്രമേഹ പരിചരണം പോലും ലഭ്യമല്ലെന്ന വസ്‌തുത എടുത്തുകാണിക്കുന്നതാണ് സന്ദേശം.

ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമെന്ന 'പദവി' ഇന്ത്യക്ക്: ഇന്ത്യ ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. രാജ്യം പ്രമേഹത്തെ ചെറുക്കുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 18 വയസിന് മുകളിലുള്ള 77 ദശലക്ഷം ഇന്ത്യക്കാർക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. കൂടാതെ 25 ദശലക്ഷത്തിലധികം പേർ പ്രീ ഡയബറ്റിക് എന്ന വിഭാഗത്തിലാണ്. പ്രമേഹരോഗികളിൽ പകുതിയിലധികം പേർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ല, നേരത്തെയുള്ള രോഗനിർണയത്തിന്‍റെയും ചികിത്സയുടെയും ആവശ്യകത ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്നു.

ഇന്ത്യയിലെ ജനസംഖ്യയുടെ 11.4% വരുന്ന 101 ദശലക്ഷം ആളുകൾക്കും പ്രമേഹമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ 15.3% വരുന്ന 136 ദശലക്ഷം ആളുകൾക്കും പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയുണ്ടെന്നും ആരോഗ്യ മന്ത്രാലയം നിയോഗിച്ച വോട്ടെടുപ്പ് സൂചിപ്പിക്കുന്നുണ്ട്.

രോഗനിർണയം: ജനസംഖ്യയുടെ 90% ത്തിലധികം വരുന്ന ടൈപ്പ് 2 പ്രമേഹം കൃത്യമായ ആരോഗ്യ ശീലങ്ങളിലൂടെ പലപ്പോഴും കാലതാമസം വരുത്താനും തടയാനും സാധിക്കും. ഓട്ടോ ഇമ്യൂണോ അവസ്ഥയായ ടൈപ്പ് 1 പ്രമേഹം 10% വ്യക്തികളെ വരെ ബാധിക്കുന്നുണ്ട്. ഇത് സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കാണുന്നത്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഗർഭകാല പ്രമേഹം പിന്നീട് ടൈപ്പ് 2 പ്രമേഹമായി മാറാനുള്ള സാധ്യത പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് സമയബന്ധിതമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വർദ്ധിച്ച ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം, കാഴ്‌ച മങ്ങൽ, അമിതമായി ഭാരം കുറയൽ, കൈകാലുകളിൽ മരവിപ്പ് അല്ലെങ്കിൽ ഇക്കിളി, സാവധാനത്തിൽ സുഖപ്പെടുത്തുന്ന വ്രണങ്ങൾ, ആവർത്തിച്ചുള്ള അണുബാധകൾ എന്നിവ ഇതിൽ ഉൾപ്പെടാം.

പ്രമേഹ രോഗ നിയന്ത്രണം: പ്രമേഹം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഉൾപ്പെടുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ പ്രധാന കാര്യങ്ങൾ പതിവായി ടെസ്റ്റ് ചെയ്‌ത് മനസിലാക്കുക, കണ്ണിന്‍റെ ആരോഗ്യം നിലനിർത്തുക എന്നിവയും രോഗ നിയന്ത്രണത്തിന് അവിഭാജ്യമാണ്. ആർത്തവസമയത്തും ആർത്തവവിരാമ സമയത്തും ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് പുകവലി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, മദ്യപാനം കുറക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കും.

Also read: പ്രമേഹമെന്ന് കേട്ടതും മിഥ്യാധാരണകള്‍ കൊണ്ട് വിറളിപിടിക്കാന്‍ വരട്ടെ; 'ഷുഗര്‍' നിസാരക്കാരനാണ്, പക്ഷെ അപകടകാരിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.