ഒരോ വര്‍ഷവും ഒരുകോടി അമ്പത് ലക്ഷം അകാല പ്രസവം നടക്കുന്നുണ്ടെന്നാണ് കണക്ക്. പൂര്‍ണ മാസം തികയാതെയുള്ള പ്രസവം അമ്മയുടെയും നവജാത ശിശുവിന്‍റേയും ആരോഗ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്. അകാലപ്രസവത്തിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനായി ഒരു പുതിയ ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍റെ ധനസഹായത്തോടെയുള്ള വിഷ്(WISH) എന്ന പദ്ധതി.
ആദ്യഘട്ടത്തില്‍ യൂറോപ്യൻ രാജ്യങ്ങളില്‍ മാത്രമാണ് ഉപകരണം ലഭ്യമാവുക. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വൈകാതെ ഇതെത്തും ഗര്‍ഭധാരണത്തിന്‍റെ 37ാംമത്തെ ആഴ്‌ചയ്ക്ക് മുമ്പായുള്ള പ്രസവത്തെയാണ് അകാല പ്രസവം എന്ന് നിര്‍വചിച്ചിരിക്കുന്നത്(Preterm birth ). അകാല പ്രസവത്തിന്‍റെ സങ്കീര്‍ണതകള്‍ ശിശുമരണത്തിലേക്ക് നയിച്ചേക്കാം. കൂടാതെ അകാല പ്രസവത്തിലൂടെ ജനിച്ച കുട്ടികള്‍ക്ക് നീണ്ടു നില്‍ക്കുന്ന രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
അകാല പ്രസവം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും: ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും, സെറിബ്രല്‍ പ്ലാസിക്കും(തലച്ചോറിന്‍റെ വളര്‍ച്ചയെ ബാധിക്കുകയും ചലനവൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യവും ഉണ്ടാകുന്ന രോഗം) അകാല പ്രസവത്തിലൂടെ ജനിച്ച കുട്ടികള്‍ക്ക് സാധ്യതയുണ്ട്. സ്ഥിരമായ വൈദ്യപരിശോധനയും ക്ലിനിക്കല്‍ പിരശോധനയും മാത്രമാണ് നിലവില്‍ അകാല പ്രസവം കണ്ടെത്താനുള്ള മാര്‍ഗം. ബ്രക്‌സ്റ്റണ്‍ ഹിക്‌സ് കോണ്‍ട്രേഷനെ(അടിവയറ്റില്‍ ഉണ്ടാകുന്ന മുറുക്കം. ഇത് ആരോഗ്യ കരമായ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന കാര്യമാണ്) അകാല പ്രസവത്തിന് കാരണമാകുന്ന ഗര്‍ഭാശയ മുഖത്തിന്‍റ (cervix) തുറക്കലായി പല ഗര്‍ഭിണികളും തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ പലരും ഡോക്‌ടറെ കാണുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. ഇത് ചികിത്സ ചിലവ് വര്‍ധിപ്പിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍റെ ധനസഹായത്തോടെയുള്ള വിഷ് എന്ന പദ്ധതി ഗര്‍ഭാവസ്ഥ നിരീക്ഷിക്കാനുള്ള പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്.
വിഷിന്‍റേത് മെഷിന്‍ ലേണിങ് അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനം: ആശുപത്രികളില്‍ പോകാതെ തന്നെ ഗര്‍ഭാവസ്ഥ ആരോഗ്യകരമായ രീതിയിലാണോ പോകുന്നതെന്ന് നിരീക്ഷിക്കാനുള്ള സൗകര്യമാണ് വിഷ് ഒരുക്കുന്നത്. ഗര്‍ഭാവസ്ഥ നിരീക്ഷിക്കാനുള്ള വിഷിന്‍റെ സംവിധാനത്തിലുള്ളത് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്‌ത ഇലക്‌ട്രോഡ്, കണ്‍സ്യൂമര്‍ ആപ്പ്, വെബ് അടിസ്ഥാനപ്പെടുത്തിയുള്ള ഡാഷ്ബോര്‍ഡ്, ക്ലൗഡ് ഡാറ്റാ പ്ലാറ്റ്‌ഫോം എന്നിവയാണ് . ഈ സംവിധാനം ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും ആരോഗ്യ സൂചകങ്ങള്‍ നിരന്തരം പരിശോധിക്കുന്നു: ഹൃദയമിടിപ്പ് നിരക്ക്, ഗര്‍ഭപാത്ര പ്രവര്‍ത്തനങ്ങള്‍ മുതലായവ.
ഇത്തരത്തിലുള്ള തത്സമയ വിവരങ്ങള്‍ അല്‍ഗോരിതവും, മെഷിന്‍ ലേര്‍ണിങ്ങും ഉപയോഗിച്ച് വിലയിരുത്തി ഗര്‍ഭവസ്ഥയില്‍ എന്തെങ്കിലും പ്രശ്ന്നങ്ങള്‍ ഉണ്ടോ എന്നുള്ളതും പ്രസവം എപ്പോള്‍ നടക്കും എന്നുള്ളതും കണ്ടെത്തുന്നു. ആശുപത്രികളിലെ നിലവിലെ പരിശോധന സംവിധാനത്തിന്‍റെ അത്രതന്നെ കൃത്യമായി അകാല പ്രസവം വിഷ് അവതരിപ്പിച്ച ഈ പുതിയ ഉപകരണത്തിന് കണ്ടെത്താന്‍ സാധിക്കും. ആശുപത്രികളില്‍ പോകാതെ ശരീരത്തിന്‍റെ അകത്ത് ഉപകരണങ്ങള്‍ കടത്തിവിടാതെ ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നത് ഈ ഉപകരണത്തിന്‍റെ ഏറ്റവും വലിയ നേട്ടവുമാണ്.
ALSO READ: സ്ത്രീകളുടെ പ്രായത്തിനനുസരിച്ചുള്ള ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ എന്തൊക്കെ?