കുത്തിവയ്പ്പിനെ ഭയമുള്ള കുഞ്ഞുങ്ങള്‍ എല്ലായിടത്തുമുണ്ടാകും. സൂചി തന്നെയാണ് ഇതിന് കാരണം. സൂചി കാണുമ്പോള്‍ കരയുകയും, ദേഷ്യപ്പെടുകയും, അസ്വസ്ഥരാവുകയും ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന ഭയം കുറയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
നഴ്‌സുമാര്‍, കുത്തിവയ്‌ക്കുന്ന സമയത്ത് കുട്ടികളുടെ കൂടെ കുറച്ചധികം സമയം ചെലവഴിച്ചാല്‍ കുട്ടികള്‍ക്ക് കുത്തിവയ്‌പ്പിനോടുള്ള ഭയം കുറയ്‌ക്കാന്‍ സാധിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ നടത്തിയ പഠനങ്ങളെ കുറിച്ച് 'യൂറോപ്യന്‍ ജേണല്‍ ഓഫ് സ്പെയിൻ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
8 മുതല്‍ 12 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ 41 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി നടത്തിയ നടത്തിയ പഠനത്തിലാണ് കുത്തിവയ്പ്പിനോടുള്ള ഭയം മാറ്റിയെടുക്കുന്നതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സൂചിയോടുള്ള ഭയം മാറ്റാന്‍ രണ്ട് മാര്‍ഗങ്ങളാണ് പരീക്ഷിച്ചത്.
1. ശ്രദ്ധ തിരിക്കുക: സൂചിയില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. കുത്തുവയ്‌പ്പെടുക്കുന്നതിന് മുമ്പായി ഒരു നഴ്‌സ് നിരന്തരം കുട്ടിയുടെ കൈയില്‍ മാറി സ്‌പര്‍ശിച്ചുകൊണ്ടിരുന്നു. ഇതുവഴി തങ്ങളുടെ ശരീരത്തില്‍ സൂചി കുത്തുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കുട്ടികള്‍ക്ക് പ്രയാസമായി തോന്നി.
2. നല്ല കാഴ്ചപ്പാട് നല്‍കുക: സൂചി അസ്വസ്ഥത സൃഷ്‌ടിക്കുന്നുവെന്ന തരത്തിലുള്ള കുട്ടികളുടെ ധാരണ മാറ്റി എടുക്കുക. പകരം, കുത്തിവയ്‌പ്പ് എടുത്താലുള്ള ഗുണത്തെ കുറിച്ച് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക, കുത്തിവയ്‌ക്കുന്നതിന് മുമ്പായി ദീര്‍ഘശ്വാസം എടുപ്പിക്കുക, ധൈര്യമുള്ളവരാണ് എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കുട്ടികളില്‍ പരീക്ഷിച്ച് വിജയിച്ചു.
കൊവിഡിന്‍റെ സാഹചര്യം കണക്കിലെടുത്ത് കുത്തിവയ്‌പ്പിനോടുള്ള കുട്ടികളുടെ ഭയം മാറ്റേണ്ടത് വളരെ അനിവാര്യമാണ്. നിരവധി കുട്ടികളാണ് സൂചി പേടിയാണ് എന്ന നിലയില്‍ കുത്തിവയ്‌ക്കാന്‍ മടിക്കുന്നത്. കുട്ടികാലത്ത് കുത്തിവയ്‌ക്കുമ്പോഴുണ്ടായ മോശം അനുഭവങ്ങളാണ് പലരും കുത്തിവയ്‌പ്പുകള്‍ ഒഴിവാക്കാന്‍ കാരണമെന്ന് യുണിസയുടെ (യൂറോപ്യന്‍ ജേണല്‍ ഓഫ് സ്പെയിൻ) മുന്‍നിര ഗവേഷകരിലൊരാളായ ഡോ. ഫെലിസിറ്റി ബ്രൈത്ത്‌വൈറ്റ് പറയുന്നു.
കുത്തിവയ്‌പ്പ് ഒഴിവാക്കുന്നത് പല തരത്തിലുമുള്ള രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധത്തെ നഷ്‌ടമാക്കുന്നു. കുത്തിവയ്‌പ്പിനോടുള്ള കുട്ടികളുടെ പേടി മാറ്റന്നത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുമെന്ന് ഫെലിസിറ്റി ബ്രൈത്ത്‌വൈറ്റ് വ്യക്തമാക്കുന്നു.