ന്യൂഡല്‍ഹി: നൃത്തത്തിലൂടെയും മറ്റ് വിനോദങ്ങളിലൂടെയും ഫിറ്റ്നസ് നേടുന്ന കാലം കഴിഞ്ഞിരിക്കുകയാണ്. വെര്‍ച്വല്‍ ഗെയിമിങ് വഴി വ്യായാമത്തെ കൂട്ടിയിണക്കുന്ന പുതിയ ഒരു രീതിയിലേയ്‌ക്ക് ഫിറ്റ്നസ് രംഗം മാറിയിരിക്കുകയാണ്. വ്യായാമം ഇഷ്‌ടപ്പെടാത്തവര്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി വഴി ഗെയിമും കളിക്കാം ഒപ്പം വ്യായാമവും നേടാം.
കൂടുതല്‍ വിനോദം ഇതിലൂടെ ലഭിക്കുന്നതിനാല്‍ വ്യായാമം ചെയ്യുകയാണെന്ന കാര്യം ഓര്‍ക്കുക പോലുമില്ല. വെര്‍ച്വല്‍ റിയാലിറ്റി വഴി വ്യായാമം തുടങ്ങാനാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണമെന്ന നിർദ്ദേശങ്ങൾ ഐഎന്‍എഎസ് ലൈഫ് ചൂണ്ടികാട്ടുന്നു.
ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുക: നിരവധി വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളാണ് നമുക്ക് ലഭ്യമാകുക. അതില്‍ ചിലത് കൈകള്‍ മാത്രം ചലിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം ഗെയിമുകള്‍ വഴി നിങ്ങള്‍ക്ക് കലോറി കുറയ്‌ക്കാന്‍ സാധിക്കുമെങ്കിലും പേശികള്‍ക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല.
കൈകള്‍ മാത്രം ചലിപ്പിക്കുവാന്‍ സാധിക്കുന്ന വ്യായാമം നിങ്ങളുടെ അത്‌ലറ്റിക്ക് അവസ്ഥയെ തന്നെ ഇല്ലാതാക്കിയേക്കും. ഉയര്‍ന്ന ഹൃദയമിടിപ്പ്, ആഴത്തിലുള്ള ശ്വസനം, വിയര്‍പ്പ് എന്നിവയാണ് ശരിയായ വ്യായാമത്തിന്‍റെ ലക്ഷണങ്ങള്‍. അതിനാല്‍ തന്നെ ശരീരം മുഴുവന്‍ ചലിക്കുന്ന രീതിയിലുള്ള ഗെയിമുകള്‍ തെരഞ്ഞെടുക്കുക.
മുന്നേറ്റങ്ങളെ പിന്തുടരുക: വ്യായാമം ചെയ്യുന്നതില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ദിനം പ്രതി ചെയ്യുന്ന വ്യായാമവും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളും രേഖപ്പെടുത്തുക. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് സദാ ബോധവാന്‍മാരായിരിക്കുക, മാത്രമല്ല സ്വയം മെച്ചപ്പെടുവാന്‍ ഒരു അവസരം കൂടി ലഭിക്കുന്നു.
എനിക്ക് ഇത് സാധ്യതമാകുമോ എന്ന് എന്തുകൊണ്ട് സ്വയം നിങ്ങള്‍ക്ക് ചിന്തിച്ചുകൂടാ? തുടക്കത്തില്‍ തന്നെ അമിതമായ വ്യായാമം ചെയ്യുന്നത് ദോഷകരമാണ്. അതിനാല്‍ തന്നെ ചെറിയ രീതിയില്‍ വേണം ആരംഭിക്കുവാന്‍. ഇതിനായി പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് പ്രയോഗികമായി ശരിയായ വ്യായാമത്തിലേയ്‌ക്ക് എത്തിച്ചേരുക.
അമിതമായി ഉപയോഗിക്കാതിരിക്കുക: തുടക്കത്തില്‍ വ്യായാമത്തില്‍ അഞ്ച് മിനിറ്റ് ഇടവേള ഉള്‍പെടുത്തുക. ഇത്തരത്തിലുള്ള ചെറിയ ഘട്ടങ്ങള്‍ നിങ്ങളുടെ മനസിനെ ക്രമീകരിക്കുവാനും ശരീരത്തോട് ഇണങ്ങുവാനും സഹായിക്കും. തുടക്കത്തില്‍ തന്നെ ഒരു കിലോമീറ്റര്‍ ഓടുന്ന വ്യക്തിയ്‌ക്ക് കുറച്ച് കാലങ്ങള്‍ക്ക് ശേഷം പകുതി മാരത്തണ്ണില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നു.
കരുത്തുള്ള എല്ലുകള്‍ക്കും, പേശികള്‍ക്കും, കരുത്തിനും, നല്ല മാനസികാരോഗ്യത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുക. ഇതിന് വെര്‍ച്വല്‍ ഗെയിമിങ് നിങ്ങളെ സഹായിക്കും. എന്നാല്‍, നിശ്ചിത സമയത്തല്ലാതെ കായികവിനോദത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും.
യാഥാര്‍ത്ഥ്യബോധവും പ്രതീക്ഷയും നിലനിര്‍ത്തുക: ശരീര ഭാരം കുറയ്‌ക്കുക, സഹനശക്തി വര്‍ധിപ്പിക്കുക തുടങ്ങിയവയ്‌ക്ക് ആത്മസമര്‍പ്പണത്തിനുള്ള കരുത്താര്‍ജിക്കുക എന്നതാണ് ചെയ്യേണ്ടത്. നിരന്തരമായി വ്യായാമം ചെയ്യുക, കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കുക, വിശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.
ഒരാഴ്‌ച കൊണ്ട് വിജയം പ്രതീക്ഷിക്കാതിരിക്കുക. ശരിയായ ഫിറ്റ്നസ് നേടാന്‍ മാസങ്ങള്‍ വേണ്ടിവരും. നിങ്ങളുടെ മാറ്റങ്ങള്‍ സാവധാനം മനസിലാക്കുക.
വിശ്രമിക്കുക, തുടരുക: കഠിനമായ വ്യായാമത്തിന് ശേഷം വിശ്രമിക്കുക എന്നതിന്‍റെ പ്രാധാന്യം കായികവിനോദത്തിലേര്‍പ്പെടുന്ന പ്രഗത്ഭരായ മത്സരാര്‍ഥികള്‍ക്ക് അറിയാം. ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഉറങ്ങുക, ആഴ്‌ചയില്‍ ഒരു ദിവസം വിശ്രമത്തിനായി മാറ്റിവയ്‌ക്കുക. തുടര്‍ന്ന് എല്ലാ വ്യായാമവും മുന്‍പത്തതിനെക്കാളും എളുപ്പവും ശക്തവുമാകുമെന്ന തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടാകും.