വാഷിങ്ടണ്‍: വായിലൂടെ സ്വീകരിക്കുന്ന മരുന്നിന് (ഓറല്‍ മരുന്നിന്) 70ശതമാനം വരെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാനാകുമെന്ന് റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ പരീക്ഷണം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടുപിടിത്തമെന്ന് ജേര്‍ണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തില്‍ പറയുന്നു. വായിലൂടെ സ്വീകരിക്കുന്ന മരുന്ന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക മാത്രമല്ല, അര്‍ബുദ ചികിത്സയ്‌ക്കും പ്രയോജനകരമാകുമെന്നാണ് സൂചന.
ശരീരത്തിൽ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന സ്‌റ്റാറ്റിന്‍സിന് ശേഷം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുപയോഗിക്കുന്ന മരുന്നാണ് പിസിഎസ്കെ-9 ആന്‍റിബോഡികളെന്ന് ഗവേഷകര്‍ പറയുന്നു. സ്‌റ്റാറ്റിന്‍സില്‍ നിന്ന് വ്യത്യസ്‌തമായി പിസിഎസ്കെ-9 ഇന്‍ഹിബിറ്ററുകള്‍ രക്തത്തില്‍ അമിത അളവില്‍ കാണപ്പെടുന്ന കൊഴുപ്പ് വലിച്ചെടുക്കുവാന്‍ സഹായകമാകുന്നു. പിസിഎസ്കെ-9 ഇന്‍ഹിബിറ്ററുകള്‍ കുത്തിവയ്‌പ്പിലൂടെ നല്‍കാന്‍ സാധിക്കു എന്നതിനാല്‍ ഇവയുടെ ഉപയോഗത്തിന് ചില നിയന്ത്രണങ്ങളുമുണ്ട്.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത: യുഎസിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഗവേഷകരും കേയ്‌സ് വെസ്‌റ്റേണ്‍ റിസേര്‍വ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരും ചേര്‍ന്ന് പിസിഎസ്കെ-9 അളവ് നിയന്ത്രിക്കാന്‍ വായ വഴി നല്‍കാന്‍ സാധിക്കുന്ന ചെറിയ തന്മാത്രകളാല്‍ നിര്‍മിതമായ മരുന്ന് കണ്ടുപിടിച്ചു. മൃഗങ്ങളില്‍ ഇവ പരീക്ഷണം നടത്തിയപ്പോള്‍ 70 ശതമാനം മരുന്ന് ലഭിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊളസ്‌ട്രോള്‍ എന്ന രോഗാവസ്ഥയെ ചെറുക്കുക എന്നത് മനുഷ്യരില്‍ കാണപ്പെടുന്ന ഹൃദയസംബന്ധമായ രോഗത്തെ ചെറുക്കാനും ആയുസിനെ നിലനിര്‍ത്തുവാനും വളരെയധികം അത്യാവശ്യമാണെന്ന് കേയ്‌സ് വെസ്‌റ്റേണ്‍ റിസര്‍വ് സ്‌കൂള്‍ ഓഫ് മെഡിസിന്‍റെ പ്രൊഫസറായ ജോനാഥന്‍ എസ് പറഞ്ഞു.
രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്‌ട്രോള്‍ രക്തത്തില്‍ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീന്‍ കണികകളായാണ് ഇത് രക്തത്തിലൂടെ സഞ്ചരിക്കുന്നത്.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന എല്‍ഡിഎല്‍ റിസപ്‌റ്റേഴ്‌സ് കരളിന്‍റെ കോശങ്ങളുടെ പ്രദലങ്ങളില്‍ കാണപ്പെടുകയും രക്തത്തിലെ അമിത അളവിലെ കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെ രക്തത്തിലെ സിറത്തിന്‍റെ അളവും കുറയ്‌ക്കാന്‍ സാധിക്കുന്നു. പിസിഎസ്കെ-9 ആന്‍റിബോഡികള്‍ രക്തപ്രവാഹത്തിലെ എല്‍ഡിഎല്‍ റിസപ്‌ടേഴ്‌സിനെ നിയന്ത്രിക്കാന്‍ സഹായകമാകുന്നു. അതിനാല്‍ തന്നെ രക്തത്തില്‍ അമിത അളവില്‍ എല്‍ഡിഎല്‍ റിസപ്‌ട്ഴ്‌സ് കാണപ്പെട്ടാലും പിസിഎസ്കെ-9 അതിനെ നിയന്ത്രിക്കുന്നു.
കൊളസ്‌ട്രോള്‍ മാത്രമല്ല കാന്‍സറും നിയന്ത്രണ വിധേയം: രക്തക്കുഴലുകളെ വികസിപ്പിച്ച് ഹാര്‍ട്ട് അറ്റാക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന തന്മാത്രയാണ് നൈട്രിക്ക് ഓക്‌സൈഡെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ പഠനത്തില്‍ നൈട്രിക്ക് ഓക്‌സൈഡെുകളും പിസിഎസ്കെ-9നെ തടയാന്‍ സഹായകമാകുന്നു. പിസിഎസ്കെ-9ന്‍റെ പ്രവര്‍ത്തനം തടയാനും നൈട്രിക്ക് ഓക്‌സൈഡിനെ വര്‍ധിപ്പിക്കുവാനും ചെറിയ തന്മാത്രയുള്ള മരുന്നുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
കൊളസ്‌ട്രോള്‍ മെറ്റബോളിസത്തിന്‍റെ മേഖലയില്‍ മാത്രമല്ല, ക്യാന്‍സര്‍ രോഗികള്‍ക്കും പിസിഎസ്കെ-9 ഫലപ്രദമാണെന്ന് ക്യാൻസർ ഇമ്മ്യൂണോതെറാപ്പികളുടെ ഫലപ്രാപ്‌തി സൂചിപ്പിക്കുന്നു. പിസിഎസ്കെ-9 എല്‍ഡിഎല്‍ റിസപ്‌ടേഴ്‌സിനെ ചെറുക്കുവാന്‍ മാത്രമല്ല, കാന്‍സര്‍ സെല്ലുകള്‍ തിരിച്ചറിയാനുപയോഗിക്കുന്ന എംഎച്ച്സി 1 ലിംഫോസൈറ്റെസിന്‍റെ ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്നു. പിസിഎസ്കെ-9 കാന്‍സറിനെതിരെ പൊരുതുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.