ETV Bharat / sukhibhava

യൂറിനറി ഇന്‍ഫെക്ഷന്‍ അവഗണിക്കരുത് ; വൈകിയാല്‍ വൃക്കകള്‍ തകരാറിലാകും - ആരോഗ്യം

യുടിഐ ചികിത്സിച്ച് ഭേദമാക്കാമെങ്കിലും വരാതെ നോക്കുന്നതാണ് നല്ലത്. അറിയാം യുടിഐ തടയാനുള്ള മാര്‍ഗങ്ങള്‍

Urinary tract Infection  Health care  Summer health care  hormonal imbalance  യൂറിനറി ഇന്‍ഫെക്ഷന്‍  യൂറിനറി ട്രാക്‌റ്റ് ഇന്‍ഫെക്ഷന്‍  മൂത്രനാളിയിലെ അണുബാധ  ആരോഗ്യം  ആരോഗ്യ സംരക്ഷണം
യൂറിനറി ഇന്‍ഫെക്ഷന്‍ അവഗണിക്കരുത് ; വൈകിയാല്‍ വൃക്കകള്‍ തകരാറിലാകും
author img

By

Published : Jun 25, 2022, 10:40 PM IST

സ്ത്രീകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന അണുബാധകളിലൊന്നാണ് മൂത്രനാളിയില്‍ ഉണ്ടാകുന്നത് (യൂറിനറി ട്രാക്‌റ്റ് ഇന്‍ഫെക്ഷന്‍- യുടിഐ). പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് യുടിഐ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥ ചികിത്സിക്കാവുന്നതാണെങ്കിലും, വരാതെ നോക്കുന്നതാണ് നല്ലത്. യുടിഐ തടയാനുള്ള ചില പൊടിക്കൈകള്‍ ഇതാ.

അണുബാധയുടെ കാരണം : എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് മൂത്രനാളിയിലെ അണുബാധ. ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടല്‍, വൃത്തിക്കുറവും ശുചിത്വമില്ലായ്‌മയും, അസന്തുലിതമായ ഭക്ഷണക്രമം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയവയാണ് കാരണങ്ങൾ. മിക്ക സ്ത്രീകളും പലപ്പോഴും യുടിഐയുടെ ആദ്യ ലക്ഷണങ്ങളെ അവഗണിക്കാറുണ്ട്. ഇത് പിന്നീട് വലിയ പ്രശ്‌നമുണ്ടാക്കും. അണുബാധ മൂർച്ഛിച്ചാൽ വൃക്ക, ഗർഭപാത്രം, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളെ ബാധിക്കും.

ലക്ഷണങ്ങള്‍ : മൂത്രനാളിയിലെ അണുബാധ ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല്‍ ചില നേരങ്ങളില്‍ ശരീരം ലക്ഷണങ്ങള്‍ പ്രകടമാക്കും. മൂത്രത്തിന്‍റെ അസാധാരണമായ നിറം, രക്തം കലര്‍ന്ന മൂത്രം, മൂത്രത്തിന് ദുർഗന്ധം, ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള പ്രേരണ, മൂത്രമൊഴിക്കുമ്പോള്‍ വേദന, ചെറിയ അളവില്‍ മാത്രം മൂത്രം, വയറുവേദന, കത്തീറ്ററൈസ് ചെയ്‌ത സ്ത്രീകളിൽ കത്തീറ്ററിന് ചുറ്റുമുള്ള മൂത്രത്തിന്‍റെ ചോർച്ച, ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടല്‍, ക്ഷീണം, പനി, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

എങ്ങനെ തടയാം : ചെറിയ പരിശ്രമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും യുടിഐയുടെ പ്രശ്‌നം ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ദിവസവും ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ വെള്ളത്തിന്‍റെ അഭാവം യുടിഐക്ക് കാരണമാകാം. അതിനാൽ, ഒരു ദിവസം കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളത്തിനുപുറമെ, ആരോഗ്യകരമായ പാനീയങ്ങളായ കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, കരിമ്പ് ജ്യൂസ് എന്നിവയും വളരെ ഗുണം ചെയ്യും. പ്രത്യേകിച്ച് വേനൽക്കാലത്ത്.

ഈ പാനീയങ്ങൾ ശരീരത്തിൽ നിന്ന് അനാവശ്യ വസ്‌തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോണുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുള്ള ജ്യൂസുകള്‍ ധാരാളം കുടിക്കുക. കഞ്ഞിവെള്ളവും ഉത്തമമാണ്.

പാലിക്കാം ഇവകൂടി : ചില സമയങ്ങളിൽ, സ്ത്രീകളുടെ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ മൂലവും ഈ പ്രശ്‌നം ഉണ്ടാകാം. ഈ സാഹചര്യത്തിൽ യുടിഐ അപകടസാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങൾ വരുത്താമെന്ന് വിദഗ്‌ധര്‍ പറയുന്നു. മല-മൂത്രവിസർജനത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. കഴുകിയതും വൃത്തിയുള്ളതും ഉണങ്ങിയതുമായ അടിവസ്ത്രങ്ങള്‍ ധരിക്കുക എന്നിവ അത്യന്താപേക്ഷിതമാണ്.

മൂത്രം പിടിച്ചുവയ്ക്കരുത്. ഇത് മൂത്രാശയ വ്യവസ്ഥയിൽ സമ്മർദ്ദം വർധിപ്പിക്കും, ഇത് യുടിഐക്ക് കാരണമാകും. എപ്പോഴും കനംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വിയർപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കരുത്, പ്രത്യേകിച്ച് ജനനേന്ദ്രിയ ഭാഗത്ത്. വിയർപ്പ് അടിഞ്ഞുകൂടുന്നത് ഈ ഭാഗങ്ങളിൽ ബാക്‌ടീരിയകൾ വളരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കുളിച്ചതിന് ശേഷം വസ്ത്രം ധരിക്കുന്നതിന് മുമ്പ് ശരീരം നന്നായി തുടയ്ക്കുക. ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുക. ശരിയായി ഉറങ്ങുക എന്നിവയും പ്രധാനമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.