ETV Bharat / sukhibhava

നെല്ലിൽ നിന്ന് പഞ്ചസാര സിറപ്പും, പ്രോട്ടീൻ പഥാർദങ്ങളും; പുത്തൻ സാങ്കേതികവിദ്യയുമായി ശാസ്‌ത്രജ്ഞർ - പുത്തൻ പരീക്ഷണവുമായി ശാസ്‌ത്രജ്ഞർ

നെല്ല് പാഴായി പോകുന്നത് ഒഴിവാക്കുന്നതിനൊപ്പം കർഷകർക്ക് മൂന്നിരട്ടി ലാഭം നേടാൻ സാധിക്കുക എന്നതുമാണ് പുത്തൻ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യം വയ്ക്കുന്നത്

Sugar syrup separation technology  Chhattisgarh agricultural scientists  protein and carbohydrate from rice  നെല്ലിൽ നിന്ന് പഞ്ചസാര സിറപ്പ്  പുത്തൻ സാങ്കേതികവിദ്യ  പുത്തൻ പരീക്ഷണവുമായി ശാസ്‌ത്രജ്ഞർ  latest science news
നെല്ലിൽ നിന്ന് പഞ്ചസാര സിറപ്പ്
author img

By

Published : Feb 11, 2022, 7:25 PM IST

റായ്‌പൂർ: നെല്ലിൽ നിന്ന് പ്രോട്ടീനും കാർബോഹൈഡ്രേറ്റും വേർത്തിരിക്കുന്ന സാങ്കേതിക വിദ്യയുമായി ഛത്തീസ്‌ഗഡിലെ കാർഷിക ശാസ്‌ത്രജ്ഞർ. പ്രോട്ടീനും കാർബോഹൈഡ്രേറ്റും നെല്ലിൽ നിന്ന് വേർത്തിരിക്കുന്ന പരീക്ഷണം രാജ്യത്ത് ആദ്യമായാണ് വികസിപ്പിക്കുന്നത്. നെല്ല് പാഴായി പോകുന്നത് ഒഴിവാക്കുന്നതിനൊപ്പം കർഷകർക്ക് മൂന്നിരട്ടി ലാഭം നേടാൻ സാധിക്കുക എന്നതുമാണ് പുത്തൻ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വിവിധ വിറ്റാമിൻ പദാർഥങ്ങളും ചോക്ലേറ്റുകളും പുത്തൻ സാങ്കേതിക വിദ്യയുടെ ഫലമായി വികസിപ്പിക്കാൻ സാധിക്കും എന്നും ശാസ്‌ത്രജ്ഞർ പറയുന്നു. തുടർച്ചയായി നെല്ല് പാഴായി പോകുന്നത് ചത്തീസ്‌ഗഡിലെ പ്രധാന പ്രശ്നമായി മാറിയതോടെയാണ് കാർഷിക ശാസ്‌ത്രജ്ഞർ പുത്തൻ സാങ്കേതിക വിദ്യ എന്ന ആശയത്തിലേക്ക് എത്തിചേർന്നത്. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും വേർതിരിച്ച ശാസ്ത്രജ്ഞർ ബിസ്‌ക്കറ്റിനുൾപ്പടെ ഉപയോഗിക്കാവുന്ന പഞ്ചസാര സിറപ്പ് കാർബോഹൈഡ്രേറ്റിൽ നിന്ന് വേർതിരിച്ചെടുത്തു കഴിഞ്ഞു.

പുത്തൻ സാങ്കേതിക വിദ്യയിലൂടെ കൂടുതൽ വസ്‌തുകള്‍ വികസിപ്പിച്ചെടുക്കാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ശാസ്ത്രജ്ഞർ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രളയം പോലെയുള്ള ദുരന്തങ്ങളിൽ നശിക്കുന്ന നെല്ല് കൃഷി കർഷകർക്ക് ബാധ്യതയാവാതെ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവച്ചു.

കാർഷിക സർവകലാശാല കോ-ഡയറക്ടർ റിസർച്ച് ഡോ വിവേക് ​​ത്രിപാഠി , ശാസ്‌ത്രജ്ഞൻ ഡോ. ഗിരീഷ് ചന്ദേൽ എന്നിവരുമായി ഇ ടിവി ഭാരത് നടത്തിയ അഭിമുഖത്തിന്‍റെ പൂർണ രൂപം...

അരിയിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കുക എന്ന ആശയം എങ്ങനെ വന്നു?

പാഴായി പോകുന്ന നെല്ലിന് പരിഹാരമായാണ് ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. കഴിഞ്ഞ രണ്ട്- മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് വൻതോതിൽ നെല്ല് സംഭരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ വിതരണം ചെയ്തിട്ടും വൻതോതിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. തുടർന്നാണ് ഈ നെല്ല് പാഴായിപ്പോകുന്നത് തടയാൻ സർവ്വകലാശാലയിലെ ന്യൂട്രീഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ സംഘം മിച്ചമുള്ള അരി അല്ലെങ്കിൽ നെല്ലുത്പാദനം എങ്ങനെ പൂർണ്ണമായി ഉപയോഗിക്കാമെന്ന് ആലോചിക്കുന്നത്.

ഏകദേശം മൂന്ന് വർഷം ചർച്ച ചെയ്‌തു. എന്തുകൊണ്ടാണ് നമുക്ക് ഉപയോഗപ്രദമായ ഭക്ഷണ പദാർത്ഥങ്ങളോ പ്രോട്ടീനിൽ നിന്ന് ഷുഗർ സിറപ്പോ ഉണ്ടാക്കിക്കൂടാ എന്ന കാര്യം ചർച്ചയായി. ഞങ്ങൾ അരിയിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കാൻ ആലോചിച്ചു. മൂന്ന് വർഷത്തിന് ശേഷം അരിയിൽ നിന്ന് പ്രോട്ടീൻ വേർത്തിരിച്ചു.

ഡോ. ഗിരീഷ് ചന്ദേൽ, ഡോ. സതീഷ് ബി. വെറുൽക്കർ എന്നിവരുടെ സംഘം അരിയിൽ നിന്ന് പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും വേർതിരിച്ച് സപ്ലിമെന്ററി ഷുഗർ സിറപ്പ് വികസിപ്പിച്ചു.

പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്‍റെ ഗുണനിലവാര പരിശോധനയും നടത്തിയോ ?

പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചപ്പോൾ അതിന്‍റെ ഗുണനിലവാരമാണ് ആദ്യം പരിശോധിച്ചത്. ഞങ്ങൾ അതിന്‍റെ സമ്പൂർണ്ണ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു, അതിൽ വളരെ ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകൾ നിർമ്മിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. ഈ പ്രോട്ടീനിൽ ഗുണനിലവാരമുള്ള സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ അൽപ്പം കൂടിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദഹനത്തിനും മറ്റും നല്ലതാണ്.

പ്രോട്ടീനിൽ നിന്ന് പഞ്ചസാര സിറപ്പും ഉൽപ്പാദിപ്പിച്ചു കഴിഞ്ഞു. ഇതിൽ നിന്ന് നമുക്ക് മറ്റ് പലതും ഉണ്ടാക്കാം. ശർക്കര ഉണ്ടാക്കുന്നതുപോലെ, ഷുഗർ സിറപ്പിൽ നിന്ന് എഥനോൾ ഉൽപ്പാദനവും ചെയ്യാം. കൂടുതൽ നിലവാരമുള്ള ഉൽപ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടന്നു വരികയാണ്.

8 മുതൽ 10 ആയിരം കോടി വരെയാണ് പ്രോട്ടീന്‍റെ മൊത്തം വിപണി. നമ്മുടെ അരി പ്രോട്ടീൻ വിപണിയിൽ ഇറക്കിയാൽ അത് വളരെ ഗുണം ചെയ്യും. ഈ മേഖലയിലും ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കർഷകർക്ക് ധാരാളം ലാഭം ലഭിക്കും.

അരിയിൽ നിന്ന് പ്രോട്ടീനും പഞ്ചസാര സിറപ്പും വേർതിരിക്കുന്ന രീതിയാണോ ആദ്യ പരീക്ഷണം? ഇതിന്‍റെ ലാഭ വശങ്ങള്‍ എന്തൊക്കെയാണ്?

ഞങ്ങൾ അരിയിൽ നിന്ന് പ്രോട്ടീനും പഞ്ചസാര സിറപ്പും ഉണ്ടാക്കുന്നതിനായി ഛത്തീസ്‌ഗഡിൽ ഒരു പുതിയ ഷുഗർ സിറപ്പ് വേർതിരിക്കൽ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു കിലോ അരിയിൽ 70 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഒരു കിലോ അരിയിൽ നിന്ന് 450 മില്ലി വരെ പഞ്ചസാര സിറപ്പ് തയ്യാറാക്കാം. നമ്മുടെ ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ നിന്ന് അരിയിൽ നിന്ന് പ്രോട്ടീനും പഞ്ചസാര സിറപ്പും വേർതിരിക്കുന്നതിനുള്ള ഒരു രീതി വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇപ്പോൾ ബിസിനസ് തലത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പ്ലാന്‍റും സ്ഥാപിക്കുന്നുണ്ട്. ഈ രീതിയിൽ പഞ്ചസാര പാനിയും പ്രോട്ടീനും വേർതിരിക്കുമ്പോൾ, കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ വിറ്റിരുന്ന അരിക്ക് ഇപ്പോൾ കിലോയ്ക്ക് 100 രൂപ വരെ വിലവരും. ഇതോടെ ബാക്കി വരുന്ന അരി നന്നായി ഉപയോഗിക്കാനാകും.

കർഷകർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. പാഴായിപ്പോകുന്നതോ പൂർണമായി ഉപയോഗിക്കാത്തതോ ആയ അരി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്നതാണ് . ഇത് കർഷകർക്കും ഗുണം ചെയ്യും. നെൽകൃഷി ചെയ്യുന്നവർക്കും പ്രയോജനം ലഭിക്കും.

ALSO READ ഒറ്റ ടാപ്പില്‍ പണം കൈമാറാം ; പുത്തന്‍ പെയ്മെന്‍റ് രീതി അവതരിപ്പിച്ച് ഐഫോണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.