ETV Bharat / sukhibhava

കരള്‍ രോഗം തകര്‍ക്കുമോ ഹൃദയത്തെ? അറിയേണ്ടതെല്ലാം - കരള്‍ രോഗങ്ങള്‍

കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ പോലും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സീഡാർസ്-സിനായിലെ സ്‌മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.

Liver  liver disease  heart health  Study  subtle liver disease impacts heart health  heart abnormalities  MRI  high cholesterol  blood pressure  diabetes  കരള്‍ രോഗം തകര്‍ക്കുമോ ഹൃദയത്തെ  കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍  സ്‌മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ  വാഷിംഗ്‌ടൺ  ഹൃദയവും കരളും  ഹൃദയത്തിന്‍റെ രോഗങ്ങള്‍  കരള്‍ രോഗങ്ങള്‍  ഹൃദയാരോഗ്യം
കരള്‍ രോഗം തകര്‍ക്കുമോ ഹൃദയത്തെ
author img

By

Published : Dec 9, 2022, 6:34 PM IST

വാഷിംഗ്‌ടൺ [യുഎസ്]: ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണ് നാം. എത്ര ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞാലും കരളിനെ സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് ചോദിച്ചാല്‍ പലര്‍ക്കും മറുപടിയുണ്ടാകില്ല. ആരോഗ്യ സംരക്ഷണത്തിനായി ഒരോന്ന് ചെയ്യുമ്പോഴും എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കരള്‍.

ശരീരത്തിലെ തന്നെ ഏറ്റവും വലിയ ആന്തരിക അവയമാണിത്. ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന അവയവം. രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തെ വിഷാംശങ്ങളില്‍ നിന്നും മറ്റ് രാസ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുകയെന്നതാണ് കരളിന്‍റെ ജോലി. നാം കഴിക്കുന്ന ഭക്ഷണം വെള്ളം മദ്യം മരുന്ന് തുടങ്ങി എന്തുമാകട്ടെ അതെല്ലാം കരളിലാണ് എത്തുന്നത്.

അതുകൊണ്ട് തന്നെ കരളിന്‍റെ ആരോഗ്യത്തെ അവഗണിക്കുന്നത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കുമെന്നതാണ് വാസ്‌തവം. അത്തരത്തില്‍ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട അവയമുണ്ട്. അതാണ് ഹൃദയം(heart). കരളിനുണ്ടാകുന്ന സൂക്ഷമമായ രോഗങ്ങള്‍ പോലും ഹൃദയത്തിന്‍റെ ആരോഗ്യത്തെ വേഗത്തില്‍ നേരിട്ട് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സീഡാർസ്-സിനായിലെ സ്‌മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുക്കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഫ്രോണ്ടിയേഴ്‌സ് ഇൻ കാർഡിയോവാസ്‌കുലാർ മെഡിസിൻ എന്ന ജേണലിലാണ് വിദഗ്‌ധര്‍ ഇതുസംബന്ധിച്ചുള്ള പഠനത്തിന്‍റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. മുന്‍കാലങ്ങളില്‍ തന്നെ വിദഗ്‌ധര്‍ ഇത്തരം പഠനങ്ങള്‍ നടത്തിയിരുന്നു.

ശരീരത്തിലെ എഫ്‌ഐബി (fibrillation) കണക്കാക്കിയാണ് പഠനങ്ങള്‍ നടത്തിയിരുന്നത്. ഫൈബ്രിലേഷന്‍ എന്നാല്‍ ഹൃദയത്തിന്‍റെ ക്രമരഹിതമായ മിടിപ്പ് അറിയുന്നതിനുള്ള മാര്‍ഗമാണ്. രക്തം പമ്പ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങളും ഇത്തരത്തില്‍ മനസിലാക്കാന്‍ സാധിക്കും. കരള്‍ സിറോസിസ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിവയും ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

എന്താണ് കരള്‍ സിറോസിസ്: പ്രവര്‍ത്തന ക്ഷമത കുറഞ്ഞ കരള്‍ അതാണ് ലിവര്‍ സിറോസിസ്. ഘടനയില്‍ വ്യത്യാസം വന്ന് കരള്‍ ചുരുങ്ങുകയും പ്രവര്‍ത്തനം കുറവാകുകയോ നിലയ്‌ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സിറോസിസ്. കരളിന്‍റെ പ്രഷര്‍ വര്‍ധിക്കുമ്പോള്‍ ഹൃദയത്തിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളുടെയും രക്ത ധമനികളുടെയും പ്രഷറും വര്‍ധിക്കും. തുടര്‍ന്ന് അമിത പ്രഷര്‍ മൂലം രക്തക്കുഴലുകളും ധമനികളും പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. കരളിലെ സിറോസിസ് ഹൃദയം വ്യക്ക തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനം തകിടം മറിക്കുന്നു.മാത്രമല്ല സിറോസിസ് ഉള്ള കരളില്‍ കാന്‍സര്‍ വരാനും സാധ്യത വളരെ കൂടുതലാണ്.

എന്താണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍: കരളില്‍ കൊഴുപ്പ് നിറയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിത മദ്യപാനികളിലാണ് ഫാറ്റി ലിവര്‍ അധികമായും കണ്ട് വരുന്നത്. കൊഴുപ്പ് നിറഞ്ഞ് കരള്‍ വീര്‍ത്ത് വരും. അപകടകരമായ രോഗാവസ്ഥയാണെങ്കിലും ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. ഫാറ്റി ലിവറിന്‍റെ പ്രവര്‍ത്തനവും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. മദ്യപാനിയായ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടായതെങ്കില്‍ മദ്യപാനം പൂര്‍ണമായി നിര്‍ത്തി കൃത്യ സമയത്ത് ചികിത്സ തേടിയാല്‍ മാറ്റിയെടുക്കാനാകുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ജനസംഖ്യയുടെ 25 ശതമാനം വരുന്ന ജനങ്ങളും ഹൃദയം, കരള്‍ സംബന്ധമായ അസുഖങ്ങളുള്ളവരാണ്. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇവയെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൃദയവും കരളും തമ്മിലുള്ള ബന്ധവും പ്രവര്‍ത്തനവും പഠന വിഷയമായി തെരഞ്ഞെടുത്തതെന്ന് സ്‌മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോളജിസ്റ്റ് അലന്‍ ക്വാന്‍ പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷത്തെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ അവലോകനം ചെയ്‌താണ് പഠനം നടത്തിയത്. പഠന നടത്തിയതില്‍ 100ല്‍ 86 ശതമാനം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഒരു ഹൃദയ വൈകല്യമെങ്കിലും ഉണ്ടെന്ന് കണ്ടെത്തി. ഹൃദയത്തിന്‍റെ ഘടന, പ്രവർത്തനം, രക്തക്കുഴലുകളുടെ വലിപ്പം, ഘടന, ഹൃദയപേശികളുടെ ഘടന എന്നിവയെ കുറിച്ചും പഠനങ്ങള്‍ നടത്തിയെന്ന് ക്വാന്‍ പറഞ്ഞു. ഇത്തരം പരിശോധനയിലൂടെ ഞങ്ങള്‍ പ്രധാനമായും കണ്ടെത്തിയ വ്യത്യാസങ്ങള്‍ രക്തക്കുഴലുകളിലെ മാറ്റങ്ങളായിരുന്നു.

ഹൃദയത്തില്‍ നിന്ന് പുറത്തേക്കുള്ള രക്തക്കുഴലുകളിലെയും അതുപോലെ രക്തത്തിന്‍റെ ചലനത്തിലെ വ്യത്യാസങ്ങളുമാണ് ഞങ്ങള്‍ക്ക് കാണാനായതെന്ന് ക്വാന്‍ പറഞ്ഞു. കരള്‍ രോഗങ്ങള്‍ ഹൃദയത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് പൂര്‍ണമായും മനസിലാക്കാനായാല്‍ ശരീരത്തിലെ മൊത്തം പ്രശ്‌നങ്ങളെ പറ്റിയും വേഗത്തില്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെന്ന് വിമൻസ് കാർഡിയോ വാസ്‌കുലാര്‍ ഹെൽത്ത് ആൻഡ് പോപ്പുലേഷൻ സയൻസിലെ ഡോക്‌ടര്‍ ചെങ് പറഞ്ഞു.

ഇത്തരം പഠനങ്ങള്‍ കരള്‍ രോഗികളിലെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും ഭാവിയില്‍ ഇത്തരം അസുഖങ്ങളെ ഇല്ലാതാക്കാനാകുന്ന ചികിത്സ രീതികളും മരുന്നുകളും കണ്ടെത്തുന്നത് സഹായകമാകുമെന്നും ചെങ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.