ETV Bharat / sukhibhava

പത്ത് ദിവസത്തിന് ശേഷവും കൊറോണ വൈറസ് ശരീരത്തിൽ 'സജീവമായി' തുടരും: പുതിയ പഠനം - കൊവിഡിൽ പുതിയ പഠനം

രോഗബാധിതരായവരിൽ പത്ത് ദിവസത്തെ ക്വാറന്‍റൈനിന് ശേഷം 176 പേരുടെ സാമ്പിളാണ് പഠനത്തിന് വിധേയമാക്കിയത്.

NEWS STUDY ON COVID  University of Exeter in the UK  standard PCR tests  പത്ത് ദിവസത്തിന് ശേഷവും വൈറസ് ശരീരത്തിൽ 'സജീവമായി' തുടർന്നേക്കാം  കൊവിഡിൽ പുതിയ പഠനം  സ്റ്റേഡേർഡ് പിസിആർ പരിശോധന
പത്ത് ദിവസത്തിന് ശേഷവും വൈറസ് ശരീരത്തിൽ 'സജീവമായി' തുടർന്നേക്കാം: പുതിയ പഠനം
author img

By

Published : Jan 16, 2022, 3:21 PM IST

ലണ്ടൻ: കൊവിഡ് ക്വാറന്‍റൈൻ കാലയളവിനെയും വൈറസിനെയും വിലയിരുത്തി പുതിയ പഠനം പുറത്ത്. പത്ത് ദിവസത്തെ ക്വാറന്‍റൈൻ കാലയളവിന് ശേഷവും ശരീരത്തിൽ കൊവിഡ് വൈറസ് സജീവമായി (ആക്‌ടീവ്) കാണപ്പെട്ടേക്കാമെന്നാണ് പുതിയ പഠനം. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ എക്‌സീറ്ററിൽ നടന്ന പഠനമാണ് പുറത്തു വന്നത്.

പത്ത് ദിവസത്തെ ക്വാറന്‍റൈനിന് ശേഷം 176 പേരുടെ സാമ്പിളാണ് പഠനത്തിന് വിധേയമാക്കിയത്. പിസിആർ പരിശോധനയിൽ 176 പേരിൽ 13 ശതമാനം ആളുകളിൽ വൈറസിന്‍റെ സജീവ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മറ്റു ചിലരിൽ 68 ദിവസത്തിന് ശേഷവും രണ്ട് മാസത്തിന് ശേഷവും ശരീരത്തിൽ വൈറസിന്‍റെ സജീവ സാന്നിധ്യം കണ്ടെത്തി.

ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം, രോഗത്തിന്‍റെ വ്യാപനശേഷി തുടങ്ങിയവ പഠനം പുറത്തുകൊണ്ടു വരുന്നു.

വളരെ ചെറിയ പഠനമാണ് നടന്നതെന്നും പത്ത് ദിവസത്തെ ക്വാറന്‍റൈന് ശേഷവും ആളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത് രോഗവ്യാപനത്തിന്‍റെ സാധ്യത പുറത്തുകൊണ്ടുവരുന്നതാണെന്നും യൂണിവേഴ്‌സിറ്റി ഓഫ്‌ എക്‌സീറ്ററിലെ പ്രൊഫസർ ലോണ ഹാരീസ് പറഞ്ഞു. സാധാരണ നടത്തുന്ന പിസിആർ പരിശോധനയിലൂടെ വൈറസിന്‍റെ സാന്നിധ്യം ഉണ്ടോയെന്ന് മാത്രമേ കണ്ടെത്താനാകൂവെന്നും വൈറസ് സജീവമാണോയെന്ന് കണ്ടെത്താനാകില്ലെന്ന് പഠനം പറയുന്നു.

ALSO READ: നൊവാക് ജോക്കോവിച്ചിന്‍റെ ഹര്‍ജി തള്ളി ; സെര്‍ബിയന്‍ താരത്തെ ഓസ്‌ട്രേലിയ നാടുകടത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.