ETV Bharat / sukhibhava

'സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിട്ടാല്‍..?'; ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത് - ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സ് റിപ്പോര്‍ട്ട്സ്

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സ് റിപ്പോര്‍ട്ട്സ്' എന്ന പ്രസിദ്ധീകരണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിട്ടാലുണ്ടാവുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പറയുന്നത്

Social media use linked to developing depression  use more social media  സോഷ്യല്‍ മീഡിയ  ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത്  വിഷാദരോഗത്തിന് സാധ്യത കൂടുന്നത് എങ്ങനെ  How the risk of depression increases  ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സ് റിപ്പോര്‍ട്ട്സ്  Journal of Affective Disorders Reports
'സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിട്ടാല്‍..?'; ഞെട്ടിപ്പിക്കുന്ന പഠനം പുറത്ത്
author img

By

Published : Oct 4, 2022, 10:55 PM IST

ന്യൂയോർക്ക് : സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമല്ല. എന്നാല്‍, അമിതമായാല്‍ എന്തും അപകടമാണെന്ന് ശരിവയ്‌ക്കുന്നതാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന പഠനം. കൂടുതൽ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളില്‍ ആറ് മാസത്തിനുള്ളിൽ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലെന്നാണ് ഈ ഗവേഷണ ഫലം പറയുന്നത്.

വിഷാദരോഗത്തിന് സാധ്യത കൂടുന്നത് എങ്ങനെ?: യുഎസ്‌ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സ് റിപ്പോര്‍ട്ട്സ്' പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമൂഹികമായി നന്നായി ഇടപെടുന്ന ആളുകള്‍ക്ക് അത്രകണ്ട് സമൂഹവുമായി ഇടപെടാത്തവരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത 49 ശതമാനം കുറവാണെന്ന് പഠനം പറയുന്നു.

"നേരത്തേ പല ഗവേഷണങ്ങളും വിഷാദരോഗത്തിന്‍റെ വികാസം സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ആളുകളുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതകളെ കൂടി ആശ്രയിച്ച് വിഷാദം ബാധിക്കുന്നതിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. അലബാമ സർവകലാശാലയിലെ കോളജ് ഓഫ് എജ്യുക്കേഷനിലെ അസിസ്റ്റന്‍റ് പ്രൊഫസർ ചുൻഹുവ കാവോ ഉൾപ്പടെയുള്ള ഈ ഗവേഷണ റിപ്പോര്‍ട്ടിന്‍റെ രചയിതാക്കൾ അവകാശപ്പെടുന്നു.

ന്യൂറോട്ടിസിസം എന്നാല്‍, അമിതമായ ലജ്ജാസ്വഭാവം, സഭാകമ്പം, എല്ലാത്തില്‍ നിന്നും ഉള്‍വലിയുക എന്നിങ്ങനെയുള്ള മാനസികമാവസ്ഥയാണ്. ഉയർന്ന തോതില്‍ ന്യൂറോട്ടിസിസം ഉള്ളവർക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം ചുണ്ടിക്കാട്ടുന്നു. പ്രതിദിനം 300 മിനിറ്റ് (അഞ്ച് മണിക്കൂര്‍) സോഷ്യൽ മീഡിയ ഉപയോഗിച്ചാലാണ് ഈ ഒരു മാനസികാവസ്ഥയിലേക്ക് എത്തുക.

വിഷാദം കണ്ടെത്തുന്നത് വിഭാഗങ്ങളായി തിരിച്ച്: പഠനത്തിനായി അമേരിക്കയിലെ 18 നും 30 നും ഇടയിൽ പ്രായമുള്ള 1,000 ആളുകളെയാണ് ഉപയോഗപ്പെടുത്തിയത്. ആളുകളുടെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യാവലി നല്‍കിയാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്. സോഷ്യൽ മീഡിയയില്‍ ചെലവിടുന്ന സമയമടക്കമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആളുകളുടെ വിഷാദത്തിന്‍റെ തോത് നിര്‍ണയിച്ചത്. തുറന്ന മനസോടെ ഇടപെടുന്നവര്‍, ഉള്‍വലിയുന്നവര്‍, എന്നിങ്ങനെ ആളുകള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്നുകൂടി കണക്കിലെടുത്താണ് വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയ കൂടുതല്‍ സയമം ഉപയോഗിക്കുന്നവര്‍ സാമൂഹികമായും സാമ്പത്തികമായും തന്നെ താരതമ്യപ്പെടുത്താന്‍ ഇടയുണ്ട്. ഇങ്ങനെ നിരന്തരമായി നടക്കുന്ന താരതമ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്ന ആളുകളെ മാനസികമായി തളര്‍ത്തുന്നതിലേക്ക് നയിക്കും. ഇത് തന്നെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകള്‍ വർധിപ്പിക്കാൻ ഇടവരുത്തും. ഇങ്ങനെ സോഷ്യൽ മീഡിയ ഉപയോഗം കൂടുന്നതിനനുസരിച്ച് വിഷാദ രോഗത്തിന് ആളുകള്‍ അടിമപ്പെടുന്നതിനുള്ള സാധ്യതയെ വര്‍ധിപ്പിക്കും.

മാനസിക സംഘര്‍ഷം കൂട്ടുന്നതിന് കാരണങ്ങള്‍ ഇനിയും? : നിഷേധാത്‌മകമായ ഉള്ളടക്കമുള്ള പോസ്‌റ്റുകളില്‍ സമയം ചെലവിടുന്നതും മറ്റൊരു കാരണം. ഇത് മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കും. പുറമെ, സോഷ്യൽ മീഡിയയിൽ ഇടപഴകുന്നത് വീടിന് പുറത്തുള്ള വ്യക്തികളുമായി ഇടപഴകുന്നതില്‍ നിന്നും അതുപോലെ സാമൂഹികമായി ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പിന്നാക്കം നിര്‍ത്തും. ഇത് എല്ലാ തരത്തിലും ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.