നിരവധി ഉല്‍പന്നങ്ങളാണ് ചര്‍മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മറ്റുമായി ഇന്ന് വിപണിയലുള്ളത്. തങ്ങളുടെ ചര്‍മം എപ്പോഴും തിളക്കത്തോടയും ഫ്രഷ് ആയും ഇരിക്കണമെന്ന ആഗ്രഹത്തോടെ ഇവ വാങ്ങി ഉപയോഗിക്കുന്നവരും ഇന്ന് നിരവധിയാണ്. ഇതിനായി പല മോയ്‌സ്‌ചറൈസറുകളും ക്രീമുകളും പലരും ഉപയോഗിക്കാറുണ്ട്.
പലപ്പോഴും തങ്ങളാഗ്രഹിക്കുന്ന ഫലമായിരിക്കില്ല ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്നത്. ഇനി ഇങ്ങനെ ഉണ്ടാകുന്നെങ്കില്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. ചില മാർഗങ്ങൾ പാലിച്ചാൽ ചർമത്തെ എന്നും ഫ്രഷ് ആയും തിളക്കത്തോടെയും നിങ്ങള്‍ക്ക് നിലനിർത്താം…
തിളങ്ങുന്ന ഫ്രഷായ ചര്‍മത്തിന് 4-2-4 മെത്തേഡ്: ചര്‍മ സംരക്ഷണത്തിന് ഏറ്റവും ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് മസാജിങ്. മസാജിങ് ചെയ്യുന്നതിനായി വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവ് ഓയില്‍ വേണം ഉപയോഗിക്കാന്‍. തുടര്‍ന്ന് നാല് മിനിറ്റ് മൃദുവായി വേണം മസാജിങ് ചെയ്യാന്‍.
നാല് മിനിട്ട് മസാജ് ചെയ്‌ത ശേഷം, ആപ്പിൾ സിഡെർ, വിനാഗിരി എന്നിവ അടങ്ങിയ ഫോമിങ് ക്ലെന്‍സര്‍ എന്നിവ തടവുക. രണ്ട് മിനിട്ട് നേരത്തേക്ക് വേണം ഇത് ചെയ്യാന്‍. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് ഇത് കഴുകി കളയാം. നാല് മിനിറ്റോളം നേരം മസാജ് ചെയ്‌ത് വേണം ഇവ കഴുകി കളയേണ്ടത്. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പും പിന്‍പും ഇത് ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ ഈ രീതി തുടര്‍ന്നാല്‍ മാത്രമായിരിക്കും രക്തതചംക്രമണം നല്ലരീതിയില്‍ നടക്കുകയുള്ളൂ. ഇതിലൂടെ മുഖം തിളക്കവും മിനുസമുള്ളതുമായി തീരും.
മുഖം വൃത്തിയാക്കേണ്ടതിങ്ങനെ: മുഖം വൃത്തിയാക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നെറ്റി, മൂക്കിന്‍റെ ഇരു വശങ്ങളിലും ഓയില്‍ കൂടുതലായി വരുന്ന ഭാഗത്ത് വേണം ആദ്യം മസാജ് ചെയ്യാന്‍.
മുഖത്ത് ഈര്‍പ്പം വേണം: മുഖം വൃത്തിയാക്കി കഴിഞ്ഞാല്‍ 3 സെക്കന്‍ഡുകള്‍ കഴിയുമ്പോള്‍ തന്നെ ചര്‍മം വരണ്ടതായി മാറാന്‍ തുടങ്ങും. ഇത് സംഭവിക്കാതിരിക്കാന്‍ പെട്ടന്ന് തന്നെ ജെല്ലി പാക്ക് അല്ലെങ്കിൽ ക്രീം എന്നിവ ഉപയോഗിക്കണം. അല്ലെങ്കില്‍ ഫേഷ്യൽ മിസ്റ്റ് സ്പ്രേ ചെയ്‌താലും മതിയാകും. കൂടാതെ ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നതും ചര്‍മം ഈര്‍പ്പമുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കും.
രാസവസ്‌തുക്കള്‍ ഇല്ലാതെ വീട്ടില്‍ തയ്യാറാക്കിയെടുക്കുന്ന ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചാലും ചര്‍മം ഫ്രഷ് ആയി നിലനിര്‍ത്താം. മുട്ടയുടെ വെള്ളയില്‍ തേന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മം മൃദുവായി മാറും. കൂടാതെ ഒരു സ്‌പൂണ്‍ തേനും രണ്ട് സ്‌പൂണ്‍ വെള്ളവും ചേര്‍ത്ത മിശ്രിതവും ഇതിനായി ഉപയോഗിക്കാം. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇത് രണ്ട് മൂന്ന് ദിവസം ഇടവിട്ട് ഇത് ചെയ്‌താൽ ചർമ്മം ഫ്രഷ് ആയി മാറും.
ദിവസവും ഈ രീതികള്‍ തുടരേണ്ടതില്ല. ആഴ്‌ചയില്‍ രണ്ട് തവണ മാത്രം മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്. ഹോം മെയ്‌ഡ് ഫേസ്‌മാസ്‌കുകള്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ അത് സ്‌കിന്‍ ബൂസ്റ്ററായാണ് പ്രവര്‍ത്തിക്കുന്നത്.
Also Read: ശരീരഭാഷയിലൂടെ ഡേറ്റിങ് പങ്കാളിയുടെ ചിന്തകളും വികാരങ്ങളും മനസിലാക്കാം ; ചില നുറുങ്ങുവിദ്യകൾ