ETV Bharat / sukhibhava

പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്: വ്യായാമക്കുറവ് നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

sexual health of men ഇരുന്നുകൊണ്ടുള്ള ജോലി മാനസിക പിരിമുറുക്കം എന്നിവ പുരുഷന്‍മാരുടെ ലൈംഗികാരോഗ്യത്തെ തകര്‍ക്കുമെന്ന് പഠനങ്ങൾ. ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ആരോഗ്യകരമായ ജീവിത രീതി അവലംബിക്കേണ്ടത് അത്യാവശ്യമാണ് consequences of mental stress.

sexual health of men  importants of holistic health  consequences of mental stress  പുരുഷന്‍മാരുടെ ലൈംഗികാരോഗ്യം  സമീകൃത ആഹാരത്തിന്‍റെ പ്രാധാന്യം  വ്യായാമത്തിന്‍റെ പ്രാധാന്യം
വ്യായമക്കുറവ് പുരുഷന്‍മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുന്നു
author img

By

Published : Dec 17, 2021, 4:29 PM IST

പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്: നിങ്ങളുടെ ജോലി ഇരുന്നുകൊണ്ട് ഏറെ സമയം ചെയ്യേണ്ടതാണോ? നിങ്ങള്‍ വ്യായാമം ചെയ്യാത്തവരാണോ? നിങ്ങള്‍ ജംഗ് ഫുഡ് ധാരാളം കഴിക്കുന്നവരാണോ? ഈ ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍, നിങ്ങളുടെ ലൈംഗികാരോഗ്യത്തെകുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

കുറച്ചൊരു അച്ചടക്കം പാലിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനോടൊപ്പം ലൈംഗികാരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ ശാരീരിക മാനസികാരോഗ്യവും ലൈംഗികാരോഗ്യവും പരസ്പര പൂരകമാണ്. ശാരീരിക മാനസികാരോഗ്യം നിലനിര്‍ത്തിയാല്‍ മാത്രമേ ലൈംഗികാരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതുക്കൊണ്ട് തന്നെ വ്യായാമം, സമീകൃത ആഹാരം മുതലായവ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

സമീപ ഭാവിയില്‍ വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. പുരുഷന്‍മാരിലെ ലൈംഗികാരോഗ്യത്തിന്‍റെ അഭാവം പങ്കാളി ഗര്‍ഭം ധരിക്കാത്ത സാഹചര്യത്തില്‍ എത്തിയേക്കാം.

എന്താണ് കാരണമെന്ന് തിരിച്ചറിയണം

കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതിന് കാരണം ഭര്‍ത്താവിന്‍റെ ആരോഗ്യപ്രശ്‌നങ്ങളുമാകാം. ഭര്‍ത്താവിന്‍റെ ശുക്ലത്തിന്‍റെ മേന്മ കുറവും അതിന്‍റെ അളവിലെ കുറവും പങ്കാളി ഗര്‍ഭം ധരിക്കാതിരിക്കുന്നതിന് കാരണമാവും. പുരുഷന്‍റെ ശുക്ലത്തിന് സ്ത്രീകളുടെ അണ്ഡത്തെ ഫെര്‍ട്ടിലൈസ് ചെയ്യാന്‍ കഴിയുമ്പോള്‍ മാത്രമേ സ്ത്രീ ഗര്‍ഭം ധരിക്കുകയുള്ളൂ.

പുരുഷന്‍റെ ശുക്ലത്തിന്‍റ ഗുണമേന്മയോ അതിന്‍റെ അളവോ കുറവാണെങ്കില്‍ സ്ത്രീ പങ്കാളിക്ക് സ്വാഭാവികമായി ഗര്‍ഭം ധരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ജീവിത ശൈലി, പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.

ശുക്ലവുമായി ബന്ധപ്പെട്ട പുരുഷന്മാരിലെ ലൈംഗിക ആരോഗ്യപ്രശ്‌നം സാധാരണമാകുകയാണെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോളജിസ്റ്റ് ഡോ. ശേഖര്‍ കെ.റാവു പറയുന്നു. ശാരീരികമായി കൂടുതല്‍ അനങ്ങാതെയുള്ള ജീവിത രീതി, പുതിയ തൊഴില്‍ സംസ്കാരങ്ങള്‍, മറ്റ് അനാരോഗ്യ ചര്യകളൊക്കെ പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഒരു കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ആരോഗ്യകരമായ ജീവിത രീതി അവലംബിക്കേണ്ടത് അത്യാവശ്യമാണ്.

ശുക്ലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാരണങ്ങള്‍

പുതിയ തൊഴില്‍ സാഹചര്യത്തിന്‍റെ പ്രധാന പ്രശ്ന്ങ്ങളാണ് നിയതമായ തൊഴില്‍ സമയം പാലിക്കാന്‍ പറ്റാത്തത്. മത്സരാധിഷ്ഠിത തൊഴില്‍ സാഹചര്യങ്ങള്‍ പ്രൊഫഷനലുകളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇത് ലൈംഗികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.

ക്രമം തെറ്റിയുള്ള ഉറക്കവും ഭക്ഷണവും ശുക്ലത്തിന്‍റെ ഗുണമേന്മ കുറയ്ക്കുന്നു. കുടുതല്‍ സമയം ജോലിയില്‍ മുഴുകേണ്ട സഹാചര്യം വ്യായാമം ചെയ്യുന്നതിന് സമയം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വ്യായമക്കുറവും സമീകൃത ആഹാരത്തിന്‍റെ അഭാവവും നയിക്കുക കൊളസ്ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്ന്ങ്ങളിലേക്കാണ്.

ഇത്തരം രോഗാവസ്ഥകള്‍ ലൈംഗിക ആരോഗ്യത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നു. ഇതാണ് ഇന്‍ഫെര്‍ട്ടിലിറ്റി വര്‍ധിക്കാൻ കാരണം. ഇതിനെ നാം അതിജീവിക്കണം.

വ്യായാമം ചെയ്യാം, ലൈംഗികാരോഗ്യം നിലനിര്‍ത്താം

ദിവസേന വ്യായാമം ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ആഴ്ചയില്‍ നാല് ദിവസമെങ്കിലും യോഗ പരിശീലിക്കുന്നത് മാനസിക ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. ഇത് ലൈംഗികാരോഗ്യത്തെ നിലനിര്‍ത്തുന്നതിന് സഹായിക്കും.

സമീകൃതാഹാരം ശീലമാക്കുക

സമീകൃതാഹാരം ശീലമാക്കുന്നത് ലൈംഗികാരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും. ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുഗമമായി നടക്കുന്നതിന് സമീകൃതാഹാരം സഹായിക്കുന്നു. അതേസമയം എണ്ണ പലഹാരങ്ങളും ധാരാളം ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്നതിലേക്കാണ് നയിക്കുക.

കൂടാതെ പുകവലി, മദ്യത്തിന്‍റ അമിതോപയോഗം മുതലായവ അമിത രക്ത സമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളിലേക്കാണ് എത്തിക്കുക. ഇത്തരത്തിലുള്ള രോഗങ്ങളും തുടര്‍ന്ന് ഇതിന്‍റെ ചികിത്സയ്ക്കായി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ ബാധിക്കുന്നു. അതുക്കൊണ്ട് തന്നെ സമീകൃതാഹാരം ശീലമാക്കുകയും പുകവലിയും മദ്യപാനവും വര്‍ജിക്കുകയും ചെയ്യുക.

ALSO READ: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം

മാനസിക സമ്മര്‍ദം കുറയ്ക്കുക

ജോലി സംബന്ധമായ സമ്മര്‍ദം ഒരു പക്ഷെ ഒഴിവാക്കാന്‍ സാധിക്കുന്നതായിരിക്കില്ല പക്ഷെ അതിന്‍റെ ഫലമായി ഉണ്ടാകുന്ന മാനസിക സമ്മര്‍ദവും ഉത്കണഠയും കുറയ്ക്കാനുള്ള പല വഴികളുമുണ്ട്. വ്യായമത്തോടൊപ്പം മെഡിറ്റേഷന്‍ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നല്ല വഴിയാണ്.

പോഷകങ്ങളുടെ അഭാവം ലൈംഗികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. പങ്കാളിക്ക് ഗര്‍ഭധാരണം ഉണ്ടാകുന്നില്ലെങ്കില്‍ പുരുഷന്മാര്‍ തീര്‍ച്ചയായും ഡോക്ടര്‍മാരുടെ സേവനം തേടണം. കുറേസമയം ഇരുന്നുള്ള ജോലി, മാനസിക സമ്മര്‍ദം, അനാരോഗ്യകരമായ ഭക്ഷണം മുതലായവ പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതചര്യ പാലിക്കുകയാണെങ്കില്‍ ലൈംഗിക ആരോഗ്യത്തോടൊപ്പം, മാനസികവും ശാരീരികവുമായ ആരോഗ്യവും കൈവരിക്കാന്‍ സാധിക്കും.

സമീപ ഭാവിയില്‍ വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.