ETV Bharat / sukhibhava

പ്രോസ്റ്റേറ്റ് കാൻസർ: പുതിയ എപിജെനെറ്റിക്‌ ബയോമാർക്കറുകൾ കണ്ടെത്തി ഗവേഷകർ - international news

ഗാർവൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്‌ത്രജ്‌ഞനാണ് പ്രോസ്റ്റേറ്റ് കാൻസറിന്‍റെ അപകട സാധ്യത പ്രവചിക്കാൻ കഴിയുന്ന എപിജെനെറ്റിക്‌ ബയോമാർക്കറുകൾ കണ്ടെത്തിയത്.

prostate cancer  cancer  epigenetic biomarkers  metastatic cancer  new epigenetic markers for prostate cancer  Scientists discover new epigenetic markers  പ്രോസ്റ്റേറ്റ് ക്യാൻസർ  ക്യാൻസർ  എപിജെനെറ്റിക്‌ ബയോമാർക്കറുകൾ  ക്യാൻസറിന്‍റെ അപകട സാധ്യത  ബയോമാർക്കറുകൾ കണ്ടെത്തി ഗവേഷകർ  മലയാളം വാർത്തകൾ  അന്തർദേശീയ വാർത്തകൾ  international news  malayalam news
പ്രോസ്റ്റേറ്റ് കാൻസർ: പുതിയ എപിജെനെറ്റിക്‌ ബയോമാർക്കറുകൾ കണ്ടെത്തി ഗവേഷകർ
author img

By

Published : Oct 4, 2022, 11:19 AM IST

വാഷിങ്‌ടൺ: പ്രോസ്റ്റേറ്റ് കാൻസറിന്‍റെ അപകട സാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ എപിജെനെറ്റിക്‌ ബയോമാർക്കറുകൾ കണ്ടെത്തി. ഗാർവൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്‌ത്രജ്‌ഞനാണ് കണ്ടെത്തൽ നടത്തിയത്. ഒരു മനുഷ്യൻ രോഗത്തിന്‍റെ എത്രമാത്രം മൂർദന്യാവസ്ഥയിലേക്ക് എത്തുമെന്ന് പ്രവചിക്കാൻ കഴിയുന്നതാണ് ഈ കണ്ടെത്തൽ.

ബയോമാർക്കറുകൾ പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങളുമായി സംയോജിച്ച് ചെയ്യുന്ന ഈ സാങ്കേതികത രോഗികൾക്കായി മെച്ചപ്പെട്ട ചികിത്സ രീതി വികസിപ്പിക്കാൻ ഡോക്‌ടർമാരെ സഹായിക്കും.

പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരിൽ: പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച പുരുഷന്മാർക്ക് അവരുടെ മുഴകളുടെ സ്വഭാവമനുസരിച്ച് കൂടുതൽ വ്യക്തിഗതമായ ചികിത്സകൾ നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ രോഗം വ്യക്തിയിൽ എത്രമാത്രം വ്യാപിക്കുമെന്ന് തിരിച്ചറിയാതെ ഈ ചികിത്സ നൽകാൻ സാധിക്കില്ലെന്ന് ഗർവാനിലെ എപ്പിജെനെറ്റിക് റിസർച്ച് ലാബിന്‍റെ തലവനും ഗവേഷകനുമായ പ്രൊഫസർ സൂസൻ പറഞ്ഞു. ആഗോളതലത്തിൽ പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ.

രോഗം നിർണയിച്ചതിന് ശേഷം ഏകദേശം 50 ശതമാനത്തോളം പുരുഷന്മാരിലും മെറ്റാസ്റ്റാറ്റിക് കാൻസർ ഉണ്ടാകാം. ഇത് സാധാരണ ഗതിയിൽ വ്യാപിക്കാൻ 15 ഓ അതിൽ അധികമോ വർഷമെടുക്കും. എന്നാൽ ചിലരിൽ വളരെ വേഗത്തിൽ തന്നെ രോഗവ്യാപനം ഉണ്ടാകും.

പ്രാരംഭ ഘട്ടത്തിൽ ഈ തരത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസർ ഓരോരുത്തരിലും എത്രമാത്രം മാരകമാകുമെന്ന് നേരത്തെ പ്രവചിക്കാൻ സാധിച്ചാൽ ഡോക്‌ടർമാർക്ക് മികച്ച ചികിത്സ രീതി നിർദേശിക്കാനായേക്കും.

ഗവേഷണ ഘട്ടങ്ങൾ: രോഗത്തിന്‍റെ സാവധാനത്തിലുള്ള പുരോഗതി അതിന്‍റെ ജീവശാസ്‌ത്രം പഠിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. 1990 കളിലും 2000 കളിലും പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം മൂലം പ്രോസ്റ്റേറ്റ് നീക്കം ചെയ്‌ത 185 പുരുഷന്മാരുടെ സാമ്പിളുകൾ വിശകലനം ചെയ്‌താണ് പുതിയ കണ്ടെത്തൽ. കൂടാതെ 15 വർഷത്തിലേറെയായി രോഗത്തെ അതിജീവിച്ച് മരണപ്പെട്ട പുരുഷന്മാരുടെ സാമ്പിളുകളും സംഘം നിരീക്ഷിച്ചു.

ഗവേഷകർ അവരുടെ ജിനോമുകളിൽ നടത്തിയ പരിശോധനയിൽ പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട 1420 പ്രദേശങ്ങൾ തിരിച്ചറിഞ്ഞു. ഡിഎൻഎ മെത്തിലിലേഷൻ എന്നറിയപ്പെടുന്ന ഡിഎൻഎയിലെ മാറ്റങ്ങൾ കണ്ടെത്തി. ഡിഎൻഎ ക്രമത്തിൽ മാറ്റം വരുത്താതെ തന്നെ ഒരു ജീനിന്‍റെ പ്രവർത്തനത്തെ വ്യത്യസ്‌തപ്പെടുത്താൻ ഈ പ്രവർത്തനത്തിന് സാധിക്കും.

ഇവിടെ നിന്നും തിരഞ്ഞെടുത്ത 18 ജീനുകളുടെ പഠനത്തിൽ കാത്സ്യത്തിന്‍റെ നിയന്ത്രണത്തിൽ CACNA2D4 ജീൻ ഒരു പ്രധാന ബയോമാർക്കറായി നിലകൊള്ളുന്നതായും തിരിച്ചറിഞ്ഞു. ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷണൽ മെഡിസിൻ എന്ന ജേണലിലാണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം വിപുലീകരിക്കുകയും ആദ്യ ഘട്ടത്തിൽ തന്നെ രക്ത സാമ്പിളുകളിൽ ബയോ മാർക്കറുകൾ കണ്ടെത്താനാകുമോ എന്ന് നിർണ്ണയിക്കുകയും ചെയ്യുക എന്നതാണ് അടുത്ത ഘട്ടങ്ങൾ എന്ന് ഗവേഷകർ പറയുന്നു.

എപ്പിജെനോം വിശകലനത്തിന്‍റെ ഫലങ്ങൾ പ്രോസ്‌റ്റേറ്റ് കാൻസറിലെ വ്യത്യാസങ്ങൾ കണ്ടെത്തുക മാത്രമല്ല, രോഗനിർണയത്തിനായി നിലവിലുള്ള ക്ലിനിക്കൽ ഉപകരണങ്ങളും മെച്ചപ്പെടുത്തി. കൂടാതെ പുതിയ കണ്ടെത്തലുകൾ കൂടുതൽ വ്യക്തിഗതമാക്കിയ കാൻസർ ചികിത്സയിലേക്കുള്ള പ്രതീക്ഷ കൂടിയാണ് നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.