ETV Bharat / sukhibhava

മസ്തിഷ്കാഘാതം ഭേദമായാലും ജീവിതത്തെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങള്‍ - യുക്തിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച വന്നേക്കാമെന്ന് പഠനം

യുക്തിപരമായ സാഹചര്യങ്ങളെ നേരിടല്‍, ഉത്കണ്‌ഠ, ജീവിതത്തിൽ സംതൃപ്‌തി കുറവ് എന്നിവ അനുഭവപ്പെട്ടേക്കാമെന്ന് നിരീക്ഷണം

cognitive impairment, cognitive decline  കോഗ്നിറ്റീവ് ഇംപെയർമെന്‍റ് ,കോഗ്നിറ്റീവ് ഡിക്ലെയ്ൻ  recovery from concussion  poor cognitive outcomes  കോഗ്നിറ്റീവ് റിസൾട്ട്  യുക്തിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച വന്നേക്കാമെന്ന് പഠനം
മസ്‌തിഷ്‌കാഘാതമേറ്റവരിൽ യുക്തിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച വന്നേക്കാമെന്ന് പഠനം
author img

By

Published : Feb 21, 2022, 1:58 PM IST

കാലിഫോർണിയ: മസ്തിഷ്കാഘാതം ഭേദമായാലും ജീവിതത്തെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങളെന്ന് പഠനം. യുക്തിപരമായ സാഹചര്യങ്ങളെ നേരിടല്‍, ഉത്കണ്‌ഠ, ജീവിതത്തിൽ സംതൃപ്‌തി കുറവ് എന്നിവ അനുഭവപ്പെട്ടേക്കാമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ 'ന്യൂറോളജി'യുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. രോഗം ബാധിച്ച് ഒരു വര്‍ഷത്തിനുശേഷമായിരിക്കും ഈ അവസ്ഥയിലെത്തുക.

ശരാശരി പ്രായം 40 വയസുള്ള മസ്തിഷ്കാഘാതം സംഭവിച്ച 656 പേരെയും തലക്ക് പരിക്കേൽക്കാതെ ആരോഗ്യമുള്ള 156 പേരെയും പഠനത്തിന്‍റെ ഭാഗമായി നിരീക്ഷിച്ചു. മസ്തിഷ്കാഘാതം സംഭവിച്ച ആളുകൾക്ക് രണ്ടാഴ്‌ച, ആറ് മാസം, ഒരു വർഷം എന്നീ ഇടവേളകളിൽ മൂന്ന് ന്യൂറോളജിക്കൽ പരിശോധനകള്‍ നടത്തി. മെമ്മറി ടെസ്റ്റ്, ഭാഷാ വൈദഗ്ധ്യം, മറ്റ് യുക്തിപരമായ കാര്യങ്ങളെ മനസിലാക്കുക. ഈ മൂന്ന് ടെസ്റ്റുകൾക്ക് ഓരോന്നിനും അഞ്ച് മാർക്ക് വീതം നൽകി.

കോഗ്നിറ്റീവ് ഇംപെയർമെന്‍റ് ,കോഗ്നിറ്റീവ് ഡിക്ലെയ്ൻ എന്നിവ ചില മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഈ വൈകല്യം നിർവചിക്കപ്പെട്ടത്. ഒരു മെമ്മറി ടെസ്റ്റ്, ഒരു പ്രോസസിങ് സ്‌പീഡ് ടെസ്റ്റ് എന്നിങ്ങനെ കുറഞ്ഞത് രണ്ട് കോഗ്നിറ്റീവ് ടെസ്റ്റുകളിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനമാണ് കോഗ്നിറ്റീവ് ഇംപയേർമെന്‍റ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് കോഗ്നിറ്റീവ് ടെസ്റ്റുകളിലെങ്കിലും ക്ലിനിക്കലി അർഥവത്തായ ഇടിവ് എന്നാണ് കോഗ്നിറ്റീവ് ഡിക്ലെയ്ൻ നിർവചിക്കപ്പെട്ടിരിക്കുന്നത്.

മസ്തിഷ്കാഘാതമുള്ള 656 പേരിൽ 86 പേർക്ക് അല്ലെങ്കിൽ 14 ശതമാനം പേർക്കും ഒരു വർഷത്തിനുശേഷം മോശം ബോധവത്കരണ ഫലങ്ങൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. അവരിൽ 10 ശതമാനം പേർക്ക് കോഗ്നിറ്റീവ് ഇംപെയർമെന്‍റും 2 ശതമാനം പേർക്ക് കോഗ്നിറ്റീവ് ഡിക്ലെയ്ൻ മാത്രമാണുള്ളത്, 2 ശതമാനം പേർക്ക് ഇത് രണ്ടും ഉണ്ടായിരുന്നു.

മസ്തിഷ്കാഘാതത്തിന് മുമ്പ് വിഷാദരോഗം ബാധിച്ചവരോ, ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവരോ, ഹൈസ്‌കൂൾ വിദ്യാഭ്യാസമോ അതിൽ കുറവോ ഉള്ളവരോ ആയ ആളുകൾക്ക് മറ്റുള്ളവരെക്കാൾ ഈ വൈകല്യത്തിന് സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.

ALSO READ: അകാല നര അലട്ടുന്നുണ്ടോ ? കാരണങ്ങള്‍ ഇതാകാം

നല്ല കോഗ്നിറ്റീവ് റിസൾട്ടുള്ള ആളുകൾക്ക് അവരുടെ മസ്തിഷ്കാഘാതം സംഭവിച്ച് ഒരു വർഷത്തിനുശേഷം ഉയർന്ന ജീവിത സംതൃപ്‌തി ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പങ്കെടുക്കുന്നവർക്ക് നൽകുന്ന ജീവിത സംതൃപ്‌തി ടെസ്റ്റ് അഞ്ച് മുതൽ 35 വരെ സ്‌കോറിലാണ് നൽകിയത്, കുറഞ്ഞ സ്‌കോറുകൾ കുറഞ്ഞ ജീവിത സംതൃപ്‌തിയെ സൂചിപ്പിക്കുന്നു. നല്ല കോഗ്നിറ്റീവ് റിസൾട്ടുള്ള ആളുകൾ ടെസ്റ്റിൽ ശരാശരി 26 സ്കോർ ചെയ്‌തു, മോശം കോഗ്നിറ്റീവ് ഫലങ്ങളുള്ള ആളുകൾ ശരാശരി 21 സ്കോർ ചെയ്‌തു.

"ഗുരുതരമായ മസ്തിഷ്കാഘാതമേറ്റ ആളുകളുടെ മുൻകാല പഠനങ്ങൾ കാണിക്കുന്നത്, തീവ്രമായ പുനരധിവാസം കാലക്രമേണ ആളുകളുടെ കോഗ്നിറ്റീവ് റിസൾട്ട് മെച്ചപ്പെടുത്താൻ കഴിയുമെന്നാണ്. ഗുരുതരമായ പരിക്കുകളുള്ള ആളുകളിൽ കോഗ്നിറ്റീവ് റിഹാബിലിറ്റേഷന്‍റെ പങ്ക് കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. കൂടാതെ മോശമായ കോഗ്നിറ്റീവ് റിസൾട്ടുള്ള ആളുകളിൽ അപകടസാധ്യതയുണ്ട്, കാലിഫോർണിയ സർവകലാശാലയിലെ എംഡി റാക്വൽ ഗാർഡ്‌നർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.