പന്നിയുടെ ഹൃദയം മനുഷ്യനില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാകുമെന്ന് ഒരു സംഘം ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍. വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ ഈ നിര്‍ണായക വഴിത്തിരിവ് ഉപയോഗപ്രദമാകുമെന്ന് ഹൈദരാബാദിലെ സെഞ്ച്വറി ഹോസ്പിറ്റലിലെ കാർഡിയോ തൊറാസിക് സർജൻ ഹേമന്ത് കൗകുന്ത്ല പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, 57 വയസ്സുള്ള ഒരു സ്വീകർത്താവിന്റെ ശരീരത്തിൽ ഇപ്പോൾ ഹൃദയം സാധാരണഗതിയിൽ സ്പന്ദിക്കുന്നുണ്ട്. ബാൾട്ടിമോര്‍ - മെരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് മൊഹിയുദ്ദീനും ഡോ. ബാർട്ട്‌ലി ഗ്രിഫിത്തുമാണ് ട്രാൻസ്പ്ലാന്‍റ് സർജറിക്ക് നേതൃത്വം നല്‍കിയത്. വിവിധ തലങ്ങളില്‍ പ്രര്‍ത്തിക്കുന്ന ഒരു സംഘം വിദഗ്ധരുടെ ഒരു വലിയ ടീമും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Also Read: പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; അവയവമാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്‌പ്പ്
അവയവങ്ങള്‍ തകരാറിലായി നിരവധി പേരാണ് ഓരോ വര്‍ഷവും മരിക്കുന്നത്. മനുഷ്യന്‍റെ ഒരു അവയവത്തിന് കേടുപാട് സംഭവിച്ചാല്‍ അത് മറ്റ് അവയവങ്ങളേയും ബാധിക്കും. അങ്ങനെ വന്നാല്‍ പ്രശ്‌നമുള്ള ഭാഗം മാറ്റുക മാത്രമാണ് പ്രതിവിധി. മരിക്കുന്ന ആളുകളില്‍ നിന്നും അവയവങ്ങള്‍ എടുത്ത് പുനരുപയോഗിക്കുകയാണ് നാം നിലവില്‍ ചെയ്യുന്നത്.
Also Read: വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ശാസ്ത്രലോകം; പന്നിയുടെ വൃക്ക മനുഷ്യനിൽ
എന്നാലത് ശ്രമകരമായ പ്രവര്‍ത്തിയാണ്. പൂര്‍ണമായും അത് സാധ്യമാകില്ല. അതിനാലാണ് ഇതര സ്രോതസുകളെ വൈദ്യ ശാസ്ത്രം പരിഗണിക്കുന്നത്. നിലവില്‍ 203 അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 92 എണ്ണം ഹൃദയം മാറ്റിവയ്ക്കലാണ്, 37 ശ്വാസകോശങ്ങള്‍ മാറ്റിവച്ചു. ഓരോ വർഷവും, ഹൃദയം, ശ്വാസകോശം, കരൾ, കിഡ്നി, പാൻക്രിയാസ് തുടങ്ങിയവക്ക് മാരകരോഗം ബാധിച്ച് നിരവധി രോഗികൾ മരിക്കുന്നു.
രോഗികൾക്ക് മാറ്റിവയ്ക്കാനുള്ള അവയവം ലഭ്യമല്ലാത്തതാണ് മരണത്തിന് കാരണമാകുന്നത്. കൃത്രിമമായ പരിഹാരങ്ങള്‍ ചിലപ്പോഴുണ്ടെങ്കിലും അതും പൂര്‍ണമായും വിജയിക്കണമെന്നില്ലെന്ന് അവെയർ ഗ്ലെനിഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് രാജീവ് ഗാർഗ് പറഞ്ഞു.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പന്നികളില്‍ മനുഷ്യന് ഉതകുന്ന തരത്തിലുള്ള ഹൃദയങ്ങള്‍ വളര്‍ത്തിയെടുത്താല്‍ അത് വിപ്ലവകരമായ മാറ്റമായിരിക്കും. ഇത് സാധ്യമാണെന്നാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് എസ്എൽജി ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഹരിറാം വി പറയുന്നു.
ലോകത്ത് 50,000 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ ആവശ്യം
ലഭ്യമായ കണക്കുകൾ പ്രകാരം, അമേരിക്കയില്‍ കുറഞ്ഞത് 50,000 ഹൃദയ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇവരില്‍ 4000 പേർക്ക് മാത്രമേ മാറ്റിവയ്ക്കാൻ കഴിയൂ. ഹൃദയത്തിന് പ്രശ്നമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ട്രാൻസ്പ്ലാൻറിനുള്ള ഹൃദയങ്ങളുടെ ലഭ്യത പ്രതിവർഷം ഏകദേശം 1,000 ആണ്. എന്നാല്‍ ഇതിന് എത്രയോ മടങ്ങാണ് മാറ്റിവയ്‌ക്കേണ്ട കണക്കെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.