ETV Bharat / sukhibhava

ഒമിക്രോണ്‍ വകഭേദം ബാധിച്ചവര്‍ക്ക് കൊവിഡ് ബാധ ഏല്‍ക്കാത്തവരെക്കാള്‍ നാലിരട്ടി പ്രതിരോധമെന്ന് പഠനം - വാക്‌സിനേഷൻ

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് ബാധ ഏല്‍ക്കാത്തവരെക്കാള്‍ നാലിരട്ടി പ്രതിരോധം വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി.

Omicron  Omicron Variant  Covid  Covid News  Covid Update  Omicron affected Vaccinated Person  more immunity  ഒമിക്രോണ്‍  ഒമിക്രോണ്‍ വകഭേദം  കൊവിഡ്  ഇന്നത്തെ കൊവിഡ് കണക്കുകള്‍  നാലിരട്ടി പ്രതിരോധമെന്ന് പഠനം  വാക്‌സിന്‍ സ്വീകരിച്ചവര്‍  പഠനം  Latest Medical News  ന്യൂ ഇംഗ്ലണ്ട് ജേണൽ  ഗവേഷകർ  വാഷിങ്ടണ്‍  ലിസ്ബൺ സർവകലാശാല  വാക്‌സിനേഷൻ  ബിഎ
ഒമിക്രോണ്‍ വകഭേദം ബാധിച്ചവര്‍ക്ക് കൊവിഡ് ബാധ ഏല്‍ക്കാത്തവരെക്കാള്‍ നാലിരട്ടി പ്രതിരോധമെന്ന് പഠനം
author img

By

Published : Sep 2, 2022, 7:20 PM IST

വാഷിങ്‌ടണ്‍: കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ ആദ്യ ഉപ വകഭേദങ്ങള്‍ ബാധിച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് അണുബാധ പിടിപെടാത്തവരെക്കാള്‍ നാലിരട്ടി പ്രതിരോധം വര്‍ധിച്ചതായി പഠനങ്ങള്‍. വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ കൊവിഡിന്‍റെ നിലവില്‍ പ്രചാരത്തിലുള്ള ബിഎ.5 ഉപവകഭേദം ബാധിക്കുന്നതിന്‍റെ സാധ്യത വിശകലനം ചെയ്യാന്‍ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതിനായി യഥാർഥ ലോക ഡാറ്റ ഉപയോഗിച്ച് കൊവിഡിന്‍റെ മുൻ വകഭേദങ്ങളുടെ അണുബാധകൾ നൽകുന്ന പരിരക്ഷയുടെ അളവും പഠനം നടത്തിയ പോർച്ചുഗലിലെ ഗവേഷകർ കണക്കാക്കി.

"ഒമിക്രോണ്‍ ഉപ വകഭേദമായ ബിഎ.1, ബിഎ.2 ബാധിച്ച് വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് ഉപ വകഭേദമായ ബിഎ.5 അണുബാധയ്‌ക്കെതിരെയുള്ള സംരക്ഷണമുണ്ട്. ഇത് രോഗബാധിതരാകാത്ത വാക്‌സിനേഷൻ എടുത്ത ആളുകളേക്കാൾ നാലിരട്ടി കൂടുതലാണ്" എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലിസ്‌ബൺ സർവകലാശാലയിലെ പ്രൊഫസര്‍ ലൂയിസ് ഗ്രാക പറഞ്ഞു. 2020 ലും 2021 ലുമായി കൊവിഡിന്‍റെ മുന്‍ വകഭേദങ്ങളുടെ അണുബാധയേറ്റവര്‍ക്ക് ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദത്തിനെതിരെയുള്ള പരിരക്ഷയുണ്ട്. എന്നാല്‍ ഇത് ബിഎ.1 വകഭേദം ബാധിച്ചവരെക്കാള്‍ ഉയര്‍ന്ന പരിരക്ഷയല്ലെന്നും ഗവേഷകര്‍ അറിയിച്ചു. ഈ കണ്ടെത്തലുകള്‍ പ്രധാനമാണെന്ന് അറിയിച്ച പ്രൊഫസര്‍ ലൂയിസ്, വാക്‌സിനുകളുടെ ക്ലിനിക്കൽ വികസനം തന്നെ ബിഎ.1 വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഘം വ്യക്തമാക്കി.

കൊവിഡിന്‍റെ ഓരോ വകഭേദം ബാധിച്ചരുടെയും രോഗബാധയേറ്റ സമയവും, ആ സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന പ്രധാന വകഭേദവും പരിഗണിച്ചാണ് പഠനം നടത്തിയതെന്ന് ഗവേഷണ സംഘത്തിലെ മറ്റൊരു പ്രധാന വ്യക്തിയായ ലിസ്‌ബൺ സർവകലാശാലയിലെ തന്നെ അസോസിയേറ്റ് പ്രൊഫസറായ മാനുവൽ കാർമോ ഗോമസ് പറഞ്ഞു. ഒമിക്രോണിന്‍റെ ബിഎ.1, ബിഎ.2 ഉപ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകൾ തങ്ങൾ ഒരുമിച്ചാണ് പരിഗണിച്ചതെന്നും ഗോമസ് വ്യക്തമാക്കി. കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ആളുകളില്‍ മുമ്പുണ്ടായ രോഗബാധ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

അതേസമയം, 2022 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന വകഭേദമായിരുന്നു ബിഎ.1 എന്നും, എന്നാല്‍ നിലവിലെ ഉപവകഭേദത്തെ ബന്ധിപ്പിച്ച് ഇവയ്‌ക്ക് എത്രത്തോളം സംരക്ഷണം നല്‍കാനാകുമെന്ന് പറയാനാവില്ലെന്നും ഗവേഷകര്‍ അറിയിക്കുന്നു. പോർച്ചുഗലിന്‍റെ ദേശീയ തലത്തിലുള്ള കൊവിഡ് രജിസ്‌റ്ററി ഉപയോഗിക്കാനായത് ഗുണം ചെയ്‌തുവെന്നും സംഘം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.