ETV Bharat / sukhibhava

യുവാക്കൾ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ് - single cigarettes sale

2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്ക് പുകയില വാങ്ങുന്നതിന് വിലക്ക്. 2025ഓടെ പുകവലി വിമുക്ത രാജ്യമാക്കി മാറ്റാനാണ് ലക്ഷ്യം.

ന്യസിലാൻഡിൽ പുകവലി നിരോധനം  പുകവലി നിരോധനം  സിഗരറ്റ് വാങ്ങുന്നതിന് വിലക്ക്  സിഗരറ്റ് വാങ്ങുന്നതിന് യുവാക്കൾക്ക് വിലക്ക്  പുകയില നിരോധിച്ചുകൊണ്ടുള്ള ബിൽ ന്യൂസിലാൻഡ്  ഇന്ത്യയിലെ പുകവലി നിരോധനം  പുകവലി നിരോധിച്ച രാജ്യം  ആദ്യമായി പുകവലി നിരോധിച്ച രാജ്യം  new zealand ban smoking  new zealand  ന്യൂസിലാൻഡ്  new zealand  smoking free new zealand  പുകയില വാങ്ങുന്നതിന് വിലക്ക്  യുവാക്കൾ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്ത വിലക്ക്  single cigarettes sale  Industry chamber Assocham
യുവാക്കൾ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്ത വിലക്ക്
author img

By

Published : Dec 17, 2022, 2:52 PM IST

വെല്ലിങ്ടണ്‍: യുവാക്കൾ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ആദ്യ രാജ്യമായി ന്യൂസിലൻഡ്. പുകയില നിരോധിച്ചുകൊണ്ടുള്ള ബിൽ പാർലമെന്‍റ് വെള്ളിയാഴ്‌ച പാസാക്കി. 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്ക് പുകയില വാങ്ങുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.

പുകയിലെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതിയുള്ള ചില്ലറ വ്യാപാരികളുടെ എണ്ണവും കുത്തനെ കുറച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് പുകയില വിൽപ്പനക്കാരുടെ എണ്ണം 6000ത്തിൽ നിന്ന് 600ആക്കി കുറച്ചു. പുകയിലയിൽ അനുവദനീയമായ നിക്കോട്ടിന്‍റെ അളവും കുറയ്‌ക്കും. 2025ഓടെ പുകവലി വിമുക്ത രാജ്യമാക്കി മാറ്റാനാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം.

എന്നാൽ, ഇന്ത്യ: ഏകദേശം 120 ദശലക്ഷം പുകവലിക്കാരുടെ ആവാസകേന്ദ്രമായ ഇന്ത്യയിൽ ഇതിന് സമാനമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് ഉയർന്നുവരുന്ന ചോദ്യം. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ പുകവലിക്കാരിൽ 12ശതമാനം ഇന്ത്യയിലാണ് ജീവിക്കുന്നത്. പുകവലിയും പുകയിലയുടെ ഉപയോഗവും കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്‌ക്ക് കാരണമാകുന്നു.

ഇന്ത്യയിലുണ്ടാകുന്ന ഇത്തരം രോഗങ്ങൾക്കും ഇതുമൂലമുള്ള മരണങ്ങൾക്കും പ്രാധാനകാരണങ്ങലിലൊന്ന് പുകവലിയാണ്. ഓരോ വർഷവും ഏകദേശം 1.35 ദശലക്ഷം മരണങ്ങൾ ഇതുമൂലം സംഭവിക്കുന്നുണ്ട്. 2002 ഒക്ടോബർ 22 മുതൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. എന്നിരുന്നാലും രാജ്യത്തെ സിഗരറ്റ് വിൽപ്പന കാര്യമായി കുറഞ്ഞിട്ടില്ല.

ഇന്ത്യയിൽ പുകയിലക്ക് 75 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന പോലും ശിപാർശ ചെയ്‌ത സാഹചര്യത്തിലാണിത്. ഇൻഡസ്ട്രി ചേംബർ അസോചം (Industry chamber Assocham) നടത്തിയ പഠനമനുസരിച്ച്, ഈ മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 11,79,498 കോടി രൂപ സംഭാവന ചെയ്യുന്നു. കൂടാതെ, 4.57 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നു.

പാക്കറ്റുകൾ പൊട്ടിച്ച് സിഗരറ്റ് വിൽപ്പന നടത്തുന്നത് (single cigarettes) പുകയില നിയന്ത്രണ പ്രചാരണത്തെ ബാധിക്കുന്നതായി പാർലമെന്‍റിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റി വാദിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്മോക്കിങ് സോൺ ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്‌തു. ശിപാർശ സർക്കാർ അംഗീകരിച്ചാൽ ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് പാർലമെന്‍റ് ഉടൻ നിരോധിച്ചേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.