ETV Bharat / sukhibhava

കൊവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രി

author img

By

Published : Oct 19, 2022, 3:14 PM IST

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കൊവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും അവലോകന യോഗത്തിൽ പറഞ്ഞു.

Mandaviya reviews Covid situation  Covid situation india  mask mandate should continue  covid situation precautions  കൊവിഡ് മുൻകരുതലുകൾ  കൊവിഡ് സാഹചര്യം  കൊവിഡ് സാഹചര്യം അവലോകനം  കൊവിഡ് സാഹചര്യം ഇന്ത്യ  കൊവിഡ് മുൻകരുതലുകൾ ഇന്ത്യ  രാജ്യത്തെ കൊവിഡ് സാഹചര്യം  കൊവിഡ് സാഹചര്യം വിലയിരുത്തൽ അവലോകന യോഗം ചേർന്നു  കൊവിഡ് ഇന്ത്യ  ഇന്ത്യ കൊവിഡ്  india covid updation  india covid  കേന്ദ്ര ആരോഗ്യ മന്ത്രി  കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ
കൊവിഡ് മുൻകരുതലുകൾ കൃകൊവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിത്യമായി പാലിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണിന്‍റെ പുതിയ വകഭേദത്തിന്‍റെ കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് ചൊവ്വാഴ്‌ച കേന്ദ്ര ആരോഗ്യ മന്ത്രി (18.10.2022) കൊവിഡ് സാഹചര്യം വിശകലനം ചെയ്‌തത്. മാസ്‌ക് ധരിക്കുന്നതും കൊവിഡിനെ നിയന്ത്രിക്കുന്ന തരത്തിൽ മുൻകരുതലുകൾ എടുക്കുന്നതും തുടരണമെന്ന് യോഗം വിലയിരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ ഒമിക്രോൺ വേരിയന്‍റുകളുടെ ആവിർഭവത്തോടെ പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. പൊതുജനാരോഗ്യ വിദഗ്‌ധരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്‌ചയിൽ പകർച്ചവ്യാധി സാഹചര്യം, വാക്‌സിനേഷൻ ഡ്രൈവിന്‍റെ അവസ്ഥ, കൊവിഡിന്‍റെ പുതിയ വകഭേദങ്ങളുടെ ആഗോള സാഹചര്യം എന്നിവയെക്കുറിച്ച് വിലയിരുത്തി. സമയബന്ധിതമായി അണുബാധയുടെ വ്യാപനം വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും മതിയായ പരിശോധനയും ഫലപ്രദമായ കൊവിഡ് നിരീക്ഷണവും നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വിലയിരുത്തി.

കൊവിഡ് മൂലം ആളുകൾ ആശുപത്രിയിൽ പ്രവേശിക്കുന്നത് സൂക്ഷ്‌മമായി നിരീക്ഷിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർഥിക്കുകയും യോഗ്യരായ ഗുണഭോക്താക്കൾക്ക് മുൻകരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിനേഷന്‍റെ വേഗത വർധിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്‌തു. വരാനിരിക്കുന്നത് ആഘോഷങ്ങളുടെ സീസൺ ആണെന്നും കൊവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെ കുറിച്ച് അഡീഷണൽ സെക്രട്ടറി ലാവ് അഗർവാൾ വിശദീകരിച്ചു.

വിവിധ ഒമിക്രോൺ വേരിയന്‍റുകളെ കുറിച്ചും കൊവിഡ് സാഹചര്യവും വിശകലനം ചെയ്‌തു. പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്, സജീവമായ കേസുകൾ, കേസ് പോസിറ്റിവിറ്റി, ടെസ്‌റ്റിങ് സ്റ്റാറ്റസ് എന്നിവയ്‌ക്കൊപ്പം രാജ്യത്തെ കൊവിഡ് സാഹചര്യം എന്നിവ ഉൾപ്പെടുത്തിയായിരുന്നു വിശകലനം. കൂടാതെ ആർടിപിസിആറിന്‍റെ വിഹിതം ഉൾപ്പെടെ ഒരു ദശലക്ഷത്തിന് സംസ്ഥാനം തിരിച്ചുള്ള പ്രതിവാര പരിശോധനകളെക്കുറിച്ചും പ്രതിപാദിച്ചു. അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി, രാജ്യത്തെ വാക്‌സിനേഷന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും വാക്‌സിൻ അഡ്‌മിനിസ്ട്രേഷന്‍റെ സംസ്ഥാനം തിരിച്ചുള്ള വിശകലനത്തെക്കുറിച്ചും അവതരണം നടത്തി. മുൻകരുതൽ ഡോസുകളുടെ അഡ്‌മിനിസ്ട്രേഷന്‍റെ മന്ദഗതിയെയും എടുത്തുകാണിച്ചു.

Also read: വിഷാദം കൊവിഡിന്‍റേതാകാം; രോഗബാധ തുടര്‍ജീവിതത്തില്‍ സംതൃപ്‌തിക്കുറവുണ്ടാക്കുമെന്ന് പഠനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.