ഹൈദ്രാബാദ്: കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ ഡയറക്ടര്‍ അരവിന്ദ് നാഥും യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസര്‍ സെറിന സ്പുഡിച്ചും പ്രമുഖ അക്കാജമിക് ജേര്‍ണലായ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.
കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറികൊണ്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച ചികിത്സ രീതി ആവിഷ്കരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നാണ് ഇവര്‍ പറയുന്നത്.
രുചിയും മണവും നഷ്ടപ്പെടല്‍, തലവേദന, വീക്കം, പക്ഷാഘാതത്തിനുള്ള സാധ്യത, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ കൊവിഡ് നെഗറ്റീവായിട്ടും ചില ആളുകളില്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതിനെ ലോങ് കോവിഡ് അല്ലെങ്കില്‍ കൊവിഡാനന്തര ആരോഗ്യപ്രശ്ന്നങ്ങള്‍ (post-COVID condition) എന്നാണ് വിളിക്കുന്നത്.
കൊവിഡാനാന്തരം ചിലരില്‍ നാഡീവ്യൂഹത്തിന് പ്രശ്ന്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്‍റെ കാരണങ്ങളില്‍ ഒന്ന് വൈറസിനെ പ്രതിരോധിക്കാനായി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം പ്രവര്‍ത്തന നിരതമാകുന്നതിന്‍റെ പാര്‍ശ്വഫലമായിരിക്കാം എന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
മറ്റ് കാരണങ്ങളാണ് ബ്ലഡ് വെസല്‍സിനുണ്ടാകുന്ന പരിക്കും നാഡീവീക്കവും. ഇതുകാരണം ശ്രദ്ധകുറവ്, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.
കൊവിഡാനന്തര രോഗ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമായിരിക്കുമെന്നും ഇവര്‍ പറയുന്നു. ആഗോള തലത്തിലുള്ള പഠനമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
ALSO READ:India Covid Cases | രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ്; മരണം 439