ETV Bharat / sukhibhava

വേനൽ കടുക്കുന്നു; വേനലിനൊപ്പം ജലജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാം - കേരള കാലാവസ്ഥ

കാർബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു

kerala health department  kerala summer  kerala weather  water borne diseases  ആരോഗ്യ വകുപ്പ്  കേരളത്തിൽ വേനൽ കടുക്കുന്നു  കേരള കാലാവസ്ഥ  ജലജന്യരോഗങ്ങൾക്കെതിരെ ജാഗ്രത
വേനൽ കടുക്കുന്നു; വേനലിനൊപ്പം ജലജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാം
author img

By

Published : Mar 23, 2021, 1:21 AM IST

ആലപ്പുഴ: വേനൽ ചൂട് കടുക്കുന്നതിനൊപ്പം ജലജന്യ രോഗവ്യാപന സാഹചര്യവും കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് സുരക്ഷ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കനത്ത ചൂടിനെ തുടർന്ന് ധാരളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്‌ടപ്പെടുന്നതിനാൽ ധാരാളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആർ.ഒ. പ്ലാന്‍റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക. കാർബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. മോരും വെള്ളം, ഐസ്‌ക്രീം, ജ്യൂസുകൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വൃത്തിയായും സുരക്ഷിതമായും നിർമിച്ച ഐസാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക എന്നും മുന്നറിയിപ്പ് സന്ദേശത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക, തണ്ണിമത്തൻ പോലെയുള്ള ഫലങ്ങൾ മുറിക്കുന്നതിന് മുൻപ് ഉറപ്പായും കഴുകുക, ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കുക, പഴകിയ ആഹാരം കഴിക്കരുത്, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ തന്നെ ഇടുക, ഉപയോഗ ശേഷം ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌ക്കരിക്കുക, കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കിയ ശേഷം ക്ലോറിനേറ്റ് ചെയ്യുക, വൃത്തിയുള്ള പാത്രത്തിൽ വെള്ളം ശേഖരിച്ച് വയ്ക്കുക, കൃത്യമായ ഇടവേളകളിൽ പാത്രം കഴുകി വൃത്തിയാക്കുക, വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക എന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.