എല്ലാവരും നോമ്പ് എടുക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. മതപരമായ ആചാരങ്ങളുടെ ഭാഗമായോ അലെങ്കിൽ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അൽപ്പം വിശ്രമം നൽകനോ ആയി നോമ്പുകൾ എടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള നോമ്പുകളെ സാധാരണ ഉപവാസം, ഇടവിട്ടുള്ള ഉപവാസം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉപവാസത്തെക്കുറിച്ച് ഡോ. ബുലുസുസീതാറാം പറയുന്നു.
സാധാരണ ഖര ഭക്ഷണം പൂർണ്ണമായും ഒഴിവാക്കിയാണ് ഉപവാസം നടത്തുന്നത്. എന്നാൽ വെള്ളം, പഴച്ചാറുകൾ, മോര് വെള്ളം തുടങ്ങിയ ദ്രാവകങ്ങൾ കഴിക്കാം. അതേ സമയം, ഖര ഭക്ഷണം കഴിക്കാതെ ഇരിക്കാൻ ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് ഇടവിട്ടുള്ള ഉപവാസം എടുക്കാം.
ഇടവിട്ടുള്ള ഉപവാസത്തെ രണ്ടായി തരംതിരിക്കാം
1. രാവിലെയും ഉച്ചക്കും മിതമായ ഭക്ഷണം കഴിച്ച് രാത്രിയിൽ പൂർണമായും ഭക്ഷണം ഒഴിവാക്കുന്ന രീതി.
2. ആഴ്ചയിൽ രണ്ട് പ്രാവശ്യം പൂർണമായും ഖര ഭക്ഷണം ഒഴിവാക്കുന്ന രീതി.
ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങൾ പോലെ ഉപവാസത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ഗുണങ്ങൾ
ശരീര ഭാരം കുറക്കുന്നു
ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉപവാസം സഹായിക്കും. ഹൃദയത്തിലെയും മറ്റ് സുപ്രധാന അവയവങ്ങളിലെയും ഭാരം കുറക്കുകയും അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും.
ആയുർദൈർഘ്യം
ഹൃദയം, കരൾ, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങക്ക് വിശ്രമം ലഭിക്കുന്നതോടെ അവ നന്നായി പ്രവർത്തിക്കുകയും കൂടുതൽ കാലം പ്രവർത്തിക്കാൻ പ്രാപ്തമാവുകയും ചെയ്യുന്നു. പതിവായി ഉപവാസം എടുക്കുന്ന വ്യക്തിയുടെ ആയുസ് സാധാരണ ആളുകളെക്കാൾ കൂടുതലായിരിക്കും.
വിഷാംശം ഇല്ലാതാക്കുന്നു
അധിക സോഡിയം, ആവശ്യമില്ലാത്ത ലോഹങ്ങൾ, ദഹിക്കാത്ത വസ്തുക്കൾ തുടങ്ങി ദോഷകരമായ പല വസ്തുക്കളും നമ്മുടെ ശരീരത്തിൽ കടക്കാറുണ്ട്. ഇത്തരത്തിലുളള വസ്തുക്കൾ ശരീരത്തിൽ നിന്ന് പുറംതള്ളാൻ ഉപവാസത്തിന് സാധിക്കും.
ദോഷങ്ങൾ
വൃക്കയുടെ പ്രവർത്തനങ്ങൾ
അനാവശ്യമോ നീണ്ടുനിൽക്കുന്നതോ ആയ ഉപവാസം ശരീരത്തിൽ സംഭരിച്ചിരിക്കുന്ന പ്രോട്ടീനുകൾ വിഘടിച്ച് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇത് വൃക്കകളിൽ വിപരീത രീതിയിൽ ബാധിക്കും.
പാൻക്രിയാസിന്‍റെ പ്രവർത്തനങ്ങൾ
വളരെ നാൾ ഉപവാസം എടുക്കുന്നതോടെ ശരീരത്തിലെ പാൻക്രിയാസിന്‍റെ പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും. ഇത് പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇത് വിട്ടുമാറാത്ത പ്രമേഹത്തിനും കാരണമാകുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയുന്നു
ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് ശരീരത്തിലെ കൊഴുപ്പുകൾ വളരെ ആവശ്യമാണ്. അമിത ഉപവാസത്തിലൂടെ ഇത്തരത്തിൽ സംഭരിച്ച കൊഴുപ്പുകൾ കുറയുകയും. ഇത് പ്രധാനമായും ചർമ്മത്തെയും തലച്ചോറിന്‍റെ പ്രവർത്തനത്തെയും ബാധിക്കും. ഇതിലൂടെ ചർമ്മം വരണ്ടതും ചുളിവുകളുമാകുകയും മുടി കൊഴിച്ചിൽ ഉണ്ടാകുകയും തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ഓർമ്മ ശക്തി നഷ്ടപ്പെടുകയും ചെയ്യും.
ശരിയായ രീതിയിൽ ഉള്ള ഉപവാസം ശരീരത്തിന് നല്ലതാണെന്ന് ഡോ. സീതാരം പറയുന്നു. എന്നാൽ 24 മണിക്കൂറിൽ കൂടുതൽ ഉപവസിക്കാരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.