മൈക്രോസ്കോപ്പുകളിൽ കാണാൻ കഴിയാത്ത, ശ്വസനത്തിലൂടെ മാതാവിന്‍റെ ശരീരത്തിലെത്തുന്ന സൂക്ഷ്‌മകണങ്ങൾ ഭ്രൂണത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്ന് മെഡിക്കൽ ജേണലായ പ്ലാസന്‍റയിൽ പ്രസിദ്ധീകരിച്ച പഠനം. ഇത്തരം മനുഷ്യ നിർമ്മിത കണങ്ങള്‍ക്ക് ഗര്‍ഭപിണ്ഡങ്ങളെ സംരക്ഷിക്കുന്ന പ്രകൃതിദത്തമായ വലയം മറികടക്കാൻ കഴിയുമെന്ന് ഗവേഷണപ്രബന്ധം പറയുന്നു.
തത്ഫലമായുണ്ടാകുന്ന വീക്കം ഗര്‍ഭപാത്രത്തില്‍ രക്തപ്രവാഹം ഉണ്ടാക്കും, ഇത് ഭ്രൂണത്തിന്‍റെ വളർച്ചയെ തടയും. നവജാത ശിശുക്കളുടെ ശരീരഭാരം കുറയ്ക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി, ഗർഭാവസ്ഥയിലുള്ള എലികളുടെ ശരീരത്തില്‍ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ സൂക്ഷ്‌മകണങ്ങളുടെ ചലനം കണ്ടെത്താന്‍ കഴിഞ്ഞതായി റട്‌ജേഴ്‌സ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
ശ്വസനത്തിലൂടെ അകത്തുകടന്ന കണങ്ങൾ ഗര്‍ഭപിണ്ഡത്തെ സംരക്ഷിക്കുന്ന പ്ലാസന്‍റയിലെത്തുന്നതായും കണ്ടത്തി. "കണികകൾ ചെറുതും കണ്ടെത്താൻ പ്രയാസമുള്ളതുമാണ്. എന്നാൽ, ചില പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ഗർഭകാലത്തുടനീളമുള്ള അമ്മയുടെ സമ്പർക്കത്തിന് ശേഷം കണികകൾക്ക് ശ്വാസകോശത്തിൽ നിന്ന് മറുപിള്ളയിലേക്കും ഭ്രൂണത്തിന്‍റെ കലകളിലേക്കും നീങ്ങാന്‍ കഴിയുമെന്നതിന് ഞങ്ങൾ തെളിവുകൾ കണ്ടെത്തി.
Also Read വായുമലിനീകരണം ഗര്‍ഭസ്ഥ ശിശുക്കളെയും ബാധിക്കുമെന്ന് പഠനം
ശ്വാസകോശവും മറുപിള്ളയും ഈ കണികകളെ തടയുന്നില്ല " - റട്‌ജേഴ്‌സിലെ അസിസ്‌റ്റന്റ് പ്രൊഫസർ ഫോബ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു. ഭൂരിഭാഗം സൂക്ഷ്‌മകണങ്ങളും മനുഷ്യ നിര്‍മ്മിതമാണ്. ചെറിയൊരു വിഭാഗം മാത്രം സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു.പരീക്ഷണത്തിനിടെ, ശ്വസിക്കാൻ സൂക്ഷ്‌മകണങ്ങൾ നൽകിയിട്ടില്ലാത്ത എലികളില്‍ ടൈറ്റാനിയം ഡയോക്സൈഡ് കണ്ടെത്തിയതും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിട്ടുണ്ട്.
തൽഫലമായി, എലിയുടെ ശരീരത്തിലൂടെ ലോഹം കടന്നുപോകുന്ന പാത നിരീക്ഷിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. അമ്മയുടെ ശ്വാസകോശത്തിൽ നിന്ന് പ്ലാസന്‍റയിലേക്കും ഭ്രൂണത്തിന്‍റെ കോശങ്ങളിലേക്കും സൂക്ഷ്‌മകണങ്ങള്‍ എത്തിപ്പെടുന്നുവെന്നും സ്റ്റാപ്പിൾട്ടൺ കൂട്ടിച്ചേര്‍ത്തു.