ETV Bharat / sukhibhava

ഗർഭകാലത്ത് ജോലി ചെയ്യുന്നുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കൂ...

author img

By

Published : Apr 23, 2022, 8:40 PM IST

ഗർഭകാലയളവിൽ ജോലി ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ജോലിസമ്മർദങ്ങൾക്കിടയിലും ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്‌മി പറയുന്നതിങ്ങനെ...

Health tips for working pregnant women  pregnancy tips for working women  pregnancy health tips  how to have a healthy pregnancy  healthy pregnancy tips  maternal health  female health tips  ഗർഭകാലത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടവ  ഗർഭകാലത്തെ ആരോഗ്യസംരക്ഷണം  ഗർഭിണിയായ സ്ത്രീ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നെങ്കിൽ ശ്രദ്ധിക്കേണ്ടവ  ഗർഭാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ  ഗർഭിണികൾ ജോലിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
ഗർഭകാലത്ത് ജോലി ചെയ്യുന്നുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കൂ...

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളിലൊന്നാണ് ഗര്‍ഭകാലം. ഗർഭാവസ്ഥയിലായിരിക്കുന്ന 9 മാസ കാലയളവിൽ സ്‌ത്രീശരീരം നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം സംരക്ഷിക്കാൻ ശാരീരികവും മാനസികവുമായ പരിചരണം അത്യാവശ്യമാണ്.

പ്രത്യേകിച്ച്, ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. എന്നാൽ ഇത്തരം കാലയളവില്‍ ജോലി ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. ജോലിസമ്മർദങ്ങൾക്കിടയിലും ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

സ്ഥിരമായി ഓഫിസിൽ പോകേണ്ടി വരുന്ന സ്‌ത്രീകൾക്ക് ഈ ഘട്ടം വളരെ മടുപ്പുളവാക്കുമെന്നും അതിനാൽ കൂടുതൽ വിശ്രമവും കൃത്യമായ ആരോഗ്യപരിപാലനവും നൽകേണ്ടതുണ്ടെന്നും ഉത്തരാഖണ്ഡിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്‌മി പറയുന്നു. ഗര്‍ഭകാലത്തെ ജോലിത്തിരക്കുകൾക്കിടയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്‌ടർ പറയുന്നതിങ്ങനെ:

ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ എടുക്കുക: പലപ്പോഴും ഓഫിസ് ജോലികൾ മണിക്കൂറുകളോളം ഒരിടത്ത് തന്നെ ഇരുന്നു ചെയ്യേണ്ടതായി വരാറുണ്ട്. പ്രത്യേകിച്ച് ഗർഭകാലയളവിൽ ഇത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ഡോ. വിജയലക്ഷ്‌മി പറയുന്നു. അതിനാൽ ജോലിക്കിടെ കൃത്യമായ ഇടവേളകൾ എടുത്ത് വിശ്രമിക്കുന്നതും അൽപം നടക്കുന്നതും നല്ലതാണ്.

ഗർഭാവസ്ഥയിൽ ശരീരഭാരം വർധിക്കുന്നതുകൊണ്ട് തന്നെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കാലുകളിൽ വീക്കമോ വേദനയോ അനുഭവപ്പെടാനിടയുണ്ട്. മണിക്കൂറുകളോളം കാലുകൾ തറയിൽ വച്ച് ഇരിക്കുന്നത് വേദന വർധിപ്പിക്കും. അതിനാൽ ഇരിക്കുമ്പോൾ കാലുകൾ ചെറിയൊരു സ്റ്റൂളിന് പുറത്തോ മറ്റോ വയ്ക്കുന്നത് ആശ്വാസം നൽകുമെന്ന് ഡോക്‌ടർ പറയുന്നു.

വ്യായാമം, മെഡിറ്റേഷൻ എന്നിവയുടെ പ്രയോജനങ്ങൾ: വ്യക്‌തി ജീവിതത്തിലെ പിരിമുറുക്കവും ജോലി സമ്മർദവും ഒരുമിച്ച് അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒരു ഗർഭിണിയിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഡോ. വിജയലക്ഷ്‌മി വിശദീകരിക്കുന്നു. അതിനാൽ യോഗയും മെഡിറ്റേഷനും പതിവായി പരിശീലിക്കുന്നത് വളരെ സഹായകമാകും.

മനസിനെ ശാന്തമാക്കുന്നതോടൊപ്പം തന്നെ ശരീരത്തെ ആരോഗ്യകരമായും ഊർജസ്വലമായും നിലനിർത്താനും യോഗയിലൂടെ സാധിക്കും. എന്നിരുന്നാലും ഗർഭകാലത്ത് പല വ്യായാമങ്ങളും ഒഴിവാക്കണമെന്നുള്ളതിനാൽ തന്നെ, ഡോക്‌ടർമാരുടെ നിർദേശത്തോടുകൂടി മാത്രം യോഗ ചെയ്യുക.

കൃത്യമായ ഉറക്കം നിർബന്ധം: ഗർഭകാലത്ത് ദീർഘനേരം ജോലിചെയ്യേണ്ടി വരുമ്പോൾ വിശ്രമിക്കാൻ വേണ്ടത്ര സമയം ലഭിക്കാതെ വരും. ഇത് ഉറക്കചക്രത്തെ ബാധിക്കുന്നതിനോടൊപ്പം തന്നെ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും.

ദിവസേന പരമാവധി 7-9 മണിക്കൂർ വരെയെങ്കിലുമുള്ള ഉറക്കമാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. ഗർഭാവസ്ഥയിൽ അമിതമായി ജോലിചെയ്യുന്നത് ഒഴിവാക്കണമെന്നും മതിയായ വിശ്രമം ഉറപ്പുവരുത്തണമെന്നും ഡോ. വിജയലക്ഷ്‌മി ഓർമിപ്പിക്കുന്നു.

സൗകര്യപ്രദമായ ചെരുപ്പും വസ്‌ത്രങ്ങളും ധരിക്കുക: വീട്ടിലാണെങ്കിലും ഓഫിസിലാണെങ്കിലും സൗകര്യപ്രദമായ വസ്‌ത്രങ്ങളും ചെരുപ്പുകളും ധരിക്കണമെന്ന് വിദഗ്‌ധർ ഉപദേശിക്കുന്നു. ഹൈ ഹീൽസ് ചെരുപ്പുകൾ ധരിക്കുന്നത് വീഴാനുള്ള സാധ്യത വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ പല ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

അതിനാൽ ഗർഭകാലത്ത് ഹീൽസ് ധരിക്കുന്നത് ഒഴിവാക്കുന്നതാകും ഉചിതം. അതുപോലെ ഇറുകിയ വസ്‌ത്രങ്ങൾ ഒഴിവാക്കി സുഖപ്രദവും അയഞ്ഞതുമായ വസ്‌ത്രങ്ങൾ ധരിക്കുന്നതും നല്ലതാണെന്ന് ഡോക്‌ടർ പറയുന്നു.

ശരിയായ ഭക്ഷണക്രമം: ഗർഭിണികൾ കൃത്യമായ സമയത്തും ശരിയായ അളവിലുമുള്ള ഭക്ഷണക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോക്‌ടർ പരാമർശിക്കുന്നു. സാധാരണയായി രണ്ടാമത്തെ ട്രൈമെസ്റ്റർ (നാലു മുതല്‍ ആറ് മാസം വരെ) മുതൽ ഗർഭിണികളിൽ വിശപ്പ് വർധിക്കുന്നു.

അതിനാൽ ജോലിസ്ഥലത്ത് പോകുമ്പോൾ ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങൾ പോലുള്ള പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ കരതുന്നത് നല്ലതാണ്. ഇടക്കിടെയുള്ള വിശപ്പകറ്റാൻ ഇതുപകരിക്കും. അതേസമയം ചിപ്‌സ്, ബിസ്‌ക്കറ്റ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഡോക്‌ടർ നിർദേശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.