ETV Bharat / sukhibhava

സ്വര്‍ണകണികകള്‍ക്കും അര്‍ബുദത്തെ ചെറുക്കാനാകും; ചികിത്സ എങ്ങനെ?

ചെറിയ സ്വര്‍ണകണികകള്‍(ഗോൾഡ് നാനോപാർട്ടിക്കിൾസ്) ഉപയോഗിച്ചുള്ള പ്രഭാവം മൂലം രൂപപ്പെടുന്ന നിര്‍ദിഷ്‌ട മരുന്ന് ഉത്‌പാദന രീതി അര്‍ബുദത്തെ നിയന്ത്രിക്കുവാനും ചികിത്സയെ മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

gold nanoparticles  site specific drug delivery  improves cancer management  cancer management  cancer  cancer treatment  cancer medicines  latest health news  latest news today  how to cure cancer  സ്വര്‍ണകണികകള്‍ക്കും അര്‍ബുദത്തെ ചെറുക്കാനാകും  നിര്‍ദിഷ്‌ട മരുന്ന് ഉത്‌പാദന രീതി  അര്‍ബുദത്തെ നിയന്ത്രിക്കുന്നു  അര്‍ബുദ ചികിത്സ  അമിറ്റി സെന്‍റര്‍  സില്‍വര്‍ നാനോപാര്‍ട്ടിക്കിള്‍സ്  ഗോൾഡ് നാനോപാർട്ടിക്കിൾസ്  ഏറ്റവും പുതിയ ആരോഗ്യവാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ക്യാന്‍സറിനുള്ള മരുന്നുകള്‍
സ്വര്‍ണകണികകള്‍ക്കും അര്‍ബുദത്തെ ചെറുക്കാനാകും; ചികിത്സ എങ്ങനെ? പഠന റിപ്പോര്‍ട്ട് പുറത്ത്
author img

By

Published : Oct 5, 2022, 8:45 AM IST

ന്യൂഡല്‍ഹി: ചെറിയ സ്വര്‍ണകണികകള്‍ (ഗോൾഡ് നാനോപാർട്ടിക്കിൾസ്) ഉപയോഗിച്ചുള്ള പ്രഭാവം മൂലം രൂപപ്പെടുന്ന നിര്‍ദിഷ്‌ട മരുന്ന് ഉത്‌പാദന രീതി അര്‍ബുദത്തെ നിയന്ത്രിക്കുവാനും ചികിത്സയെ മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ അമിറ്റി സെന്‍റര്‍ ഫോർ നാനോബയോടെക്‌നോളജി ആൻഡ് നാനോമെഡിസിനിലെ (എസിഎൻഎൻ) ഇന്ത്യക്കാരുള്‍പെടെയുള്ള ഗവേഷകർ നാനോ-ബയോടെക്‌നോളജിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറിയ തരത്തിലുള്ള സ്വര്‍ണ കണികകളെ കുറിച്ചുള്ള പഠനം മികച്ച രീതിയിലുള്ള അര്‍ബുദ ചികിത്സയ്‌ക്കും പഠനത്തിനും ഭാവിയില്‍ വഴിയൊരുക്കുമെന്ന് ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

നിവലില്‍ 200ലധികം തരത്തിലുള്ള അര്‍ബുദങ്ങള്‍ ശസ്‌ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയും റേഡിയേഷന്‍ തെറാപ്പിയിലൂടെയുമാണ് ചികിത്സിച്ച് ഭേദമാക്കുന്നത്. എന്നാല്‍, പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടുപിടിച്ചാല്‍ മികച്ച രീതിയിലുള്ള ചികിത്സ നടത്തി ഭേദമാക്കാന്‍ സാധിക്കും. നിലവിലുള്ള ചികിത്സ രീതികള്‍ക്ക് അധിക സമയമെടുക്കുകയും കൂടാതെ ഉയര്‍ന്ന ചിലവും പാര്‍ശ്വഭലങ്ങള്‍ ഏറെയുമായതിനാല്‍ ചികിത്സയുടെ യഥാര്‍ഥ ഗുണം രോഗിയുടെ ശരീരത്ത് എത്തിച്ചേരുന്നില്ല എന്ന് പഠനം സൂചിപ്പിക്കുന്നു.

എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്: ഹേമന്ത് കുമാർ ദൈമ, അഖേല ഉമാപതി, പ്രൊഫ. എസ്.എൽ. കോത്താരി എന്നിവരുള്‍പെട്ട എസിസിഎന്നില്‍ നിന്നുമുള്ള ഒരു ഗ്രൂപ്പാണ് ഗോൾഡ് നാനോപാർട്ടിക്കിൾസ് രൂപപ്പെടുത്തിയത്. സെലക്‌ടീവ് ജനറേഷന്‍ ഓഫ് റിയാക്‌ടീവ് ഓക്‌സിജന്‍ സ്‌പീഷിസിലൂടെ ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ ജൈവതന്മാത്രയും ആന്‍റിബയോട്ടിക്കുകളും അടങ്ങിയ ഒരു ഉപരിതലം ലായിനിയില്‍ രൂപപ്പെടും. അര്‍ബുദ ചികിത്സ ഫലപ്രദമാകുന്നതിന് ചെറിയ കണികകളിലെ ഉപരിതലത്തില്‍ ഉചിതമായ പ്രഭാവം അനിവാര്യമാണെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി പഠനം വ്യക്തമാക്കി.

സ്വര്‍ണകണികകള്‍ മാത്രമല്ല, പ്രവര്‍ത്തനക്ഷമമായ സിൽവർ നാനോപാർട്ടിക്കിളുകൾ ഉപയോഗിച്ച് ശ്വാസകോശത്തിലെ അർബുദ കോശങ്ങളെ ചെറുക്കാന്‍ സാധിക്കുമോ എന്ന തരത്തില്‍ പഠനം വിപുലീകരിച്ചു. കൂടാതെ സിൽവർ കണികകളുടെ ഉപരിതലത്തില്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഉത്ഭവിക്കുന്ന പ്രഭാവം ഒരു പേപ്പറില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചുള്ള പഠനങ്ങള്‍ ചെറിയ കണികകള്‍ എത്രമാത്രം ക്യാന്‍സറിനെ ചെറുക്കുമെന്ന തരത്തില്‍ ആഴത്തില്‍ ധാരണ നല്‍കിയിട്ടുണ്ട്. ജപ്പാനിലെ മിയാസാക്കി സർവ്വകലാശാലയിലെ ഗവേഷകരും ഓസ്‌ട്രേലിയയിലെ ആര്‍എംഐറ്റിയും ചേര്‍ന്നാണ് സില്‍വര്‍ കണികകളെ കുറിച്ച് പഠനം നടത്തിയത്. നിവലില്‍ രൂപപ്പെടുത്തിയ നാനോപാർട്ടിക്കിളുകളെക്കുറിച്ചുള്ള ക്ലിനിക്കൽ പഠനങ്ങൾ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.