ETV Bharat / sukhibhava

വ്യായാമവും ലൈംഗികതയും തമ്മിലെന്ത് ; അറിയാം പഠനം പറയുന്നത് - സുഖകരമായ ലൈംഗിക ബന്ധത്തിന് പതിവ് വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗിക ബന്ധത്തെയും ആരോഗ്യപൂര്‍ണമായ ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Why exercise is also good for your sexual health  sexual health tips  relationship tips  how fitness affects sexual health  what is sexual dysfunction  exercise improves sexual health
വ്യായാമവും ലൈംഗിതയും തമ്മിലെന്ത് ബന്ധം?; അറിയാം പഠനം പറയുന്നത്
author img

By

Published : Feb 7, 2022, 7:35 PM IST

ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസിനെ രൂപപ്പെടുത്തുമെന്നത് നമുക്കറിയാവുന്ന കാര്യമാണ്. ഇതോടൊപ്പം തന്നെ സുഖകരമായ ലൈംഗിക ബന്ധത്തിനും ആരോഗ്യമുള്ള ശരീരം പ്രധാനമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിരിക്കുകാണ് ഇപ്പോള്‍. 'ദ ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിന്‍' ഇതേക്കുറിച്ച് പറയുന്നത് പ്രധാനമാണ്.

പുരുഷന്മാരിലെ ഉദ്ധാരണക്കുറവിന്‍റെ ഒരു കാരണം ?

അരക്കെട്ടിന്‍റെ ചുറ്റളവ് വര്‍ധിച്ചാല്‍ (High Waist Circumference) അല്ലെങ്കിൽ ഉയർന്ന ബി.എം.ഐ (Body Mass Index) ഉള്ള പുരുഷന്മാർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്. അമിതവണ്ണമുള്ള സ്ത്രീകളിൽ പകുതിയോളം പേർക്കും ലൈംഗിക പ്രവർത്തനങ്ങൾ, ലൈംഗികതയോടുള്ള ആഗ്രഹം, പ്രകടനം എന്നിവയിൽ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ ഗവേഷണമനുസരിച്ച് 43 ശതമാനം സ്ത്രീകൾക്കും 31 ശതമാനം പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

അമിതവണ്ണവും വ്യായാമക്കുറവും ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആഴ്ചയിൽ ആറ് മണിക്കൂർ വരെ വ്യായാമം ചെയ്യുന്ന സ്ത്രീകൾ, വ്യായാമം ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് അവരുടെ ക്ലിറ്റോറിയല്‍ ധമനികള്‍ (Clitoreal Artery) ആരോഗ്യമുള്ളതായിരിക്കും. ഇവര്‍ക്ക് ലൈംഗിക പ്രശ്‌നം കുറവായി കാണപ്പെടുന്നു. 2021 ല്‍ പ്രസിദ്ധീകരിച്ച 'ദി ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിൻ' ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ലൈംഗികതയുടെ പ്രാധാന്യം നിഷേധിക്കാനാവാത്തത്'

വ്യായാമം ചെയ്യുന്നവരില്‍ ലൈംഗികതയോട് താത്‌പര്യം, ഉത്തേജനം, ലൂബ്രിക്കേഷൻ, രതിമൂർച്ഛ എന്നിവ മികച്ച നിലയിലായിരിക്കും. ''ആരോഗ്യം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന, ഒരു മെഡിക്കൽ പ്രശ്‌നമാണിത്''. ലോസ് ആഞ്ചൽസിലെ സെഡാർസ് - സിനായ് മെഡിക്കൽ സെന്‍ററിലെ യൂറോളജിസ്റ്റും ലൈംഗിക ആരോഗ്യ വിദഗ്‌ധനുമായ ഡോ.കാരിൻ എയിൽബർ പറയുന്നു. ലൈംഗികതയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ആളുകള്‍ തുറന്ന് പറയുന്നില്ല. ലൈംഗികതയുടെ പ്രാധാന്യം നിഷേധിക്കാനാവാത്ത ഒന്നാണ്. അത് പ്രത്യുൽപാദനത്തിന് വേണ്ടി മാത്രമുള്ളതല്ല.

ഗുണമേന്മയുള്ള ലൈംഗിക പ്രവർത്തനം ഒരാളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ജീവിത നിലവാരം, ബന്ധങ്ങളില്‍ ദൃഢത എന്നിവയിൽ വരെ വലിയ സ്വാധീനം ചെലുത്താന്‍ അതിന് കഴിയും. അനേകം പഠനങ്ങൾ ഇതേക്കുറിച്ച് നേരത്തേ വന്നിട്ടുണ്ട്. ലൈംഗികതയും വാത്സല്യപൂര്‍ണമായ സ്‌പര്‍ശനവും മെച്ചപ്പെട്ട ശാരീരിക, മാനസിക ആരോഗ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറയുന്നു.

'വ്യായാമം പതിവാക്കിയാലുള്ള ഗുണം'

  1. രക്തചംക്രമണം ഉത്തേജനത്തിന് സഹായിക്കും : എല്ലാ തരത്തിലുള്ള എയറോബിക് വ്യായാമങ്ങളും ഒരാളുടെ രക്തചംക്രമണം അല്ലെങ്കിൽ രക്തയോട്ടം വർധിപ്പിക്കും. സുഗമമായ രക്തപ്രവാഹം ഉത്തേജനത്തിനുള്ള താക്കോലാണ്. പുരുഷന്മാരിൽ, ഇത് ഉദ്ധാരണത്തിന് സഹായിക്കുന്നു. സ്ത്രീകളിൽ ഇത് യോനിയിലെ നനവിനും ക്ലിറ്റോറിയല്‍ അനുഭൂതിയ്‌ക്കും സഹായിക്കുന്നു.
  2. സഹനശക്തി വർധിപ്പിക്കുന്നു : പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സഹനശക്തി വര്‍ധിക്കും. ഇത് അവരുടെ ലൈംഗിക ആരോഗ്യത്തിന് പ്രധാനമാണ്. ലൈംഗിക ബന്ധത്തില്‍ ഇത് രണ്ടോ മൂന്നോ പടികൾ കയറുന്നതിന് സഹായിക്കുമെന്ന് മയോ ക്ലിനിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ മൂന്ന് മൈൽ വേഗത്തിൽ നടക്കുന്നതിന് സമാനമാണ് അര മണിക്കൂർ ലൈംഗിക പ്രക്രിയയിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നത്. പുരുഷന്മാരുടെ ശരീരത്തിലെ 125 കലോറിയും സ്ത്രീകൾക്ക് ഏകദേശം 100 കലോറിയും കുറയാന്‍ ഇത് സഹായിക്കും.
  3. ആത്മവിശ്വാസം വര്‍ധിപ്പിക്കും : പതിവ് വ്യായാമം ആളുകളുടെ ശരീര ഭാരം കുറയ്‌ക്കും. ഇത് അവരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. "ആത്മവിശ്വാസത്തേക്കാൾ സെക്‌സിയായി മറ്റൊന്നുമില്ല," ഗവേഷകനായ എയിൽബർ പറയുന്നു. ആത്മവിശ്വാസമുള്ള പുരുഷന്മാരോട് സ്‌ത്രീകള്‍ക്ക് കൂടുതൽ റൊമാന്‍റിക് താത്പര്യമുണ്ടാകുമെന്ന് ജേണൽ ഓഫ് പേഴ്‌സണാലിറ്റിയിൽ പ്രസിദ്ധീകരിച്ച 2019 ലെ പഠനത്തിൽ പറയുന്നു.
  4. മാനസിക സമ്മര്‍ദം കുറയ്‌ക്കും : സമ്മര്‍ദം, ഉത്കണ്‌ഠ എന്നിവ ലൈംഗിക തൃഷ്‌ണ തളര്‍ത്തും. വിഷാദം വര്‍ധിക്കുമ്പോള്‍ പ്രശ്‌നങ്ങൾ വഷളാക്കും. ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച 2018 ലെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലൈംഗികാഭിലാഷം, സംതൃപ്‌തി എന്നിവയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. സമ്മര്‍ദം, ഉത്കണ്‌ഠ, വിഷാദം എന്നിവയെ ചെറുക്കുന്നതിൽ വ്യായാമം മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
  5. പൂര്‍ണ ആരോഗ്യം മെച്ചപ്പെടുത്തും : പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തും. ഇത്തരം രോഗങ്ങള്‍ക്ക് മരുന്നുകൾ ആവശ്യമാണെങ്കിലും ഈ രണ്ട് രോഗാവസ്ഥകളും ലിംഗത്തിലെ ധമനികൾക്ക് കേടുവരുത്താന്‍ ഇടയുണ്ട്. ഇത് ഉദ്ധാരണക്കുറവിന് കാരണമാകും. ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടാക്കുന്ന ആദ്യ പ്രത്യാഘാതങ്ങളിൽ ഒന്നാണ് ഉദ്ധാരണക്കുറവ്.

ഒരാളുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ എത്രത്തോളം വ്യായാമം ആവശ്യമാണെന്നത് അത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. അതിനാൽ, ഒരു ഡോക്‌ടറെ സമീപിക്കുന്നത് നല്ലതാണ്. ചിട്ടയായ വേഗത്തിലുള്ള നടത്തം പോലുള്ള ചെറിയ വ്യായാമങ്ങൾ പോലും ഒരാളുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദഗ്‌ധര്‍ പറയുന്നു. അതുകൊണ്ട് സന്തോഷകരമായ ലൈംഗിക ബന്ധത്തിനും ആരോഗ്യ പൂര്‍ണമായ ജീവിതത്തിനും വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തമം.

ALSO READ: വ്യായാമത്തിലൂടെ കണ്ണുകളുടെ വരള്‍ച്ച പരിഹരിക്കാം, പുതിയ കണ്ടെത്തല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.