ETV Bharat / sukhibhava

ചൂടില്‍ നിന്ന് കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം; ചില മാര്‍ഗങ്ങള്‍ - ചൂട് കണ്ണ് സംരക്ഷണം

വേനല്‍ക്കാലത്ത് സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ഒരു പരിധി വരെ നേത്ര രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും

excessive heat eye protection  eye protection from heat  eye protection during summer  eye problems during summer  excessive heat can damage your eyes  നേത്രാരോഗ്യം  നേത്ര സംരക്ഷണം  വേനല്‍ക്കാലം നേത്ര സംരക്ഷണം  ചൂട് കണ്ണ് സംരക്ഷണം  നേത്ര ആരോഗ്യവും പരിപാലനവും
ചൂടില്‍ നിന്ന് കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം; ചില മാര്‍ഗങ്ങള്‍
author img

By

Published : May 1, 2022, 4:42 PM IST

വേനല്‍ക്കാലത്ത് കടുത്ത ചൂട് മൂലം കണ്ണുകള്‍ക്ക് അലര്‍ജിയും അണുബാധകളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് കണ്ണുകളുടെ ആരോഗ്യവും പരിപാലനവും ഏറെ പ്രധാനമാണെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ചെങ്കണ്ണ്, കണ്ണിലെ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലും കണ്ടുവരുന്നത്.

കൃത്യമായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ന്യൂഡല്‍ഹിയിലെ വിഷന്‍ ഐ സെന്‍ററിലെ മെഡിക്കല്‍ സെന്‍ററിലെ ഡോ. തുഷാര്‍ ഗ്രോവര്‍ പറയുന്നു. അന്തരീഷത്തിലെ പൊടിപടലങ്ങളാണ് മറ്റൊരു വെല്ലുവിളി. ഇത് മൂലം ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍, പുകച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.

സണ്‍ഗ്ലാസ് ഉപയോഗിക്കുക: വേനല്‍ക്കാലത്ത് നമ്മുടെ കണ്ണുകള്‍ സെന്‍സിറ്റീവ് ആകും. ആ സമയത്ത് കണ്ണുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കോണ്‍ടാക്‌റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന്‍റെ സംരക്ഷണത്തിന് ഉത്തമമാണെന്ന് ആഗ്രയിലെ ഉജാല സിഗ്‌നസ് റെയിന്‍ബോ ആശുപത്രിയിലെ റെറ്റിന ആന്‍ഡ് ഒഫ്‌താല്‍മോളജി വിഭാഗത്തിലെ സീനിയർ കണ്‍സള്‍ട്ടന്‍റ് ഡോ. ചികിര്‍ഷ ജെയ്‌ന്‍ പറയുന്നു.

കണ്ണിന് സംരക്ഷണം നല്‍കുന്ന ഒന്നും ഉപയോഗിക്കാതിരുന്നാല്‍ വരള്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കണ്‍പോളകള്‍ക്ക് നീർവീക്കമുണ്ടാകാന്‍ ഇത് കാരണമാകും. വേനല്‍ക്കാലത്ത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്‌മികള്‍ നേരിട്ട് പതിക്കുന്നതും നേത്ര രോഗങ്ങളുണ്ടാകാന്‍ ഇടവരുത്തും.

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് നേത്ര രോഗങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിയ്ക്കും.

Also read: ഡിജിറ്റല്‍ യുഗം കണ്ണുകളോട് ചെയ്യുന്നത് ; മിഴികള്‍ക്ക് വേണം വിശ്രമവും, വ്യായാമവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.