ETV Bharat / sukhibhava

അമിതഭാരമുള്ളവരിലെ കൊവിഡ്; അപകട സാധ്യത ഉയര്‍ന്നത്, ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ തുടരുമെന്നും പഠനം

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പര്യവേക്ഷണത്തിലാണ് അമിതഭാരം ഉള്ള വ്യക്തികളില്‍ കൊവിഡ് ബാധമൂലമുണ്ടാകുന്ന അപകട സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.

body weight  COVID19  body weigh effects of covid19  excess body weight  Corona weight  body weight and corona virus  അമിതഭാരമുള്ളവരിലെ കൊവിഡ്  ലണ്ടന്‍ യൂണിവേഴ്‌സിറ്റി  കൊവിഡ്  അമിതവണ്ണവും കൊവിഡും
അമിതഭാരമുള്ളവരിലെ കൊവിഡ്; അപകട സാധ്യത ഉയര്‍ന്നത്, ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ തുടരുമെന്നും പഠനം
author img

By

Published : Sep 18, 2022, 1:34 PM IST

വാഷിങ്ടണ്‍: അമിതഭാരം ഉള്ള വ്യക്തികളില്‍ കൊവിഡ് ബാധമൂലമുണ്ടാകുന്ന അപകട സാധ്യത കൂടുതലാണെന്ന് പഠനം. ഇത്തരക്കാരില്‍ രോഗം ബാധിച്ചാല്‍ അത് ദീര്‍ഘകാലം നിലനിന്നേക്കാമെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് എംആർസി യൂണിറ്റ് ഫോർ ലൈഫ് ലോംഗ് ഹെൽത്ത് ആൻഡ് ഏജിങില്‍ നിന്നുള്ള ഡോ. അനിക നപ്പെലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ചുള്ള പഠനം നടത്തിയത്.

പ്രമേഹവും, അമിതഭാരവുമുള്ള ആളുകൾക്ക് കൊവിഡ് 19 പിടിപെട്ടാൽ രോഗം ഗുരുതരമാകാനും മരണപ്പെടാനും സാധ്യതയുണ്ടെന്ന് മുന്‍ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് ബാധയ്‌ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതില്‍ അവയുടെ പങ്ക് വ്യക്തമായിരുന്നില്ല. ഇതില്‍ കൂടുതൽ കണ്ടെത്തലുകള്‍ക്കായി മഹാമാരിക്ക് മുമ്പ് കണക്കാക്കിയ ക്ലിനിക്കൽ സ്വഭാവസവിശേഷതകൾ തമ്മിലുള്ള ബന്ധങ്ങളും ഗവേഷകർ അന്വേഷിച്ചു.

പഠനത്തിന് വ്യത്യസ്‌ത റിപ്പോര്‍ട്ടുകള്‍: രക്തത്തിലെ ശരാശരി പഞ്ചസാരയുടെ അളവ്, സ്വയം റിപ്പോർട്ട് ചെയ്‌ത അല്ലെങ്കിൽ മരുന്ന് അടിസ്ഥാനമാക്കിയുള്ള പ്രമേഹം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), അരക്കെട്ട് മുതൽ ഇടുപ്പ് തമ്മിലുള്ള ബന്ധങ്ങൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കൂടാതെ യുകെയില്‍ നടത്തിയ 9 പഠനങ്ങളില്‍ സ്വയം സ്ഥിരീകരണം നടത്തിയ കൊവിഡ്19 അണുബാധ റിപ്പോര്‍ട്ടുകളെയും ഗവേഷണത്തിന് വിധേയമാക്കി.

2002 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും പുതിയ അളവുകള്‍ ശേഖരിച്ച് ചോദ്യാവലി തയ്യാറാക്കിയായിരുന്നു പഠനം. 19-75 വയസ് വരെ പ്രായമുള്ള 31,252 പേരെ പഠനത്തിന് വിധേയരാക്കി. അതില്‍ 57 ശതമാനം പേരും സ്‌ത്രീകളായിരുന്നു.

ചോദ്യാവലിയുലൂടെ വിവരശേഖരണം: പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും ശരീരത്തിലെ രക്തത്തിലെ മുന്‍ അളവുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. കൂടാതെ 2020 മെയ് മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തെ അടിസ്ഥാനമാക്കി കൊവിഡ് 19 നെ കുറിച്ചുള്ള ചോദ്യാവലിയും തയ്യാറാക്കി. നിലവിലുള്ള കൊവിഡ് 19മായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുടെ ദൈർഘ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍കൊള്ളിച്ചിരുന്നു.

അമിതഭാരമുള്ളവരില്‍ അപകടസാധ്യത കൂടുതലെന്ന കണ്ടെത്തല്‍: പോസിറ്റീവ് പരിശോധന ഫലത്തിന്‍റെയോ ശക്തമായ സംശയത്തിന്റെയോ അടിസ്ഥാനത്തിൽ പഠനത്തില്‍ പങ്കെടുത്തവരിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. രോഗബാധിതരായവരില്‍ നാലാഴ്‌ചയില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നവരെയും നാലാഴ്‌ചയില്‍ താഴെ മാത്രം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും തമ്മില്‍ താരതമ്യപ്പെടുത്തി. ഇതില്‍ 584 പേരിലാണ് കൊവിഡ് ദീർഘകാലം നീണ്ടുനിന്നത്.

ഒന്‍പത് പഠനങ്ങളിൽ പങ്കെടുത്ത 31,252 ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്‌തതില്‍ ഉയര്‍ന്ന അളവില്‍ ബിഎംഐ അളവ് സ്ഥിരീകരിച്ചവരില്‍ കൊവിഡ്-19 അണുബാധ കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടത്തി. ബിഎംഐ അളവിലെ ഓരോ 5 കി.ഗ്രാം/മീ2 വർധന യ്ക്കും അപകടസാധ്യത 7 ശതമാനം കൂടുതലാണ്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് (25 kg/m2-ൽ താഴെ) അമിതഭാരം ഉള്ള വ്യക്തികളില്‍ (ബിഎംഐ 25-29.9kg/m2) കൊവിഡ് അണുബാധയ്‌ക്ക് 10-16 ശതമാനം സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായി.

കൊവിഡ് ലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ഇത്തരക്കാരില്‍ ബിഎംഐ അളവിലെ ഓരോ അഞ്ച് ശതമാനം വര്‍ധനവിനും 20% അപകടസാധ്യത കൂടുതലാണ്. ഇത് അമിതഭാരവും പൊണ്ണത്തടിയും ഉള്ള ആളുകളിലേക്ക് എത്തുമ്പോള്‍ യഥാക്രമം 20%, 36% വരെ വര്‍ധനാവാണ് കണ്ടെത്തിയത്. ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവും പ്രമേഹവും കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ കൊവിഡ്, ദീര്‍ഘനാള്‍ നീണ്ട കൊവിഡ് എന്നിവയുമായി യാതൊരു ബന്ധവും വെളിപ്പെടുത്തിയിട്ടില്ല.

കൂടുതല്‍ പഠനം ആവശ്യമെന്ന് ഗവേഷകര്‍: അമിതഭാരവും അമിതവണ്ണവുമുള്ള ആളുകളെ കൊവിഡ് മോശമായ അപകടസാധ്യതയിലേക്ക് നയിക്കുന്നത് എന്താണെന്നും അത് എങ്ങനെയെന്നും കൂടുതൽ പര്യവേക്ഷണം ചെയ്യേണ്ടത് ആവശ്യമാണെന്നും ഗവേഷകസംഘം വ്യക്തമാക്കി. നിലവില്‍ നടത്തിയ പഠനം നിരീക്ഷണപരമാണെന്നും ഉയർന്ന ബിഎംഐ കൊവിഡ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് തെളിയിക്കാൻ കഴിയില്ലെന്നും ഗവേഷകര്‍ സമ്മതിക്കുന്നു.

Also Read: മഹാമാരിക്കാലത്തെ വ്യായാമം; സ്‌ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.