നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ വിലയിരുത്തേണ്ടത് വൈദ്യ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ്. ഒരാളുടെ ആരോഗ്യത്തെ നിശ്ചയിക്കുന്നതില്‍ ഭക്ഷണക്രമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തെ ശരിയായി വിലയിരുത്താനും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും നിലവില്‍ പല പരിമിതികളും നിലനില്‍ക്കുന്നുണ്ട്.
പലപ്പോഴും ഒരു വ്യക്തി പറയുന്ന വിവിരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭക്ഷണം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ള വിലയിരുത്തലുകള്‍ നടത്തുന്നത്. പലപ്പോഴും ആ വ്യക്തിക്ക് എന്തൊക്കെ ഭക്ഷണം കഴിച്ചെന്നും എത്ര അളവില്‍ കഴിച്ചെന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കണമെന്നില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളുടെ കൃത്യത വളരെയധികം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന തന്ദ്രം ആവിഷ്‌കരിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ ഗവേഷകര്‍.
യൂറോപ്യന്‍ യൂണിയന്‍റെ എ-ഡയറ്റ്(A-DIET) എന്നുള്ള പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടന്നത്. ഭക്ഷണം ദഹനപ്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന ജൈവ അടയാളപ്പെടുത്തലുകള്‍(biomarkers) കണ്ടെത്തിയാണ് ഗവേഷകര്‍ ഇത് സാധ്യമാക്കിയത് . കോശങ്ങളില്‍ നടക്കുന്ന മെറ്റാബോളിസത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മെറ്റാബൊളൈറ്റ്സിനെയാണ് കഴിച്ച ഭക്ഷണത്തിന്‍റെ ജൈവ അടയാളപ്പെടുത്തലായി ഗവേഷകര്‍ തെരഞ്ഞെടുത്തത്.
ഭക്ഷണത്തില്‍ നിന്ന് ശരീരം വിസ്ലേഷിച്ചെടുക്കുന്നതാണ് മെറ്റാബൊളൈറ്റ്സ്. കഴിച്ച ഭക്ഷണത്തെ ശാസ്ത്രീയമായി വിലയിരുത്താന്‍ മെറ്റാബൊളൈറ്റ്സിനെ അടിസ്ഥാനപ്പെടുത്തി സാധിക്കും. സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങള്‍, ആപ്പിള്‍, ചിക്കന്‍ തുടങ്ങയി ഭക്ഷണങ്ങള്‍ കഴിച്ചത് കണക്കാക്കാന്‍ മൂത്ര പരിശോധനയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. മൂത്രത്തില്‍ അതിന്‍റെ ആ ഭക്ഷണത്തിന്‍റെ ജൈവ അടയാളപ്പെടുത്തല്‍ ഉണ്ടാകും.
ഇതിനെ വികസിപ്പിച്ചാണ് പുതിയ ഒരു മാതൃക ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇതിലൂടെ എല്ലാതരം ഭക്ഷണങ്ങളുടേയും ജൈവ അടയാളപ്പെടുത്തലുകള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ആളുകള്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചു എന്ന് സ്വയം പറയേണ്ട ആവശ്യകത ഇതിലൂടെ ഒഴിവാകുകയാണ്. ജൈവ അടയാളപ്പെടുത്തലുകള്‍ വിശകലനം ചെയ്‌ത് ഭക്ഷണക്രമവും രോഗങ്ങളുമായുള്ള ബന്ധം പഠിക്കുകയാണ് ഗവേഷകരുടെ ഇനിയുള്ള ലക്ഷ്യം.
ALSO READ: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം; രാജ്യത്ത് ഇതുവരെ എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷം പേർക്ക്