ETV Bharat / sukhibhava

ശരീരത്തില്‍ കൊറോണ വൈറസ് 7മാസം വരെ! പുതിയ പഠനം

author img

By

Published : Jan 29, 2022, 5:29 PM IST

കൊവിഡ് ചില മനുഷ്യരില്‍ 232 ദിവസം വരെ നിലനിൽക്കുമെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി.

കൊവിഡ് അണുബാധ എത്രത്തോളം നിലനിൽക്കും  how long can the covid infection last  കൊവിഡിന്‍റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചു  new variant of covid has been confirmed  today's covid newses  ഇന്നത്തെ കൊവിഡ് വാര്‍ത്തകൾ  covid can remain active in some people  കോവിഡ് സജീവമായി തുടരാം
കൊവിഡ് ചിലരിൽ 7 മാസത്തിലധികം സജീവമായി തുടരും: പഠനം

ഫ്രാൻസിലെ പാസ്‌ചര്‍ ഇൻസ്‌റ്റ്യൂട്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോ, ബ്രസീലിലെ ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷൻ (ഫിയോക്രൂസ്) എന്നിവിടങ്ങളിലെ ഗവേഷകർ 38 ബ്രസീലിയൻ രോഗികളെ ഉൾപ്പെടുത്തി ഒരു പഠനം നടത്തി. ആർ‌ടി-പി‌സി‌ആർ തുടർച്ചയായി രണ്ടോ മൂന്നോ തവണ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ രോഗികളെ നിരീക്ഷണം തുടര്‍ന്നു. 38 കേസുകളിൽ, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും 70 ദിവസത്തിലേറെയായി അവരുടെ ശരീരത്തിൽ വൈറസ് തുടർച്ചയായി കണ്ടെത്തിയതായി ഫ്രണ്ടിയേഴ്‌സ് ഇൻ മെഡിസിൻ റിപ്പോര്‍ട്ട് ചെയ്‌തു.

അണുബാധയുടെ അവസാന ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ കൊവിഡ് ബാധിച്ച 8 ശതമാനം ആളുകൾക്കും രണ്ട് മാസത്തിലധികം വൈറസ് പകരാൻ കഴിയും. " മാരിയേൽട്ടൺ ഡോസ് പാസോസ് കുൻഹ പറഞ്ഞു. പ്രത്യേകിച്ചും, 20 ദിവസത്തേക്ക് കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങൾ പ്രകടമാക്കിയ 38 കാരനില്‍ കൊവിഡ് കണ്ടെത്തുകയും 232 ദിവസത്തേക്ക് വകഭേദങ്ങൾക്ക് വിധേയമാകുകയും ചെയ്‌തു.

തുടർച്ചയായ വൈദ്യസഹായം നൽകുകയും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ, ഈ ഏഴ് മാസത്തിലുടനീളം അയാൾക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു.പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില കേസുകളിൽ രോഗികൾ 71 മുതൽ 232 ദിവസം വരെ പോസിറ്റീവ് ആയി തുടർന്നു ”.പഠനത്തിന്‍റെ ഇൻവെസ്റ്റിഗേറ്റർ പൗല മിനോപ്രിയോ പറഞ്ഞു.

2021-ന്‍റെ തുടക്കത്തിൽ, ബ്രസീലിലെ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകർ കൊവിഡ് ബാധിച്ച രോഗികളിൽ നിന്ന് ശേഖരിച്ച മൂക്കിലെ 29 സ്രവ സാമ്പിളുകൾ വിശകലനം ചെയ്‌തു. 25 ശതമാനം സാമ്പിളുകളിലും അടങ്ങിയിരിക്കുന്ന വൈറസുകൾക്ക് കോശങ്ങളെ ബാധിക്കുന്നതാണ്.

Also read:കൊവിഡ് പിടിപെട്ട അമ്പത് ശതമാനം പേരില്‍ മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം

അതേ സർവ്വകലാശാലയുടെ മെഡിക്കൽ സ്‌കൂളിലെ ഗവേഷകർ 2021 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ കുറഞ്ഞത് 218 ദിവസമെങ്കിലും നീണ്ടുനിന്ന ഒരു അണുബാധയെക്കുറിച്ച് വിവരിച്ചു. രോഗിക്ക് ഏകദേശം 40 വയസ്സായിരുന്നു, കൂടാതെ കൊവിഡ് ബാധിക്കുന്നതിനുമുമ്പ് ക്യാൻസറിനുള്ള ചികിത്സയ്ക്ക് വിധേയനായിരുന്നു.

2020 ഡിസംബർ ആദ്യം ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനം, അനീമിയ ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ 45 വയസുള്ള വ്യക്‌തിയില്‍ വൈറസിന്‍റെ സാന്നിധ്യം 143 ദിവസത്തോളം നിലനില്‍കുന്നതായി കണ്ടു. ഡിസംബർ അവസാനം പ്രസിദ്ധീകരിച്ച ലേഖനത്തില്‍, രക്താർബുദ രോഗിയായ സ്ത്രീയില്‍ കൊവിഡിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കുറഞ്ഞത് 70 ദിവസമെങ്കിലും വൈറസിന്‍റെ സാന്നിധ്യമുണ്ടായി.

"കൊവിഡ് ബാധിതനായി 14 ദിവസത്തിന് ശേഷം ഒരു വ്യക്തിയെ വീണ്ടും പരിശോധിച്ചില്ലെങ്കില്‍ അവർ സജീവമായ വൈറസ് വാഹകരാവുകയും ഇത് സമൂഹ വ്യാപനത്തിനു കാരണമാവുകയും ചെയ്യും "രോഗബാധിതരുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് നിർണായകമാണ്, കൊവിഡിന്‍റെ വകഭേദങ്ങൾ, വ്യാപനശേഷി എന്നിവയെക്കുറിച്ച് കൂടുതൽ കണ്ടെത്താനാകും." മിനോപ്രിയോ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.