ETV Bharat / sukhibhava

ആ 'ഒമിക്രോണ്‍ വകഭേദം' വന്നത് മൃഗങ്ങളില്‍ നിന്ന് തന്നെ; പഠനവുമായി ഗവേഷകര്‍

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ പ്രൊസീഡിംഗ്‌സ് എന്ന ജേര്‍ണലാണ് സാര്‍സ് കൊവിഡ് വൈറസായ ഒമിക്രോണിന്‍റെ വകഭേദം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാകാമെന്ന നിര്‍ണായക പഠനഫലം പുറത്തുവിട്ടത്.

Covid 19  Omicron New Variant  Omicron New Variant Latest News  Sars Covid  new Omicron variant may have originated in animals  ഒമിക്രോണ്‍ വകഭേദം  മൃഗങ്ങളില്‍ നിന്ന്  പഠനഫലങ്ങളുമായി ഗവേഷകര്‍  ഗവേഷകര്‍  വാഷിങ്ടണ്‍  ഒമിക്രോണിന്‍റെ പുതിയ വകഭേദം  മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്  പഠനം  നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ  പ്രൊസീഡിംഗ്‌സ്  സ്‌പൈക്ക് പ്രോട്ടീൻ  ഒമിക്രോണ്‍
ആ 'ഒമിക്രോണ്‍ വകഭേദം' വന്നത് മൃഗങ്ങളില്‍ നിന്ന് തന്നെ; പഠനഫലങ്ങളുമായി ഗവേഷകര്‍
author img

By

Published : Oct 20, 2022, 4:50 PM IST

വാഷിങ്ടണ്‍: ഒമിക്രോണിന്‍റെ പുതിയ വകഭേദം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാകാമെന്ന് പഠനം. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ പ്രൊസീഡിംഗ്‌സ് എന്ന ജേര്‍ണലാണ് സാര്‍സ് കൊവിഡ് വൈറസായ ഒമിക്രോണിന്‍റെ വകഭേദം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാകാമെന്ന നിര്‍ണായക പഠനഫലം പുറത്തുവിട്ടത്. അതേസമയം ഒരാളുടെ റെസപ്‌റ്ററുകളില്‍ സ്‌പൈക്ക് പ്രോട്ടീൻ എത്തുന്നത് വൈറസ് കോശങ്ങളിലേക്ക് പടരുന്നതിന് സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു.

ഒമിക്രോണ്‍ വകഭേദത്തിന്‍റെ വിശദമായ ജീവശാസ്‌ത്ര ഘടന പരിഗണിച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഇതില്‍ സ്‌പൈക്ക് പ്രോട്ടീൻ മനുഷ്യരുടെ റെസപ്‌റ്ററുകളില്‍ പൊരുത്തപ്പെടുന്നില്ലെന്നും മറിച്ച് പരീക്ഷിച്ച എലിയുടെ റെസപ്‌റ്ററുകളില്‍ പൊരുത്തപ്പെടുന്നതായും കണ്ടെത്തി. അതുകൊണ്ടുതന്നെ ഒമിക്രോണ്‍ വകഭേദം മനുഷ്യരില്‍ നേരിട്ട് ഉത്‌ഭവിച്ചതാകില്ല എന്നും പകരം മറ്റ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല സ്‌പൈക് പ്രോട്ടീന്‍ വൈറസിനെ വേഗത്തില്‍ പടരാനുള്ള (മ്യൂട്ടേഷനുള്ള) സാധ്യത ഒരുക്കുന്നതായും ഇവര്‍ കണ്ടെത്തി.

തങ്ങളുടെ വിശദമായ ജീവശാസ്‌ത്ര ഘടന പരിഗണിച്ചുള്ള പഠനം വിജയകരമായ നിര്‍ണായകമായ കണ്ടെത്തലാണ് നടത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യുഎസിലെ മിനസോട്ട സർവകലാശാലയിലെ പ്രൊഫസര്‍ ഫാങ് ലി പറഞ്ഞു. വകഭേദങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത് വഴി കൊവിഡ് വൈറസ് നിരവധി മൃഗങ്ങളെ ബാധിക്കാനിടയുണ്ട്. മാത്രമല്ല മനുഷ്യരിൽ പടരുന്ന എല്ലാ കൊറോണ വൈറസുകളും മൃഗങ്ങളിൽ നിന്നാണ് വന്നതെന്ന് അനുമാനിക്കാമെന്നും ഫാങ് ലി അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.