മധുരം കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം നല്ലതല്ലെന്ന് ഇതിനകം തന്നെ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നതാണ്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയാണ് മധുരം അധികമായാലുള്ള പ്രശ്ന്നങ്ങള്‍. എന്നാല്‍ മധുരം കൂടുതല്‍ കഴിച്ചാല്‍ ചില തരത്തിലുള്ള അര്‍ബുദത്തിന് കാരണമാകുമെന്ന പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കൃതൃമ മധുരമായ സൈക്ലാമേറ്റ് മൂത്ര സഞ്ചിയില്‍ അര്‍ബുദത്തിന് കാരണമാകുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൈക്ലാമേറ്റ് മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. പിയര്‍ റിവ്യൂ ചെയ്യപ്പെട്ട മെഡിക്കല്‍ ജേര്‍ണലായ പിഎല്‍ഒഎസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൃതൃമ മധുരങ്ങള്‍ മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ഭക്ഷണരീതി നിരീക്ഷിച്ച് കൊണ്ടുള്ള കണ്ടെത്തല്‍: ഒരു ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് അമിതമായി കൃത്യമ മധുരങ്ങള്‍ കഴിക്കുന്നവരില്‍ ചില തരത്തിലുള്ള അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. പഠനത്തില്‍ ഉള്‍പ്പെട്ടവരോട് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ച് വെക്കാന്‍ ആവശ്യപ്പെട്ടു. പഠനത്തില്‍ പങ്കെടുത്തവരെ എട്ട് വര്‍ഷത്തോളം നിരീക്ഷിച്ചതിന് ശേഷമാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിയത്.
കൃത്യമ മധുരങ്ങളായ അസ്‌പടേയിമ്(aspartame), അസസ്‌സള്‍ഫേയിമ് കെ (Acesulfame K) എന്നിവ അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. സ്താനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവയ്ക്കാണ് അസ്‌പടേയിമും അസസ്‌സള്‍ഫേയിമ് കെയും കാരണമാകുന്നത്. അസ്പടേയിമ് വ്യാപകമായി ഉപയോഗിക്കുന്ന കൃതൃമ മധുരമാണ്
അസ്‌പടേയിമ് പോലുള്ള കൃത്യമ മധുരങ്ങള്‍ക്ക് കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ പലരും ഇവ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. പക്ഷേ അസ്‌പടേയിമ് ദഹനപ്രക്രീയയില്‍ ഫോമാല്‍ഡിഹൈഡായി മാറുന്നു. ഫോമാല്‍ഡിഹൈഡ് കാന്‍സറിന് കാരണമാകുന്ന വസ്തുവാണ്(carcinogen).
കൃത്യമ മധുരങ്ങള്‍ എങ്ങനെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു: അസ്‌പടേയിമ് അടങ്ങിയ ഭക്ഷണവസ്ത്തുക്കള്‍ കൂടുതല്‍ കഴിക്കുന്നത് ഫോമാല്‍ഡിഹൈഡ് കോശങ്ങളില്‍ അടിഞ്ഞ് കൂടാന്‍ കാരണമാകുകയും അര്‍ബുദത്തിന് കാരണമാകുകയും ചെയ്യുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. ഒരു കോശം അര്‍ബുദപരമായി മാറുകയാണെങ്കില്‍ അത് സ്വയം നശിക്കുന്നു. അതിന് അത്തരം കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ചില ജീനുകളാണ്. അസ്‌പടേയിമ് ശരീരത്തില്‍ ചെയ്യുന്നത് അത്തരം ജീനുകളെ പ്രവര്‍ത്തന രഹിതമാക്കുക എന്നുള്ളതാണെന്നാണ് ലാബ് സെറ്റിങ്ങില്‍ നടത്തിയ ചില പഠനങ്ങളുടെ കണ്ടെത്തല്‍(ഈ പഠനങ്ങള്‍ക്കൊക്കെ ചില പരിമിതികളുണ്ട്. കോശങ്ങള്‍ ടെസ്റ്റ്യൂബില്‍ ശേഖരിച്ചുകൊണ്ടുള്ള പഠനമായിരുന്നു ഇവ. ജീവിച്ചിരിക്കുന്നയാളില്‍ കോശങ്ങള്‍ പ്രവര്‍ത്തിക്കുക മറ്റ് തരത്തിലാകാന്‍ സാധ്യതയുണ്ട് എന്നുള്ളതാണ് ഈ പരിമിതി)
അതേപോലെതന്നെ ഇത്തരം കൃത്യമ മധുരങ്ങള്‍ നമ്മുടെ ഉദരത്തില്‍ ജീവിക്കുന്ന ബാക്ടീരിയകളേയും ബാധിക്കുന്നു. ഇത്തരത്തിലുള്ള ബാക്ടീയരകളിലുള്ള വ്യതിയാനം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നു. നമ്മുടെ ശരീരത്തില്‍ അര്‍ബുദപരമായി മാറിയ കോശങ്ങളെ കണ്ടെത്താനും അവയെ നീക്കം ചെയ്യാനും നമ്മുടെ ഉദരത്തിലുള്ള ബാക്ടീരിയകള്‍ സഹായിക്കുന്നുണ്ട്.
ഒരു ലക്ഷത്തോളം ആളുകളുടെ ഭക്ഷണ രീതി നിരീക്ഷിച്ചുകൊണ്ടുള്ള പഠനത്തിനും ചില പരിമിതികളുണ്ട്. കാരണം പഠനത്തില്‍ പങ്കെടുത്തവരോട് അവര്‍ കഴിക്കുന്ന ഭക്ഷണം ഡയറിയില്‍ കുറിച്ചുവെക്കാനാണ് പറഞ്ഞത്. അവര്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ഡയറിയില്‍ എഴുതിവെക്കണമെന്നില്ല. എന്നാല്‍ പഠനത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ALSO READ: ഹൃദയാഘാതത്തിന് പിന്നാലെ ഓര്‍മക്കുറവ്; കാരണം ഇതാണ്