ETV Bharat / sukhibhava

സെര്‍വിക്കല്‍ ക്യാന്‍സറിന് തദ്ദേശീയ വാക്‌സിനുമായി ഇന്ത്യ ; 'സെര്‍വാവാക്കി'ല്‍ പ്രതീക്ഷയോടെ ശാസ്‌ത്രലോകം

15 നും 44 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‍ സെര്‍വാവാക് ഉടനെത്തും

Cervical Cancer  HPV Vaccine  CERVAVAC  CERVAVAC Latest News  Latest Scientific News  CERVAVAC gains high expectation  Indian indigenously developing HPV Vaccine  സെര്‍വിക് ക്യാന്‍സറിന്  തദ്ദേശീയ വാക്‌സിനുമായി ഇന്ത്യ  ശാസ്‌ത്രലോകം  സ്‌ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന  ഇന്ത്യയുടെ തദ്ദേശീയ വാക്‌സിന്‍  വാക്‌സിന്‍  സെര്‍വിക്  ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ്  എച്ച്പിവി  കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി  ജിതേന്ദ്ര സിംഗ്  ആയുഷ്മാൻ ഭാരത്  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  അഡാർ പൂനെവാലെ  പൂനെവാലെ  ബയോടെക്‌നോളജി  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ  സെര്‍വാവാക്
സ്‌ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന സെര്‍വിക് ക്യാന്‍സറിന് തദ്ദേശീയ വാക്‌സിനുമായി ഇന്ത്യ; സെര്‍വാവാകില്‍ പ്രതീക്ഷയോടെ ശാസ്‌ത്രലോകം
author img

By

Published : Sep 1, 2022, 9:03 PM IST

ന്യൂഡല്‍ഹി : സ്‌ത്രീകളില്‍ ഗര്‍ഭാശയത്തിനും പ്രത്യുത്പാദന അവയവങ്ങള്‍ക്കുമിടയിലായുള്ള സെര്‍വിക് കോശങ്ങളെ പ്രധാനമായും ബാധിക്കുന്ന സെർവിക്കൽ ക്യാൻസര്‍ തടയുന്നതിനുള്ള തദ്ദേശീയ വാക്‌സിന്‍ ഉടനെത്തും. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിനാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനൊരുങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന 200 മുതല്‍ 400 രൂപ വിലനിരവാരത്തില്‍ ഇവ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്സിൻ ശാസ്‌ത്രീയമായി പൂർത്തീകരിച്ചതായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ഇന്ന് (01.09.2022) പങ്കെടുത്തിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിനും ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും കൊവിഡ് മഹാമാരി സാഹചര്യം ഉപയോഗപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. "ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ബയോടെക്‌നോളജി വകുപ്പ് ഇക്കാര്യത്തിൽ മുൻകൈയെടുക്കുകയും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു" - അദ്ദേഹം പറഞ്ഞു. ശാസ്‌ത്രപരമായ ശ്രമങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാറില്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ശാസ്‌ത്രീയമായി പൂർത്തീകരിച്ചതായുള്ള വിവരങ്ങള്‍ വന്നതോടെ ഇനി ശാസ്‌ത്ര ലോകം ഉറ്റുനോക്കുന്നത് ഇത് പൊതുജനത്തിന് ലഭ്യമാകുന്ന അടുത്ത ഘട്ടത്തിലേക്കാണ്. സെർവിക്കൽ ക്യാൻസർ വാക്സിൻ താങ്ങാനാവുന്നതും 200 മുതല്‍ 400 രൂപ പരിധിയിൽ ലഭ്യമാക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സിഇഒ അഡാർ പൂനവാല അറിയിച്ചു. എന്നാല്‍ അന്തിമ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനത്തോടെ വാക്സിൻ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരുകള്‍ വഴിയാകും ഇവ ആദ്യമായി ലഭ്യമാക്കുകയെന്നും പൂനെവാലെ വ്യക്തമാക്കി. അടുത്ത വർഷം മുതൽ കൂടുതല്‍ സ്വകാര്യ പങ്കാളികളെ ഈ ഉദ്യമത്തിന്‍റെ ഭാഗമാക്കും. ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോസുകൾ നിർമിക്കാനാണ് പദ്ധതിയെന്നും ഇന്ത്യയിൽ ലഭ്യമാക്കിയതിനുശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുള്ളൂവെന്നും പൂനവാല അറിയിച്ചു.

അതേസമയം, രാജ്യത്തുടനീളം 2000 ലധികം സന്നദ്ധപ്രവർത്തകർ ഈ വാക്‌സിനായി പ്രവര്‍ത്തിച്ചതായി ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയും വ്യക്തമാക്കി. ഇന്ത്യയില്‍ 15 നും 44 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. അതുകൊണ്ടുതന്നെ ഇതിനെതിരായ വാക്സിൻ നിർമിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ജൂലൈയിൽ എസ്ഐഐക്ക് വിപണി അംഗീകാരം നൽകിയിരുന്നു.

എച്ച്പിവി വാക്‌സിനായി ഇന്ത്യ തദ്ദേശീയമായി പുറത്തിറക്കാന്‍ പോകുന്ന സെര്‍വാവാക് (CERVAVAC) എല്ലാ പ്രായത്തിലുള്ളവരിലുമായി കണ്ടുവരുന്ന എച്ച്പിവി വകഭേദങ്ങള്‍ക്കെതിരെയും ആയിരം മടങ്ങ് ശക്തമായ ആന്‍റിബോഡി പ്രതികരണം പ്രകടമാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.