ETV Bharat / sukhibhava

വജ്രവും സ്വര്‍ണവും അണിയാന്‍ മാത്രമല്ല ചര്‍മത്തിനും ഗുണം ചെയ്യും; സൗന്ദര്യവര്‍ധക ലോകത്തെ പ്രധാനികള്‍ ഇവരാണ് - മിനറല്‍സ് ക്രിസ്റ്റല്‍സ് ചര്‍മ സംരക്ഷണം ഗുണങ്ങള്‍

സൗന്ദര്യ വര്‍ധക വസ്‌തുക്കളില്‍ ചര്‍മത്തിന് ആവശ്യമായ മിനറല്‍സും ക്രിസ്‌റ്റല്‍സും ഇവയാണ്...

Skin  Skin care  Beauty Skin  Beauty Skin needed Minerals and Crystals  Minerals  Crystals  Minerals and Crystals Needs for Skin care  സൗന്ദര്യവര്‍ധക ലോകത്തെ പ്രധാനികള്‍  വജ്രവും സ്വര്‍ണവും  ചര്‍മ്മത്തിനും ആവശ്യമാണ്  സൗന്ദര്യ വര്‍ധക വസ്‌തു  മിനറല്‍സും ക്രിസ്‌റ്റല്‍സും  ചർമ്മസംരക്ഷണവും  ചർമ്മ  ശരീരത്തെയും മനസ്സിനെയും  സൗന്ദര്യവും ആരോഗ്യവും  ഡയമണ്ട് പൊടി  Serum  moisturizers  Diamond Dust  Gold and Silver leaf  Rose quartz  Amethyst  Pearl Protein  Titanium Dioxide  Malachite  Iron Oxide  ന്യൂഡല്‍ഹി
'വജ്രവും സ്വര്‍ണവും അണിയാന്‍ മാത്രമല്ല ചര്‍മ്മത്തിനും ആവശ്യമാണ്'; സൗന്ദര്യവര്‍ധക ലോകത്തെ പ്രധാനികള്‍ ഇവരാണ്
author img

By

Published : Sep 10, 2022, 8:20 PM IST

കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചതിന് പിന്നാലെ ആരോഗ്യ സംരക്ഷണത്തിന് ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങി. ശരീരത്തെയും മനസിനെയും ഒരുപോലെ പരിപാലിച്ചുകൊണ്ടുള്ള ആരോഗ്യ സംരക്ഷണത്തിനാണ് കൂടുതല്‍ പേരും മുന്‍ഗണന നല്‍കുന്നത്. ചർമ സംരക്ഷണത്തിന് ഇപ്പോള്‍ മുന്‍പത്തേക്കാള്‍ പ്രാധാന്യമുണ്ട്.

സൗന്ദര്യ വര്‍ധക വസ്‌തുക്കളുമായി ബന്ധപ്പെട്ട വ്യവസായത്തില്‍ അടുത്തിടെയായി സംഭവിക്കുന്ന വമ്പന്‍ മാറ്റങ്ങളാണ് ഇതിന്‍റെ സൂചന. ശാരീരിക പോഷണത്തിന് അരോമാതെറാപ്പിയും ക്രിസ്‌റ്റൽ അടിസ്ഥാനമാക്കിയുള്ള ചികിത്സയ്ക്കും ഡിമാന്‍ഡ് വര്‍ധിച്ചു. ശാരീരിക ഇന്ദ്രിയങ്ങളെ ഇത്ര കണ്ട് പോഷണം നല്‍കി സംരക്ഷിക്കുന്ന മറ്റു വഴികള്‍ നിലവില്‍ ഇല്ല എന്നത് തന്നെയാണ് ഇതിന് കാരണം.

മിനറല്‍സിന്‍റെയും ക്രിസ്‌റ്റല്‍സിന്‍റെയും ഗുണങ്ങൾ എന്തൊക്കെ: സൗന്ദര്യവും ആരോഗ്യവും സമ്മിശ്രമായ ചര്‍മം ലക്ഷ്യം വയ്ക്കുന്നവരുടെ പ്രധാന ചോദ്യം ചർമ സംരക്ഷണത്തിൽ മിനറല്‍സിന്‍റെയും ക്രിസ്‌റ്റല്‍സിന്‍റെയും ഗുണങ്ങൾ എന്തൊക്കെയാണ് എന്നതാണ്. ഉത്തരം ലളിതമാണ്, ചർമത്തെ സുന്ദരമാക്കാനും പുനരുജ്ജീവിപ്പിക്കാനും ധാതുക്കള്‍ക്കും ക്രിസ്‌റ്റല്‍സിനും സാധിക്കും. പുരാതന ഈജിപ്‌ത്യന്‍ കാലഘട്ടം മുതല്‍ തന്നെ ഇത്തരം മിനറല്‍സും ക്രിസ്റ്റല്‍സും കലർന്ന ചർമ സംരക്ഷണം നിലവിലുണ്ടെങ്കിലും ഈ ട്രെന്‍ഡ് നമ്മുടെ ചർമ സംരക്ഷണ വ്യവസായത്തിലേക്ക് കടന്നുവരുന്നത് ഇപ്പോഴാണ് എന്ന വ്യത്യാസം മാത്രമേയുള്ളു.

ഇന്ന് നാം ഉപയോഗിക്കുന്ന സെറം (Serum) മുതല്‍ മോയ്‌സ്‌ചറൈസറുകൾ (Moisturizers) തുടങ്ങി ഫെയ്‌സ് മസാജില്‍ വരെ ധാതുക്കളുടെയും ക്രിസ്‌റ്റല്‍സിന്‍റെയും സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഡയമണ്ട് പൊടി (Diamond Dust), സ്വർണം, വെള്ളി എന്നിവയുടെ പദാര്‍ഥങ്ങള്‍ (Gold and Silver leaf), റോസ് ക്വാർട്‌സ് (Rose quartz), അമേത്തിസ്‌റ്റ് (Amethyst) എന്നിവ പോലുള്ളവ ചർമ സംരക്ഷണത്തിനായി സൗന്ദര്യ വര്‍ധക വസ്‌തുക്കളില്‍ ചേര്‍ക്കുന്നുണ്ട്. ചർമ സംരക്ഷണ വ്യവസായത്തിൽ 'ഗെയിം ചേഞ്ചർ' ആയാണ് ഇവ അറിയപ്പെടുന്നത്.

Also Read: അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണം കഴിക്കാറുണ്ടോ? സൂക്ഷിക്കുക, അപകടം തൊട്ടടുത്ത്

ഇത്തരം വസ്‌തുക്കള്‍ ഗുണമോ ദോഷമോ?: ആരോഗ്യത്തിന് ധാതുക്കൾ വളരെ പ്രധാനമാണ്. കാരണം ഇവയില്ലാതെ ശരീരത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. അജൈവ ഖരവസ്‌തുക്കളായ ധാതുക്കൾ (മിനറല്‍സ്) പ്രധാനമായും രണ്ട് പ്രക്രിയകളിലൂടെയാണ് നിര്‍മിക്കപ്പെടുന്നത്. ഭൂമിശാസ്‌ത്രപരമായ പ്രക്രിയകളിലൂടെയും, പ്രത്യേകവും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതുമായ രാസഘടനയിലൂടെയും. ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം, സിലിക്ക, കാത്സ്യം, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ചർമ സംരക്ഷണത്തിന് വളരെ പ്രധാനമാണ്.

ഇപ്രകാരം നമ്മുടെ ചർമത്തിന് ആവശ്യമുള്ളതും, ചർമ സംരക്ഷണ ഉൽപ്പന്നങ്ങളിൽ നമ്മള്‍ കണ്ടെത്തേണ്ടതുമായ ട്രെന്‍ഡിങ്ങായ ക്രിസ്‌റ്റല്‍സിനെയും മിനറല്‍സിനെയും സംബന്ധിച്ച് ബ്യൂട്ടി ബൈ ബേയുടെ സ്ഥാപകയായ ക്വീനി സിങ് സേത്തിയ പറയുന്നത് ഇപ്രകാരമാണ്:

1. ഡയമണ്ട് പൊടി (Diamond Dust): വജ്രങ്ങൾ സ്‌ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. വിഷാംശങ്ങളെ കഴുകിക്കളയാനും തിളക്കം നല്‍കാനും കഴിയുന്ന എക്‌സ്‌ഫോളിയേറ്റിങ് സവിശേഷതകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇവയുടെ ഉയർന്ന ആഗിരണ സ്വഭാവം ചർമത്തിന് തിളക്കം പ്രദാനം ചെയ്യുന്നു. ചര്‍മത്തിലെ പാടുകൾ നീക്കം ചെയ്യാനും മുഖക്കുരു, കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കാനും ഡയമണ്ട് പൊടിക്ക് കഴിയും. ചർമത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളുക, ചർമത്തിന് പ്രായമാകുന്നത് തടയുക, ചർമത്തിന് ജലാംശം നൽകുക എന്നിവയാണ് ഇവയുടെ മറ്റ് ഗുണങ്ങൾ.

2. പേൾ പ്രോട്ടീൻ (Pearl Protein): ഈ ഘടകത്തിന്‍റെ സാന്നിധ്യം ശരീരത്തില്‍ കൊളാജന്‍ പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുന്നു. ഇതുവഴി ചര്‍മത്തിലെ ചുളിവുകൾ കുറയ്ക്കാമെന്നതും പ്രധാനമാണ്. ഇവ കോശങ്ങളെ പുതുക്കിപ്പണിയുകയും മലിനീകരണത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചർമത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

3. സ്വർണം, വെള്ളി എന്നിവയുടെ പദാര്‍ഥങ്ങള്‍ (Gold and Silver leaf): ആഡംബരവും പുരാതനവുമായ ഈ സൗന്ദര്യ വര്‍ധക ഘടകങ്ങൾ ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുകയും ചർമത്തിന് ഒരു മറയായി നിന്ന് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ചർമത്തിന്‍റെ ഇലാസ്‌റ്റിക് സ്വഭാവം മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്.

4. ടൈറ്റാനിയം ഡയോക്സൈഡ് (Titanium Dioxide): ചർമ സംരക്ഷണ ഉൽപ്പന്നങ്ങളിലുള്ള ഈ ഘടകങ്ങൾ അള്‍ട്രാ വയലറ്റ് രശ്‌മികളെ തടയുന്ന യു.വി ഫിൽട്ടറായി പ്രവർത്തിക്കുന്നു. ചര്‍മത്തിന് തിളക്കം നല്‍കുക, ശക്തിപ്പെടുത്തുക, വഴുവഴുപ്പ് നിലനിര്‍ത്തുക എന്നിവയ്ക്കും ഈ ഘടകം ഉപയോഗപ്രദമാണ്.

Also Read: 'ഫോണിലെയും കമ്പ്യൂട്ടറിലെയും നീലവെളിച്ചം അകാല വാര്‍ധക്യത്തിനിടയാക്കാം '; പഠന റിപ്പോര്‍ട്ട് പുറത്ത്

5. അയൺ ഓക്സൈഡ് (Iron Oxide): സൗന്ദര്യവർധക വസ്‌തുക്കളിൽ പിഗ്‌മെന്‍റ് വർധിപ്പിക്കാൻ കൂടുതലായും ഉപയോഗിക്കുന്ന ഘടകമാണ് അയൺ ഓക്സൈഡ്. ഈ ധാതു അലര്‍ജി തടയുന്നു. മാത്രമല്ല, ചര്‍മത്തിന് സൺസ്ക്രീനുകൾ പ്രദാനം ചെയ്യുന്ന എസ്‌പിഎഫ് സംരക്ഷണം വർധിപ്പിക്കാൻ സഹായകമാകുന്നു.

അൾട്രാവയലറ്റ് വികിരണം, നീല വെളിച്ചം എന്നിവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയും. മെലാസ്‌മ എന്ന അവസ്ഥയുള്ളവര്‍ അയൺ ഓക്സൈഡ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

6. റോസ് ക്വാർട്‌സ് (Rose quartz): നിരുപാധികമായ സ്നേഹത്തിന്‍റെ സ്‌ഫടികം എന്ന് അറിയപ്പെടുന്ന ക്രിസ്‌റ്റലാണ് റോസ് ക്വാർട്‌സ്. ചർമത്തിന് കൂടുതൽ ഓക്‌സിജൻ നൽകുന്നതിനും രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനുമുള്ള ഇവയുടെ കഴിവ് സവിശേഷമാണ്. ചർമത്തിന് സ്വാഭാവിക തിളക്കം നൽകാനും മുഖത്തെ പേശികള്‍ക്ക് വിശ്രമം നല്‍കാനും സമ്മർദ്ദം ലഘൂകരിക്കാനും ഇവ സഹായിക്കും.

7. അമേത്തിസ്‌റ്റ് (Amethyst): ശരീരത്തെയും മനസിനെയും ഒരുപോലെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതാണ് ഈ ക്രിസ്‌റ്റൽ. കൊളാജൻ വർദ്ധിപ്പിക്കുക, ചര്‍മത്തിലെ വീക്കം തടയുക, രക്തചംക്രമണം വർധിപ്പിക്കുക എന്നിവയാണ് ഇവയുടെ പ്രധാന ഗുണങ്ങൾ.

8. മലാക്കൈറ്റ് (Malachite): ക്രിസ്‌റ്റൽ ലോകത്തിന്‍റെ ബോട്ടോക്‌സ് എന്നറിയപ്പെടുന്ന മലാക്കൈറ്റ് നെഗറ്റീവ് എനർജി ആഗിരണം ചെയ്യുകയും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ അടഞ്ഞുപോയ സുഷിരങ്ങൾ മൃദുവായി ശുദ്ധീകരിക്കാനും ചർമത്തെ ഉറച്ചതാക്കാനും ഇവ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾക്കെതിരായ ചർമത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കാനും ഇവയ്ക്ക് കഴിയും.

Also Read: ഏഴ്‌ മണിക്കൂര്‍ ഉറക്കം വാര്‍ധക്യത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് അനിവാര്യമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.